Connect with us

Breaking News

കണ്ണിനുള്ളിൽ ക്യാമറയും ചിപ്പും, ഇത് ഞെട്ടിക്കും കണ്ടെത്തൽ, അന്ധൻമാർക്ക് സഹായകരമാകും

Published

on

Share our post

ചെസ് എന്ന സിനിമയിൽ നടൻ ദിലീപിന്റെ നായക കഥാപാത്രം അന്ധനായി അഭിനയിക്കുന്നുണ്ട്. ഇവിടെ സലിംകുമാറിന്റെ ജോലിക്കാരൻ കഥാപാത്രം അന്ധനാണെന്നു കരുതി ദിലീപിനു മുന്നിൽ പ്രേമസല്ലാപങ്ങളും വസ്ത്രമില്ലാതെ നടക്കുകയുമൊക്കെ ചെയ്യുന്നു. പിന്നീട് ദിലീപിനു കണ്ണുകാണാം എന്നറിയുമ്പോൾ സലിംകുമാർ ഞെട്ടുന്ന ഒരു ഞെട്ടലുണ്ട്. സലിംകുമാറിനെ പോലെ അന്ധൻമാർക്കു മുന്നിൽ എന്തും കാട്ടുന്നവർ അതുപോലെ ഞെട്ടാൻ തയാറാകുക. കാരണം കണ്ണിന്റെയുള്ളിൽ ഒരു ചിപ്പ് ഘടിപ്പിച്ചു കാഴ്ച നൽകുന്ന പദ്ധതികൾ യാഥാർഥ്യത്തിലേക്കെത്തുകയാണ്.

ബയോണിക് ഐ എന്നാണു ചിപ്പുകളുപയോഗിച്ചു കാഴ്ച ലഭ്യമാക്കുന്ന പദ്ധതികളെ പൊതുവെ വിളിക്കുന്നത്. പദ്ധതിയിൽ കണ്ണിൽ പ്രകാശ കിരണങ്ങളെ സ്വീകരിച്ചു സിഗ്നലുകളായി തലച്ചോറിനു കൈമാറുന്ന ഭാഗമാണു റെറ്റിന. ഇതിനു സമീപത്തായി ഘടിപ്പിക്കുന്ന ചിപ്പാണു കാഴ്ച സമ്മാനിക്കുന്നത്. കണ്ണിനു മുൻപിൽ കണ്ണടയിലെ ക്യാമറ പകർത്തുന്ന ദൃശ്യങ്ങൾ റെറ്റിനയിലെ ഈ ചിപ്പിലേക്ക് എത്തുന്നു. ഇവ തമ്മിൽ വയർലെസ് ബന്ധം ആയതിനാൽ കണ്ണട ഊരുമ്പോൾ പ്രത്യേകിച്ചു ബുദ്ധമുട്ടുകളുമില്ല. ചിപ്പ് ഘടിപ്പിക്കാൻ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട് എന്നു മാത്രം.

∙ സാധാരണ ശസ്ത്രക്രിയ

കണ്ണിലെ തകരാറുള്ള ഭാഗം ഏതാണെന്നു തിരിച്ചറിയുകയാണ് ആദ്യ പടി. അതിനു ശേഷം ആ വ്യക്തിയുടെ രക്ത ഗ്രൂപ്പിനടക്കം യോജിക്കുന്ന, തകരാറില്ലാത്ത കണ്ണിന്റെ ഭാഗം കണ്ടെത്തുകയാണ് അടുത്ത പടി. മരിച്ചവരിൽ നിന്നു മാത്രമാണു കണ്ണുകൾ എടുക്കാൻ കഴിയുകയെന്നതിനാൽ കാത്തിരിപ്പ് നീളാനും സാധ്യതയുണ്ട്. അന്ധൻമാരിൽ നിന്നു പോലും കണ്ണിന്റെ ഭാഗങ്ങൾ സ്വീകരിക്കുകയുമാകാം. എങ്കിലും മരിച്ച് നിശ്ചിത സമ‌യത്തിനുള്ളിൽ കണ്ണ് സ്വീകരിക്കുന്ന വ്യക്തിയിൽ പ്രവർത്തിച്ചു തുടങ്ങേണ്ടതുമുണ്ട്. അത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുകയാണ് പുതിയ സാങ്കേതിക വിദ്യ.

