Connect with us

Breaking News

‘പുതുക്കിയ വില നിർമാണച്ചെലവിന് തികയില്ല’ ; കേരളത്തിൽ വ്യാജ എൻ 95 മാസ്കുകളുടെ കുത്തൊഴുക്ക്

Published

on

Share our post

കൊച്ചി : മാസ്കുകൾക്കും പി.പി.ഇ കിറ്റിനും പുതിയ വില നിശ്ചയിച്ച് സർക്കാർ ഉത്തരവു വന്നതോടെ കേരളത്തിൽ വ്യാജ എൻ 95 മാസ്കുകളുടെയും പി.പി.ഇ കിറ്റുകളുടെയും വിതരണത്തിൽ വ്യാപക വർധന.  ഇക്കാര്യം ശ്രദ്ധയിൽപെട്ടതോടെ പരിശോധന കടുപ്പിക്കാൻ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം തീരുമാനിച്ചെങ്കിലും നിയമ നടപടിക്ക് നിർവാഹമില്ലാത്ത ദുരവസ്ഥയിലാണ് ഉദ്യോഗസ്ഥർ. പുതുക്കിയ വിലയനുസരിച്ച് എൻ 95 മാസ്ക് 15 രൂപയ്ക്കും പി.പി.ഇ കിറ്റ് 175 രൂപയ്ക്കുമപ്പുറം വില ഈടാക്കുന്നത് കുറ്റകരമാണ്. വ്യാപാരികളെ ഇക്കാര്യം ബോധ്യപ്പെടുത്തുന്ന നടപടി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം തുടങ്ങിയിട്ടുണ്ടെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ പി.എം. ജയൻ അറിയിച്ചു. സർക്കാർ നിശ്ചയിച്ച പുതിയ വില ഇതിന്റെ നിർമാണച്ചെലവിന് പോലും  തികയില്ലെന്ന് വിതരണക്കാർ പറയുന്നു. 

എന്തടിസ്ഥാനത്തിലാണ് ഈ വില നിശ്ചയിച്ചതെന്നും വ്യക്തമല്ല. ഗുണനിലവാര പരിശോധനയ്ക്ക് നിലവിൽ മാനദണ്ഡങ്ങളില്ലാത്തതും വ്യാജൻ വ്യാപകമാകാൻ കാരണമാണ്. ഹിമാചൽ പ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് മൂന്നും നാലും രൂപയ്ക്കു മാസ്കുകൾ എത്തിച്ച് വ്യാജ ഐ.എസ്‍‍.ഐ സീൽ പതിപ്പിച്ച് എൻ 95 എന്ന പേരിൽ വഴിയോരത്ത് മാസ്ക് വിൽപന വ്യാപകമാണ്. വഴിയോരത്തല്ലെങ്കിലും കടകളിൽ മാനദണ്ഡമനുസരിച്ചു ഗുണനിലവാരമില്ലാത്ത പി.പി.ഇ കിറ്റുകളും വിൽപനയ്ക്കെത്തുന്നുണ്ടെന്നു വ്യാപാരികളും സൂചിപ്പിക്കുന്നു.  

നിയമത്തിലെ അവ്യക്തത കാരണം നടപടി കടുപ്പിക്കാനാവാത്ത നിസ്സഹായതയിലാണ് അധികൃതർ. 328 രൂപയായിരുന്നു പിപിഇ കിറ്റിന്റെ ഏറ്റവും കുറഞ്ഞ പഴയ വില. 26 രൂപ മാസ്കിനും. അതാണു 175, 15 എന്ന നിലയിലേക്കു സർക്കാർ വില നിശ്ചയിച്ചു താഴ്ത്തിയത്. കേരളത്തിൽ പിപിഇ കിറ്റ്, എൻ 95 മാസ്ക് എന്നിവയുടെ ഔദ്യോഗിക നിർമാതാക്കൾ വിരലിലെണ്ണാവുന്നവരേയുള്ളൂ. അവർക്കു തന്നെ നിശ്ചിത മാനദണ്ഡമനുസരിച്ചുള്ള മാസ്കോ പിപിഇ കിറ്റോ ഈ വിലയിൽ മാർക്കറ്റിൽ വിൽക്കുന്നതിനു നിർവാഹവുമില്ല. കാരണം ഇതിനായുള്ള അസംസ്കൃത വസ്തുക്കളുടെ ചെലവു തന്നെ നിശ്ചയിച്ചു പുതിയ വിലയേക്കാൾ കൂടുതലാണെന്നതാണ് പ്രശ്നം. 

