Connect with us

Breaking News

അനധികൃത വയറിങ്ങ് ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും

Published

on

Share our post

കണ്ണൂർ : കേരള ഇലക്ട്രിസിറ്റി ലൈസൻസിങ്ങ് ബോർഡിൽ നിന്നും അംഗീകൃത യോഗ്യത ലഭിക്കാത്തവർ അനധികൃതമായി വയറിങ്ങ് പ്രവൃത്തികൾ ചെയ്യുന്നതുവഴി വൈദ്യുതി അപകടങ്ങൾ വർധിക്കുന്നു. നിയമ വിരുദ്ധമായ ഇത്തരം കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്ന കോൺട്രാക്ടർമാരും ഉപഭോക്താക്കളും ഒരുപോലെ കുറ്റക്കാരാണെന്നും ഇത്തരം കോൺട്രാക്ടർമാർക്കെതിരെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും കണ്ണൂർ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം

Published

on

Share our post

ഇരിട്ടി:ചതിരൂര്‍ നീലായില്‍ വളര്‍ത്തു നായ്ക്കളെ വന്യജീവി പിടിച്ച സംഭവത്തെ തുടര്‍ന്ന് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞു.


Share our post
Continue Reading

Breaking News

ഇരിക്കൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

Published

on

Share our post

ഇരിക്കൂർ: ഇരിക്കൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങി മരിച്ചു. ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറഗസീബ്-റഷീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാമിലാണ് (15) മരിച്ചത്. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. പത്താം ക്ലാസ് വിദ്യാർഥികൾക്ക് പരീക്ഷ നടക്കുന്നതിനാൽ ഒൻപതാം ക്ലാസിൽ ഉള്ളവർക്ക് അവധി നൽകിയിരുന്നു.കൂട്ടുകാരോടൊപ്പംആയിപ്പുഴ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഒഴുക്കിൽപെട്ട ഷാമിലിനെ കർണാടക സ്വദേശികളായ മീൻ പിടുത്തക്കാരും നാട്ടുകാരും കൂടി രക്ഷപ്പെടുത്തി കരയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കാടാച്ചിറയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

Published

on

Share our post

കണ്ണൂർ: കാടാച്ചിറയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാടാച്ചിറ അരയാൽത്തറ സ്വദേശി വൈഷ്‌ണവ് സന്തോഷ് (21) ആണ് മരിച്ചത്.മുഴപ്പിലങ്ങാട് സ്വദേശി പ്രിതുലിനെ പരിക്കുകളോടെ സ്വകാര്യ ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചു.


Share our post
Continue Reading

Trending

error: Content is protected !!