ചിപ്പും കണ്ണടയും ക്യാമറയും അടക്കമുള്ള ഉപകരണങ്ങൾ എപ്പോൾ വേണമെങ്കിലും ലഭ്യമാകും എന്നതിനാൽ തിരക്കുപിടിച്ച് ശസ്ത്രക്രിയ നടത്തേണ്ടതില്ല. ഫീനിക്സ് 99 എന്ന ചിപ്പാണു കൃത്രിമ കണ്ണിനായി റെറ്റിനയുടെ ഉള്ളിൽ ഘടിപ്പിക്കുന്നത്. മറ്റൊരാളുടെ മരണത്തിനായി കാത്തിരിക്കേണ്ടതുമില്ല. പേസ്മേക്കർ പോലെയുള്ള ഉപകരണം ശരീരത്തിൽ തുന്നിച്ചേർക്കുന്നതു പോലെ കണ്ണിനുള്ളിൽ ചിപ്പ് ഘടിപ്പിക്കുന്നു. സാധാരണ അയാളുടെ കണ്ണ് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാകും ശസ്ത്രക്രിയയ്ക്കു ശേഷവും. കണ്ണടയിലെ ക്യാമറ നിങ്ങൾക്കു കണ്ടെത്താൻ കഴിയാതെ വന്നാൽ നിങ്ങൾ അന്ധൻ എന്നു കരുതി കാണിക്കുന്നതെല്ലാം അയാൾ കാണുന്നുണ്ടാകും. ഭ്രമം എന്ന സിനിമയിലെ പൃഥ്വിരാജ് ചെയ്യുന്നതുപോലെ.

ഭ്രമത്തിൽ അന്ധനാണെന്നു കരുതി പൃഥ്വിരാജിന്റെ കഥാപാത്രവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന നായിക പിന്നീടാണു മനസ്സിലാക്കുന്നത് എല്ലാം അയാൾ കാണുന്നുണ്ടായിരുന്നു എന്ന്. സമാന സ്ഥിതി നിങ്ങൾക്കും വരാതിരിക്കണമെങ്കിൽ, അന്ധനാണു നിങ്ങളുടെ പങ്കാളിയെങ്കിൽ അവർ ശസ്ത്രക്രിയ നടത്തിയോ ഇല്ലയോ എന്നു കണ്ടെത്തുക മാത്രമേ വഴിയുള്ളൂ. ഉറങ്ങിക്കിടക്കുന്നയാൾ കണ്ണട തലയിൽ വച്ച് ചിലപ്പോൾ നിങ്ങളുടെ നീക്കങ്ങളെ നിരീക്ഷിക്കുകയാകാം. ഉറങ്ങുന്ന അന്ധന്റെ മുറിയിൽ നിങ്ങൾ വസ്ത്രം മാറുന്നത് അയാൾ ആസ്വദിക്കുന്നുണ്ടാകാം. ഇങ്ങനെയൊക്കെ സംഭവിക്കാമെങ്കിലും ഇതിനു സാധ്യത വളരെ കുറവാണ്. പുതിയ രീതിയിൽ ലക്ഷക്കണക്കിനു വരുന്ന അന്ധർക്കു കാഴ്ച ലഭിക്കുകയാണ് ചെയ്യുന്നത്. അതിനെ ദുരുപയോഗം ചെയ്യാൻ മുതിരുന്നവർ വളരെ കുറവായിരിക്കും.

∙ പരീക്ഷണം ചെമ്മരിയാടിൽ

ഓസ്ട്രേലിയയിൽ ചെമ്മരിയാടിലാണു പരീക്ഷണം നടത്തിയത്. അവയിൽ കൃത്രിമ കണ്ണുകൾ വച്ചു പിടിപ്പിച്ചു മറ്റ് ആടുകൾക്കൊപ്പം വിട്ടാണ് അവയുടെ കാഴ്ച ശക്തി പരിശോധിച്ചത്. മറ്റുള്ള ആടുകൾക്കൊപ്പമോ, അല്ലെങ്കിൽ അവയെക്കാളും മികച്ചതോ ആയ കാഴ്ച കൃത്രിമ കണ്ണുകൾ ഘടിപ്പിച്ച ആടുകൾക്കുണ്ടെന്നു പഠനം വ്യക്തമാക്കി. തുടർന്നാണു കാഴ്ച പരിമിതർക്കായി ഇത് പരീക്ഷിക്കാമെന്ന തീരുമാനത്തിലേക്കു ഗവേഷകർ എത്തിയത്. ഫീനിക്സ് 99 ചിപ്പ് റെറ്റിനയുടെ ഉള്ളിൽ ഘടിപ്പിക്കുന്നതു കൊണ്ട് മൃഗങ്ങൾക്ക് എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടോയെന്നാണു ചെമ്മരിയാടുകളിലെ പഠനം കൊണ്ട് ഉദ്ദേശിച്ചത്. ന്യൂ സൗത്ത് വെയ്ൽസ് സർവകലാശാല, സിഡ്നി സർവകലാശാല എന്നിവിടങ്ങളിലെ വിദഗ്ധരാണു ഗവേഷണം നടത്തിയത്. കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലാതെ അവ പ്രവർത്തിക്കുന്നു എന്നു കണ്ടതോടെ മനുഷ്യരിൽ ചെറിയ തോതിൽ ബയോണിക് ഐ പരീക്ഷണം തുടങ്ങിയിട്ടുണ്ട്.

