Connect with us

Breaking News

മരവിപ്പിച്ച സിം കാർഡ് വഴി വീട്ടമ്മയുടെ അക്കൗണ്ടിൽനിന്ന് 8 ലക്ഷത്തിലധികം തട്ടി

Published

on

Share our post

കൊല്ലം : വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് മൊബൈൽ ബാങ്കിങ് വഴി 8 ലക്ഷത്തിലധികം തട്ടിയ സംഘത്തിനെ കൊല്ലം സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടി. എറണാകുളം കരിമല്ലൂർ തടിക്കകടവ് ജുമാ മസ്ജിദിന് സമീപം വെളിയത്ത് നാട് വെസ്റ്റ്  കുട്ടുങ്ങപറമ്പിൽ ഹൗസിൽ  ഇബ്രാഹിം (34),  മൂവാറ്റുപുഴ മുളവൂർ വി.എം വട്ടക്കാട്ട് കുടിയിൽ ഹൗസിൽ മൊയ്തീൻ ഷാ (32),   പെരുമ്പാവൂർ റയോൺപുരം കാഞ്ഞിരക്കാട് പുതുക്കാടൻ വീട്ടിൽ  ഷാമോൻ (31) എന്നിവരാണ് പിടിയിലായത്. ഇതിൽ  ഇബ്രാഹിം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

കൊല്ലം തിരുമുല്ലവാരം സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയെടുത്തത്. ബാങ്കിൽ അക്കൗണ്ട് തുറന്ന കാലയളവിൽ ഇവർ നൽകിയ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ദീർഘകാലം മൊബൈൽ നമ്പർ ഉപയോഗിക്കാതിരുന്നതിനെ തുടർന്ന് സർവീസ് പ്രൊവൈഡർ ഇവരുടെ സിം മരവിപ്പിച്ചിരുന്നു. തുടർന്ന് കാലാവധി കഴിഞ്ഞ ഈ സിം കാർഡ് എറണാകുളം പെരുമ്പാവൂരിൽ വിതരണം ചെയ്തു. ഇത് ലഭിച്ച സംഘമാണ് തട്ടിപ്പ് നടത്തിയത്.  

ബാങ്കിൽ റജിസ്റ്റർ ചെയ്തിരുന്ന  സിം കാർഡിലേക്ക് വന്ന മെസേജുകൾ ഉപയോഗിച്ച് ഇവർ മൊബൈൽ ബാങ്കിങ് ഇടപാടിലേക്ക് കടന്നുകയറുന്നതിനുളള വിവരങ്ങൾ കരസ്ഥമാക്കി.  പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി  തട്ടിയെടുക്കുകയായിരുന്നു.  വീട്ടമ്മയുടെ പരാതിയിൽ കൊല്ലം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ആലുവയിൽ നിന്ന് ആലുവ വെസ്റ്റ് പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പിടികൂടുന്ന സമയം ഇവരുടെ പക്കൽനിന്ന്   കഞ്ചാവ് കണ്ടെടുത്തിരുന്നു. ഈ സംഭവത്തിന് ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഇവർക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.  

നൂതന മാർഗത്തിലൂടെ പണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ജില്ലാ  പൊലീസ് മേധാവി ടി. നാരായണൻ പ്രത്യേക അന്വേഷണ സംഘത്തെ  നിയോഗിക്കുകയായിരുന്നു. കൊല്ലം സിറ്റി സി-ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ സോണി ഉമ്മൻ കോശിയുടെ നേതൃത്വത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എച്ച്. മുഹമ്മദ്ഖാൻ, എസ്.ഐ.മാരായ അബ്ദുൽ മനാഫ്, അജിത്കുമാർ, എ.എസ്.ഐ. നിയാസ്, സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്. ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന  മൊബൈൽ നമ്പറുകൾ നഷ്ടപ്പെടുമ്പോൾ ആ വിവരം ബാങ്കുകളെ അറിയിക്കാതിരിക്കുന്നതാണ് ഇത്തരത്തിൽ തട്ടിപ്പുകൾ നടക്കാൻ ഇടയായതെന്ന് സിറ്റി പൊലീസ് കമ്മിഷണർ‌ പറഞ്ഞു.  


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!