Connect with us

Breaking News

ഓലക്കുടക്കും ‘മേക്ക് ഓവർ’

Published

on

Share our post

തളിപ്പറമ്പ് : ദുബായിലേക്ക് വരെ പറന്ന ഓലക്കുടയുടെ പെരുമ തളിപ്പറമ്പിലെ പുളിമ്പറമ്പിൽ കെ.ദേവിക്ക് സ്വന്തം. അറുപത്തിയെട്ടാം വയസ്സിലും ഓലക്കുട നിർമാണത്തിലാണ് ദേവി. ഈറ്റയുടെ ഓടയും കുടപ്പനയുടെ ഓലയും ഉപയോഗിച്ചാണ് കുടയുണ്ടാക്കുന്നത്. കുടയുടെ ഫ്രെയിം നിർമിക്കാൻ ഓട, കാൽ നിർമിക്കാൻ മുള, പൊതിയാൻ ഓല, കെട്ടാൻ നാര് എന്നിവയാണ് വേണ്ടത്. ഓടയും ഓലയും പഴയപോലെ കിട്ടാനില്ല. ദൂരസ്ഥലങ്ങളിൽ നേരിട്ടുപോയി സംഘടിപ്പിച്ചിട്ടാണ് ഈ പ്രായത്തിലും ഓലക്കുട നിർമിക്കുന്നത്. അതിനാൽ ചെലവ് കഴിയുമ്പോൾ പറയത്തക്ക ലാഭം കിട്ടാറില്ലെന്നതാണ് അവസ്ഥ. 

ഓലക്കുട നേരിട്ട് വാങ്ങുന്നവർ ഒന്നിന് 1000 രൂപയും ഇടനിലക്കാർ 800-ഉം ആണ് പ്രതിഫലം നൽകുന്നത്. എന്നാൽ, ഒരു ഓലക്കുട നിർമിക്കാൻ രണ്ടു ദിവസത്തെ അധ്വാനം ആവശ്യമാണ്. ഇതിനുപകരം കൂലിപ്പണിക്ക് പോയാൽ ഒരു ദിവസം 800 രൂപ ലഭിക്കുമെങ്കിലും ഭക്തിയും കുലത്തൊഴിലിനോടുള്ള ആദരവുമാണ് ഓലക്കുട നിർമാണം ഈ പ്രായത്തിലും തുടരാൻ ഇവർക്ക് പ്രേരണയാവുന്നത്. പ്രധാനമായും കാഴ്ചക്കുട, വീരൻകുട എന്നിവയാണ് നിർമിക്കുന്നത്. 

പതിമൂന്നാം വയസ്സിൽ മാതാപിതാക്കൾ മരണപ്പെട്ടതോടെയാണ് ഓലക്കുടയുണ്ടാക്കാൻ തുടങ്ങിയത്. ഇവരിൽനിന്നാണ് കുലത്തൊഴിലായ ഓലക്കുട നിർമാണം പരിശീലിച്ചത്. ഓലക്കുടകൾക്ക് ആവശ്യക്കാർ കുറഞ്ഞപ്പോൾ കൃഷിപ്പണിക്കാർക്കുള്ള നാട്ടിക്കുട, തലക്കുട, പ്ലാക്കൂട് എന്നിവയിലേക്ക് ചുരുങ്ങി. വിവാഹം കഴിഞ്ഞ് എട്ടാംവർഷം ഭർത്താവ് മരിച്ചു. മൂന്നുമാസവും മൂന്നുവയസ്സുമുള്ള മക്കളുമായി ചെറിയ പ്രായത്തിൽ തന്നെ ദേവിക്ക് ജീവിതം വെല്ലുവിളിയായി. അവിടുന്നിങ്ങോട്ട് ദേവി ചെയ്യാത്ത തൊഴിലുകളില്ല. 27 കൊല്ലം പാറ പൊട്ടിച്ച് ലോറിയിൽ കയറ്റുന്ന പണിക്ക് പോയി. അക്കാലത്ത് രാത്രിയിൽ ഓലക്കുടനിർമാണം തുടർന്നു. ഇപ്പോൾ കോഴി, താറാവ് എന്നിവയെ വളർത്തലും ചെറിയ കൃഷിയുമുണ്ട്. 

പഴയപോലെ ഓലക്കുടകൾക്ക് ഇപ്പോൾ ആവശ്യക്കാരില്ല. ക്ഷേത്രങ്ങളിലേക്ക് മാത്രമാണ് കൊണ്ടുപോകുന്നത്. രണ്ടുവർഷമായി കോവിഡ് കാരണം ഉത്സവങ്ങളില്ലാതിരുന്നതിനാൽ ഒരു കുട പോലും വിൽക്കാനായിട്ടില്ല. ഇപ്പോൾ പതിയെ ഉത്സവങ്ങളും തെയ്യവും സജീവമാകുന്ന സന്തോഷത്തിലാണ് ദേവി. പ്രധാനക്ഷേത്രങ്ങൾക്കു പുറമേ അയൽജില്ലകളിലേക്കും ഇവിടുന്ന് കുടകൾ കൊണ്ടുപോയിട്ടുണ്ട്. ഈയടുത്ത് ഫോട്ടോഷൂട്ടിനായി ഒരു ഓലക്കുട നിർമിച്ചത് പുതിയ അനുഭവമായെന്ന് ദേവി പറയുന്നു. മാറുന്ന കാലത്തിനൊത്ത് ഓലക്കുടയ്ക്കും ‘മേക്ക് ഓവർ’ സാധ്യമാണെന്നത് ഈ മേഖലയ്ക്ക് ഒരു പ്രതീക്ഷയാണ്. ആർക്കെങ്കിലും ഓലക്കുട നിർമാണം പഠിപ്പിച്ചു കൊടുക്കണമെന്നും ഈ തൊഴിൽ വരുംകാലത്ത് സംരക്ഷിക്കപ്പെടണമെന്നുമാണ് ദേവിയുടെ ആഗ്രഹം. മകൻ പ്രശാന്തും മകൾ ബിന്ദുവും മരുമക്കൾ നിഷയും ബാബുവും പേരക്കുട്ടികളുമടങ്ങുന്നതാണ് ദേവിയുടെ കുടുംബം. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!