ഫീനിക്സ് 99 ചിപ്പുപയോഗിച്ചു പ്രകാശ രശ്മികൾ റെറ്റിനയിൽ പതിക്കുമ്പോഴുണ്ടാകുന്നതിനു സമാനമായ ആവേഗങ്ങൾ സൃഷ്ടിക്കുകയാണു ചെയ്യുന്നത്. ഇവ റെറ്റിനയിൽ നിന്നു തലച്ചോറിലെത്തുന്നതോടെ കാഴ്ച അനുഭവിക്കാനാകുന്നു. കണ്ണിൽ ഘടിപ്പിക്കുന്ന ചിപ്പിനു സമീപത്തുള്ള പേശികളിൽ നിന്ന് ഇതുവരെ വിപരീതമായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നത് ഈ സാങ്കേതിക വിദ്യ ഭാവിയിൽ സാധാരണയാകും എന്ന സൂചന നൽകുന്നു.

ലോകമാകെ 220 കോടി ആളുകൾക്ക് ചെറിയ രീതിയിലെങ്കിലും കാഴ്ച പ്രശ്നങ്ങളുണ്ട്. ഇവർക്കായി ഓരോ വർഷവും 250 കോടി യുഎസ് ഡോളർ ചെലവഴിക്കുന്നു. ഈ കണക്കുകളാണ് ഭാവിയിൽ വലിയ നേട്ടമായി മാറാൻ സാധ്യതയുള്ള മേഖല എന്ന നിലയിൽ വലിയ മുതൽമുടക്കുകൾക്കു ഗവേഷകരും വൻകിട സ്ഥാപനങ്ങളും മുതിരുന്നത്.

∙ പദ്ധതി തുടങ്ങിയത് 2011ൽ

2011ൽ പ്രാരംഭഘട്ട ഗവേഷണം പൂർത്തിയാക്കി ബയോണിക് ഐ പരീക്ഷണം തുടങ്ങിയിരുന്നു. ഫീനിക്സ് 99 ചിപ്പ് സെറ്റ് ഉപയോഗിച്ചു തന്നെയായിരുന്നു അന്നും പരീക്ഷണം. കൂടുതൽ മനുഷ്യരിലേക്ക് പരീക്ഷണം നടത്താൻ ഇപ്പോഴാണു തുടങ്ങുന്നത്.

കാഴ്ച ലഭ്യമാക്കുന്ന മറ്റൊരു പദ്ധതിയാണ് ഓറിയോൺ. ഫീനിക്സ് 99 ചിപ്പ് ഘടിപ്പിക്കുന്നത് കണ്ണിലെ റെറ്റിനയിലാണെങ്കിൽ ഓറിയോണിൽ തലച്ചോറിലാണു ചിപ്പ് ഘടിപ്പിക്കുന്നത്. പുറത്തു നിന്നുള്ള സിഗ്നലുകളെ തലച്ചോറിലെ ചിപ്പ് ആവേഗങ്ങളാക്കിയാണ് ഇതിൽ കാഴ്ച അനുഭവമാക്കുന്നത്.

ഫീനിക്സിനു പുറമേ ഫ്രഞ്ച് കമ്പനിയായ പിക്സിം വിഷന്റെ പ്രൈമ എന്ന ഉപകരണം, മറ്റൊരു ഓസ്ട്രേലിയൻ കമ്പനിയായ ബയോണിക് വിഷൻ ടെക്നോളജീസിന്റെ പദ്ധതി എന്നിവയാണു വലിയ രീതിയിൽ ഗവേഷണം ‌മുന്നേറുന്നവ. നിലവിലെ സാങ്കേതിക വിദ്യ ഉപയോഗിച്ചു കാഴ്ച ലഭ്യമാക്കുന്നതിനു 1,50,000 യുഎസ് ഡോളർ ചെലവാണു കണക്കാക്കുന്നത്. ഉയർന്ന ചെലവ് കാരണം ഇപ്പോഴത്തെ ബയോണിക് ഐ ശസ്ത്രക്രിയകൾ എല്ലാവർക്കും സാധ്യമല്ലാത്തവയാണ്. എന്നാൽ ഭാവിയിൽ ഇവയുടെ ചെലവ് കുറയുമെന്നും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാകുമെന്നുമാണു ഗവേഷകർ കരുതുന്നത്.


Share our post
275 Comments

You must be logged in to post a comment Login

Leave a Reply

Breaking News

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

Published

on

Share our post

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

Published

on

Share our post

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.


Share our post
Continue Reading

Breaking News

ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!