Breaking News
പരിശോധന വേണ്ട, കാശ് മാത്രം മതി; ഡ്രൈവിങ്ങ് ലൈസന്‍സിന് വ്യാജ കണ്ണ് പരിശോധന സര്‍ട്ടിഫിക്കറ്റ്
ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുമ്പോഴും പുതുക്കുമ്പോഴും കൊടുക്കേണ്ട കണ്ണുപരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വേണ്ടത്ര പരിശോധനകളില്ലാതെയെന്ന് ആക്ഷേപം. ഡ്രൈവിങ് സ്കൂളുകള്‍ നിര്‍ദേശിക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തുമ്പോഴാണ് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതെന്ന ആരോപണമുയരുന്നു.
ചില ഡ്രൈവിങ് സ്കൂളുകള്‍ മുഖേന അപേക്ഷിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റിനുള്ള കാശുമാത്രം നല്കിയാല് മതി, പരിശോധനയ്ക്ക് ഹാജരാകേണ്ട ആവശ്യംപോലുമില്ല. ഇത്തരത്തില്‍ വ്യാജസര്‍ട്ടിഫിക്കറ്റാണ് നല്‍കുന്നതെന്ന് അറിഞ്ഞിട്ടും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുകയാണെന്നും ആരോപണമുണ്ട്.
ഓണ്‍ലൈന്‍ സംവിധാനമായതിനാല്‍ അപേക്ഷകര്‍ കണ്ണ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് അപേക്ഷയ്ക്കൊപ്പം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ഇത് മോട്ടോര്‍ വാഹനവകുപ്പ് പരിശോധിച്ചശേഷം അനുമതി നല്‍കുകയാണ് പതിവ്. എന്നാല്‍, ഇക്കാര്യത്തില്‍ കൃത്യമായ പരിശോധനനടത്താന്‍ മോട്ടോര്‍ വാഹനവകുപ്പും തയ്യാറാകുന്നില്ല.
”ഞാന്‍ കണ്ണ് പരിശോധനാ സര്‍ട്ടിഫിക്കറ്റിനായി ഡോക്ടറുടെ വീട്ടില്‍പ്പോയി. വീടിനുള്ളില്‍നിന്ന് ഒരു സ്ത്രീ വന്ന് ഡോക്ടറില്ലെന്ന് അറിയിച്ചു. കാര്യം പറഞ്ഞപ്പോള്‍ വീടിന്റെ മുന്‍ഭാഗത്ത് ചുമരില്‍ സ്ഥാപിച്ചിട്ടുള്ള ‘അക്ഷരങ്ങള്‍ കാണുന്നുണ്ടോ’ എന്നു ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞതും ഉടന്‍ തിരിച്ചുപോയി സര്‍ട്ടിഫിക്കറ്റ് കൊണ്ടുവന്നുകൊടുത്തു. അപ്പോള്‍ ‘ഏത് ഡ്രൈവിങ് സ്കൂളാണ്’ എന്ന് ചോദിക്കുകയും ചെയ്തു. പേരു പറഞ്ഞപ്പോള്‍ ശരിയെന്ന് പറഞ്ഞ് ഉള്ളിലേക്ക് പോകുകയും ചെയ്തു” – പന്നിയങ്കര സ്വദേശിയായ ഒരു യുവതിയുടെ അനുഭവം.
ഇത്തരത്തില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ കണ്ടെത്തിയാല്‍പ്പോലും അത് തെളിയിക്കാന്‍ അപേക്ഷകരുടെ പിന്തുണ കിട്ടാറില്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. ജില്ലയിലെ ആര്.ടി. ഓഫിസുകളില്‍ ഒരു ദിവസം 2000-ത്തിലധികം അപേക്ഷകളാണ് എത്തുന്നത്. പരിശോധന നടത്താതെ സര്‍ട്ടിഫിക്കറ്റ് നല്കിയാല് ഡോക്ടര്‍മാരുടെ രജിസ്ട്രേഷന് റദ്ദ് ചെയ്യാന്‍ കളക്ടര്‍ക്ക് സാധിക്കുമെന്ന് ആര്.ടി.ഒ. അധികൃതര്‍ വിശദീകരിക്കുന്നു.
ഓണ്‍ലൈന്‍ മുഖേനയാണ് കണ്ണ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയം തോന്നിയാലും കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്. വ്യാജമാണെന്ന് തെളിയിക്കാന്‍ അപേക്ഷകരുടെ സഹായവും ഉണ്ടാവില്ല. ഇത്തരത്തിലുള്ള സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കും.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
Breaking News
പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ
പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്റെ പിതാവ് അഷ്റഫ് പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login