Connect with us

Breaking News

ചെറിയുള്ളി മുതൽ തണ്ണീർമത്തൻ വരെ: ജൈവകൃഷിയിൽ നൂറുമേനിയുമായി നടുവനാട്ടെ ദിവാകരൻ

Published

on

Share our post

ഇരിട്ടി : ജൈവരീതിയിൽ മാത്രം കൃഷിചെയ്താലും വിളവ് നൂറുമേനിയാകുമെന്ന് നടുവനാട് കാളന്തോട്ടെ എൻ.ദിവാകരൻ. ചെറിയുള്ളി മുതൽ തണ്ണീർമത്തൻ വരെ എല്ലാം ലാഭകരം. പച്ചക്കറിച്ചന്തയിൽ കിട്ടുന്നതെന്തും ദിവാകരന്റെ തോട്ടത്തിലുമുണ്ട്.

10 വർഷമായി തുടരുന്ന കൃഷിയിൽ നഷ്ടം എന്ന വാക്ക് ഇതുവരെ പറയേണ്ടതായി വന്നിട്ടില്ലെന്ന് ദിവാകരൻ പറഞ്ഞു. ഇരിട്ടിയിൽ ഇക്കോഷോപ്പ് നടത്തുന്ന ദിവാകരൻ സ്വന്തം കൈകൊണ്ട് നട്ടുവളർത്തിയ പച്ചക്കറികളാണ് ഇതിലൂടെ വിൽപ്പന നടത്തുന്നത്. സ്വന്തം കൃഷിയിടം ഇല്ലാത്തതിനാൽ വീട്ടിനടുത്ത് തരിശിട്ട ഒരേക്കർ പാടം പാട്ടത്തിനെടുത്താണ് കൃഷിചെയ്യുന്നത്. 

സാധാരണ കൃഷിചെയ്യുന്ന പച്ചക്കറികളായ പച്ചമുളക്, വെള്ളരി, മത്തൻ, ഇളവൻ, പയർ, കക്കിരി, പാവയ്ക്ക, വഴുതിന, ചീര എന്നിവയ്ക്ക് പുറമെ, ബീൻസ്, നിലക്കടല, മുള്ളങ്കി, കോളിഫ്ളവർ, കാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ്, ചോളം എന്നിവയും നന്നായി വളരുന്നു. ഒരുകിലോഗ്രാം ചെറിയുള്ളി വിത്തിൽനിന്ന് 12 കിലോഗ്രാം വരെ ഉള്ളി കിട്ടിയിരുന്നതായി ദിവാകരൻ പറഞ്ഞു. കൃത്യമായ പരിചരണവും വളപ്രയോഗവും നടത്തിയാൽ ചെറിയുള്ളി മറ്റ് സംസ്ഥാനങ്ങളിലുള്ളതിനേക്കാൾ ലാഭകരമായി ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് ദിവാകരന്റെ അനുഭവസാക്ഷ്യം.

കൃഷിവകുപ്പിന്റെ സഹായവും നിർദേശങ്ങളുമുണ്ട്. ഇക്കോഷോപ്പിലൂടെ വിളകളും വിത്തും വിതരണം ചെയ്യാൻ കഴിയുന്നതിനാൽ വിപണി അന്വേഷിച്ചുപോകേണ്ടിവരുന്നില്ല. ആത്മയുടെ ജില്ലയിലെ മികച്ച ജൈവകർഷകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കർഷകർക്ക് ക്ലാസും നൽകുന്നുണ്ട്.

ഹരിത കഷായം, മീനെണ്ണ കക്ഷായം എന്നിവയാണ് ഉപയോഗിക്കുന്നത്. കാട്ടുപന്നിയെ തുരത്തുന്നതിനായി ചകിരിച്ചോറിൽ ഫിനോയിൽ ഒഴിച്ച് തുണിയിൽ ചെറിയ കെട്ടുകളാക്കി കൃഷിയിടത്തിൽ തൂക്കിയിടുന്നു. ഫിനോയിലിന്റെ മണം കാരണം പന്നി കൃഷിയിടത്തിൽ ഇറങ്ങില്ലെന്ന് ദിവാകരൻ പറഞ്ഞു. പന്നിയെയും മയിലിനെയും കൃഷിയിടത്തിൽനിന്ന്‌ അകറ്റുന്നതിന് ചില പ്രത്യേക സൂത്രപണികളും നടത്തുണ്ട്. കൃഷിയിടത്തിലേക്ക് മയിൽ എത്താതിരിക്കാൻ റിഫ്ളക്ടീവ്‌ റിബൺ കൃഷിയിടത്തിന് കുറുകെ വലിച്ചുകെട്ടിയിരിക്കുകയാണ്. റിഫ്ളക്ടീവ്‌ റിബണിലേക്ക് നോക്കുമ്പോൾ മയിലിന്റെ കണ്ണ് അസ്ഥസ്ഥമാകുന്നതിനാൽ ഇവ കൃഷിയിടത്തിൽ ഇറങ്ങാതെ പറന്നുപോകുന്നു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!