Breaking News
യുവതിയെ കബളിപ്പിച്ച് വിവാഹം കഴിച്ച് 20 ലക്ഷം തട്ടിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ
പാലാ : വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് വീണ്ടും വിവാഹം കഴിക്കുകയും 20 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ പോണാട് കരിങ്ങാട്ട് രാജേഷിനെ (49) പൊലീസ് അറസ്റ്റ് ചെയ്തു.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരെ വഞ്ചിച്ചതിന് രാജേഷിനെതിരെ കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 2007 മുതൽ കേസുകളുണ്ട്. കണ്ണൂർ സ്വദേശിയായ രാജേഷ് 2007ൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ തട്ടിപ്പ് നടത്തി ഭാര്യയുമായി അവിടെ നിന്ന് എറണാകുളത്തേക്ക് താമസം മാറ്റുകയായിരുന്നു.
അവിടെയും കേസുകളിൽ പെട്ടതോടെ 2012ൽ പാലായിൽ താമസം ആരംഭിച്ചു. കരൂരിൽ ചിട്ടി കമ്പനി നടത്തിയിരുന്ന രാജേഷിന്റെ സ്ഥാപനത്തിൽ ഭർത്താവ് മരിച്ച പൈക സ്വദേശിനിയായ യുവതി 2020 ജൂലൈയിൽ ജോലിക്കായി പ്രവേശിച്ചു. മാതാപിതാക്കൾ മരിച്ചുപോയതാണെന്നും വിവാഹമോചിതനാണെന്നും യുവതിയെ ധരിപ്പിച്ച് അടുപ്പത്തിലായ പ്രതി 2 കുട്ടികളുടെ അമ്മയായ യുവതിയെ 2021 ഓഗസ്റ്റ് 17ന് മാതാപിതാക്കളുടെ അനുവാദത്തോടെ റജിസ്റ്റർ വിവാഹം ചെയ്തു.
പിന്നീട് യുവതിയോടും 2 കുട്ടികളോടുമൊപ്പം കുറ്റില്ലത്തെ വാടകവീട്ടിൽ താമസം ആരംഭിച്ചു. യുവതിയുടെ സഹോദരന് ഓഹരി നൽകുന്നതിനായി രാജേഷിന്റെ നിർദേശപ്രകാരം യുവതിയുടെ അമ്മയുടെ പേരിലുള്ള സ്ഥലം പണയപ്പെടുത്താൻ തീരുമാനിച്ചു. തുടർന്ന് അമ്മയുമായി കെ.എസ്.എഫ്. എലിക്കുളം ബ്രാഞ്ചിലെത്തിയ രാജേഷ് കെഎസ്എഫ്ഇയിൽ ഉണ്ടായിരുന്ന ചിട്ടിയുടെ ജാമ്യക്കടലാസിൽ അമ്മയെക്കൊണ്ട് ഒപ്പിടുവിച്ച് 20 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെടുത്തു.
പിന്നീട് ആദ്യഭാര്യയോടും 18 വയസ്സുള്ള മകളോടുമൊപ്പം പാലായിൽ വാടകവീട്ടിലേക്ക് താമസം മാറ്റി. വഞ്ചിക്കപ്പെട്ടതറിഞ്ഞ യുവതി ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയ്ക്ക് പരാതി നൽകി. കേസെടുത്ത കാര്യം അറിഞ്ഞ് ഒളിവിൽ പോയ രാജേഷിനെ കൂവപ്പള്ളിയിലുള്ള ഒളിസങ്കേതത്തിൽ നിന്നാണ് എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ. എം.ഡി.അഭിലാഷ്, എ.എസ്.ഐ.മാരായ എ.ടി.ഷാജി, ബിജു കെ.തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷെറിൻ സ്റ്റീഫൻ, സിവിൽ പൊലീസ് ഓഫിസർ സി.രഞ്ജിത്ത് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിദേശജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരിൽ നിന്ന് രാജേഷ് ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് ടോംസൺ പറഞ്ഞു. 2017ൽ 45 ലക്ഷം രൂപ തട്ടിയെടുത്തതിന് പ്രതിക്കെതിരെ പാലാ, കുറവിലങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login