Breaking News
കേരള ഓട്ടോ ലിമിറ്റഡ് യൂണിറ്റ് പിണറായിയിൽ; കണ്ണൂരിനിത് പുത്തനുണർവ്

കണ്ണൂർ: പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈൽസ് പിണറായിയിൽ വൈദ്യുത വാഹന നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പിട്ടത് കണ്ണൂരിന്റെ വ്യവസായ വികസനത്തിലേക്കുള്ള പുത്തൻചുവടുവെപ്പായി. ലോർഡ്‌സ് ഓട്ടോമാട്ടീവുമായുള്ള സംയുക്ത സംരംഭത്തിനാണ് തിരുവനന്തപുരത്ത് വെച്ച് കെ.എ.എൽ.എം.ഡി. പി.വി. ശശീന്ദ്രനും ലോർഡ്‌സ് മാർക് ഇൻഡസ്ട്രീസ് സ്ഥാപകൻ സച്ചിദാനന്ദ് ഉപാദ്ധ്യായയും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
കെ.എ.എൽ ലോർഡ്‌സ് ഓട്ടോമോട്ടിവ് വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരിക്കും സംയുക്ത സംരംഭത്തിന്റെ പേര്. 20 കോടിമുതൽ 30 കോടി രൂപ വരെ ചെലവു വരുന്നതാണ് യൂണിറ്റ്. പിണറായി ഇൻഡസ്ട്രിയൽ കോ ഓപറേറ്റീവ് സൊസൈറ്റിന്റെ ( പിക്കോസ്) കീഴിലായിരിക്കും കമ്പനി തുടങ്ങുന്നത്. പിക്കോസിന്റെ സ്ഥലം ലീസിനെടുത്താണ് വാഹനനിർമ്മാണ യൂണിറ്റ് തുടങ്ങുന്നത്.
ഈ വർഷം അവസാനത്തോടെ ഉത്പ്പാദനം
വൈദ്യുതി വാഹനനയത്തിന് രൂപം നൽകിയ രാജ്യത്തെ സംസ്ഥാനങ്ങളിലൊന്നാണ് കേരളം.ഇൗ വർഷം അവസാനത്തോടെ വ്യാവസായികാടിസ്ഥാനത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം തുടങ്ങും. പുതിയ സംരംഭത്തിൽ പരമാവധി ഓഹരികൾ ലോർഡ്‌സ് ഓട്ടോമാട്ടിവിനായിരിക്കും. ലോർഡ്‌സ് മാർക്ക് ഇൻഡസ്ട്രീസിന്റെ സഹോദര സ്ഥാപനമാണ് ലോർഡ്‌സ് ഓട്ടോമോട്ടിവ് പ്രൈവറ്റ് ലിമിറ്റഡ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കിഴക്കൻ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലും വാഹനങ്ങൾ എത്തിക്കാനാണ് യൂണിറ്റിന്റെ പദ്ധതി.
കല്യാശേരി, പാപ്പിനിശേരി പഞ്ചായത്തുകളിലായി വ്യവസായവകുപ്പിന്റെ പക്കലുണ്ടായിരുന്ന ഇരിണാവിലെ 120 ഏക്കർ സ്ഥലം കേന്ദ്രസർക്കാരിൽനിന്ന് വിട്ടുകിട്ടാത്തതാണ് പിണറായിയിൽ പിക്കോസിന്റെ പക്കലുള്ള സ്ഥലത്തേക്ക് ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണ യൂണിറ്റ് പോകുന്നതിന്പിന്നിൽ. കോസ്റ്റ് ഗാർഡ് അക്കാഡമി സ്ഥാപിക്കാൻ പത്തു വർഷം മുമ്പ് കേന്ദ്ര സർക്കാരിന് ഇരിണാവിലെ സ്ഥലം കൈമാറിയിരുന്നു. നിർദ്ദിഷ്ട പദ്ധതിക്ക് ഉപയോഗിച്ചില്ലെങ്കിൽ തിരിച്ചുതരണം എന്ന ഉപാധിയോടെയായിരുന്നു കൈമാറ്റം. എന്നാൽ കോസ്റ്റ്ഗാർഡ് അക്കാഡമി കർണാടകയിലേക്ക് മാറ്റിയതോടെ ഇരിണാവിലെ സ്ഥലം വെറുതെ കിടക്കുകയാണ്.
കോസ്റ്റ് ഗാർഡ് അക്കാഡമിക്കായി ഉപയോഗിക്കാത്തതിനാൽ സ്ഥലം തിരിച്ചുകൊടുക്കണമെന്ന വ്യവസ്ഥയുള്ളതിനാൽ 2016ൽ അന്നത്തെ വ്യവസായ മന്ത്രി ഇ.പി.ജയരാജനാണ് വൈദ്യുതി വാഹനങ്ങളുടെ കമ്പനി ഇവിടെ സ്ഥാപിക്കാനുള്ള ആലോചനയ്ക്ക് തുടക്കമിട്ടത്.സർക്കാരിന്റെയും സ്വകാര്യ വ്യവസായികളുടെയും സംയുക്ത സംരംഭമെന്ന നിലയിൽ പി .പി .പി അടിസ്ഥാനത്തിൽ കമ്പനി തുടങ്ങാനായിരുന്നു നീക്കം.അന്നു മുതൽ സ്ഥലം തിരിച്ചു തരാൻ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇതിന് തയ്യാറായിട്ടില്ല.
കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്
കേരള സർക്കാർ പൊതുമേഖലാ വാഹന നിർമ്മാണ സ്ഥാപനമാണ് കേരള ഓട്ടോമൊബൽസ് ലിമിറ്റഡ്. ഓട്ടോറിക്ഷകൾ, പിക്കപ് വാനുകൾ, ഡെലിവറി വാനുകൾ തുടങ്ങിയ മുച്ചക്ര വാഹനങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. 1978ൽ തിരുവനന്തപുരത്ത് നെയ്യാറ്റിൻകര ആറാലുംമൂട് എന്ന സ്ഥലത്താണ് ഫാക്ടറി തുടങ്ങിയത്. 2012 വരെ 185,000ത്തോളം വാഹനങ്ങൾ നിർമിച്ചിട്ടുണ്ട്. 2012ൽ ഐ.എസ്.ഒ 9001: 2000 സർട്ടിഫിക്കറ്റ് കമ്പനിക്ക് ലഭിച്ചു. ബാംഗ്ലാദേശ്, സുഡാൻ, നൈജീരിയ, നേപ്പാൾ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് കമ്പനിയിൽ നിന്നും വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നു. ഐ.എസ്.ആർ.ഒ.യുടെ ബഹിരാകാശ വാഹനങ്ങൾക്കു വേണ്ട ചില ഭാഗങ്ങളും കമ്പനി നിർമ്മിക്കപ്പെടുന്നുണ്ട്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന നീംജി ഇലക്ട്രിക് ഓട്ടോറിക്ഷ കമ്പനി നിർമ്മിക്കുന്നു.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
Breaking News
രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.
Breaking News
കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
You must be logged in to post a comment Login