Connect with us

Breaking News

എം.വി.ഡി. ചതിച്ചു; ഓപ്പറേഷന്‍ സൈലന്‍സില്‍ കുടുങ്ങിയത് നൂറുകണക്കിന് ഫ്രീക്കന്‍മാര്‍

Published

on

Share our post

കൊച്ചി : ഇഷ്ടത്തിനനുസരിച്ച് വാഹനങ്ങളിൽ മോടികൂട്ടിയവർക്ക് പിടിവീഴുന്നു. കാതടപ്പിക്കുന്ന ശബ്ദത്തിൽ ഹരം കണ്ടെത്തുന്നവരെയും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റുകൾ ഉപയോഗിക്കുന്നവരെയും പൂട്ടാൻ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഇറങ്ങിക്കഴിഞ്ഞു. ‘ഓപ്പറേഷൻ സൈലൻസ്’ എന്നാണ് പരിശോധനയുടെ പേര്. മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും നടത്തുന്ന പരിശോധനയിൽ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ മോട്ടോർവാഹന വകുപ്പ് നാലു മണിക്കൂർ നടത്തിയ വാഹനപരിശോധനയിൽ 204 നിയമലംഘനങ്ങൾ കണ്ടെത്തി കേസെടുത്തു, 6.11 ലക്ഷം രൂപ പിഴയും ഈടാക്കി. ജില്ലയിൽ നഗരങ്ങളും ഉൾപ്രദേശങ്ങളും കേന്ദ്രീകരിച്ച് ആറ് സ്ക്വാഡുകളാണ് രംഗത്തുണ്ടായിരുന്നത്. പരിശോധനയിൽ ഹെൽമെറ്റില്ലാതെ യാത്രചെയ്തവർ മുതൽ ചട്ടം ലംഘിച്ച് സർവീസ് നടത്തിയ അന്തസ്സംസ്ഥാന ലോറികൾ വരെ കുടുങ്ങി. അപകടകരമായി വാഹനമോടിച്ച ഏതാനും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു.

‘ഓപ്പറേഷൻ സൈലൻസറി’ൽ 52 എണ്ണം കുടുങ്ങി

ഇരുചക്ര വാഹനങ്ങളുടെ ശബ്ദം കൂട്ടാൻ പുകക്കുഴലിൽ സൂത്രപ്പണി ചെയ്ത 54 യുവാക്കൾക്ക് പിടിവീണു. സൈലൻസറിൽ കൃത്രിമത്വം കാണിച്ചാണ് പടക്കം പൊട്ടുന്ന ശബ്ദം കേൾപ്പിക്കുന്നത്. 18-നും 25-നും ഇടയിൽ പ്രായമുള്ളവരാണ് ഏറെയും കുടുങ്ങിയത്. പിഴ ചുമത്തിയശേഷം ഒരാഴ്ചയ്ക്കുള്ളിൽ സൈലൻസറുകൾ മാറ്റി ആർ.ടി. ഓഫീസുകളിൽ വാഹനം ഹാജരാക്കാനും നിർദേശം നൽകി. ഇവ ശബ്ദ-വായു മലിനീകരണത്തിന് കാരണമാകുന്നുണ്ട്. സാധാരണഗതിയിൽ 92 ഡെസിബൽവരെ ശബ്ദമേ ബൈക്കുകൾക്കും ബുള്ളറ്റുകൾക്കും പാടുള്ളൂ. ഇത്തരം ബൈക്കുകൾ അതിന്റെ പത്തിരട്ടി ശബ്ദം ഉണ്ടാക്കും.

ഓപ്പറേഷൻ സൈലൻസിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ പരിശോധനകളിൽ 402 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പിഴയായി 10,16,400 രൂപ ഇടാക്കിയിട്ടുണ്ടെവന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വാഹനത്തിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തിയവരും പരിശോധനയിൽ കുടുങ്ങിയിട്ടുണ്ട്. മോടികൂട്ടിയത് നീക്കം ചെയ്തില്ലെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു.

കാസർകോട് ജില്ലയിലാണ് താരതമ്യേന കുറവ് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്ന് ദിവസത്തിനിടെ 16 ബൈക്കുകൾ പിടികൂടി. 96,000 രൂപ പിഴ ഈടാക്കി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിൽ അനധികൃതമായി രൂപമാറ്റം വരുത്തിയും അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസറുകൾ ഉപയോഗിച്ചും ഓടിയ ബൈക്കുകളാണ് പിടിച്ചത്. ശബ്ദമലിനീകരണം കുറക്കുന്നതിനായി മോട്ടോർ ബൈക്കുകളുടെ അനധികൃത രൂപമാറ്റത്തിന് എതിരേയും നടപടി സ്വീകരിക്കുന്നുണ്ട്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

മാലൂരിൽ അമ്മയും മകനും മരിച്ച സംഭവം ; പോലീസ് അന്വേഷണം തുടങ്ങി

Published

on

Share our post

മാലൂർ : അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.നിട്ടാറമ്പ് സ്വദേശി നിർമല (62) മകൻ സുമേഷ് (38) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്‌തെന്നാണ് സംശയം.ഇന്ന് രാവിലെയോടെയാണ് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വീടിനുള്ളിലോ പുറത്തോ ലൈറ്റ് ഉണ്ടായിരുന്നില്ല. വീടിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. ഇതിൽ സംശയം തോന്നിയ നാട്ടുകാർ ആശാ വാർക്കറേയും പഞ്ചായത്ത് അധികൃതരേയും വിവരം അറിയിച്ചു . ഇവർ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെത്തി വീട് തുറന്ന് പരിശോധിച്ചത്.വീടിനകത്തെ മുറിയിൽ മകനെ തൂങ്ങി മരിച്ച നിലയിലും അതേ മുറിയിൽ നിലത്ത് മരിച്ചുകിടക്കുന്ന നിലയിൽ അമ്മയെയും കണ്ടെത്തി. മകൻ സ്ഥിരം മദ്യപാനിയാണെന്നും ഇയാൾ മുൻപും മദ്യപിച്ചെത്തി അമ്മയുമായി വഴിക്കിടാറുണ്ടെന്നും നാട്ടുകാർ പറയുന്നു. എന്നാൽ മരണകാരണം വ്യക്തമാകാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.


Share our post
Continue Reading

Breaking News

മാലൂരിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

മാലൂർ :നിട്ടാറമ്പിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമ്മല (62), മകൻ സുമേഷ് (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാലൂർ പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു.


Share our post
Continue Reading

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Trending

error: Content is protected !!