ലോകത്ത് മികച്ച എൻ 95 വിതരണക്കാരായ 3 എം പോലുള്ള കമ്പനികൾ അവരുടെ ഗുണമേന്മയുള്ള മാസ്കുകളുടെ കേരളത്തിലെ വിൽപന നിർത്തി. വില നിയന്ത്രണം വന്നതോടെ ഗുണനിലവാരത്തിന്റെ പേരിലായാലും വിൽപനയ്ക്കു തടസ്സമാകുന്ന സാഹചര്യം ഒഴിവാക്കാനാണ് അവരുടെ വിതരണം തന്നെ നിർത്തിയത്. ഗുണനിലവാരത്തിന്റെ പേരിലല്ല പുതിയ വില നിർണയിച്ചതെന്ന് വ്യാപാരികളിലും വിതരണക്കാരിലും പരക്കേ ആക്ഷേപമുണ്ട്. മാത്രമല്ല, കടകളിൽ സ്റ്റോക്കുള്ള പി.പി.ഇ കിറ്റും മാസ്കും എങ്ങനെ ചെലവാക്കുമെന്ന കാര്യത്തിലും വ്യാപാരികൾ ആശങ്കയിലാണ്. 

മികച്ച ബ്രാൻഡഡ് മാസ്കുകളും പിപിഇ കിറ്റുകളും വിൽക്കുന്നതിന് സർക്കാർ‌ അനുമതി ആവശ്യമാണെന്ന് വിതരണക്കാരും വ്യാപാരികളും പറയുന്നു. അല്ലാത്ത പക്ഷം, ഗുണനിലവാരം കുറഞ്ഞ എൻ 95 മാസ്കുകൾക്കു പ്രചാരം കൂടുകയും സർക്കാർ ലക്ഷ്യമിടുന്ന ആരോഗ്യസുരക്ഷ അവതാളത്തിലാവുകയും അതുവഴി കോവിഡ് വ്യാപനം ഏറുകയും ചെയ്യുമെന്നും വ്യാപാരികൾ ആശങ്കപ്പെടുന്നു. മാത്രമല്ല, മാസ്കുകളുടെ ഗുണനിലവാരം പരിശോധിക്കാൻ കേരളത്തിൽ ഒരു മാനദണ്ഡമോ നിർദേശമോ നിലവിലില്ല. പരിശോധിക്കേണ്ട ഡ്രഗ്സ് കൺട്രോൾ വിഭാഗം ഐഎസ്ഐ മുദ്രയുണ്ടോ എന്നു പരിശോധിക്കുന്നതല്ലാതെ മറ്റൊരു പരിശോധനയും നടത്തുന്നുമില്ല. മറ്റേതെങ്കിലും രീതിയിലുള്ള പരിശോധനയ്ക്ക് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിനു മാർഗനിർദേശം ലഭിച്ചിട്ടുമില്ല.

കേന്ദ്രസർക്കാരിന്റെ നിർദേശമനുസരിച്ച് കോയമ്പത്തൂരിലെ സിട്ര എന്ന കേന്ദ്ര ഏജൻസിയുടെ അംഗീകാരമില്ലാതെ മാസ്കുകളോ പി.പി.ഇ കിറ്റുകളോ മാർക്കറ്റിൽ വിൽക്കാൻ പാടില്ലെന്നുണ്ട്. സിട്രയുടെ അംഗീകാരമുള്ള കമ്പനികൾ കേരളത്തിൽ അധികമില്ല. അതുകൊണ്ടുതന്നെ സിട്രയുടെ അംഗീകാരമില്ലാത്ത മാസ്കുകളും മറ്റും സംസ്ഥാനത്ത് സുലഭവുമാണ്. വില നിയന്ത്രണം കൂടി വന്നതോടെ സിട്ര അംഗീകാരത്തിന് പുറമേ വ്യാജ മാസ്കുകളുടെ വരവ് കൂടിയെന്നതാണ് പരിശോധനയ്ക്ക് ഇറങ്ങിയ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. 

മാസ്ക് മരുന്നിനത്തിൽ പെടുന്നതല്ലാത്തതും പരിശോധന നടത്തുന്നതിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് വിലങ്ങുതടിയാണ്.ആരോഗ്യരക്ഷ ഉദ്ദേശിക്കുന്നുവെങ്കിൽ ബ്രാൻഡഡ് ഉൽപന്നങ്ങൾ മാത്രമേ മാസ്ക്, പി.പി.ഇ കിറ്റ് ഇനത്തിൽ  ഉപയോഗിക്കാവൂ എന്ന മട്ടിൽ സർക്കാർ നിലപാട് സ്വീകരിച്ചില്ലെങ്കിൽ വലിയ അപകടമാവും ഭാവിയിൽ ഉണ്ടാവുക എന്ന് വർഷങ്ങളായി എൻ 95 വിതരണം ചെയ്യുന്ന വ്യാപാരി വ്യക്തമാക്കി. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!