Connect with us

Breaking News

മരുന്ന് തളി പരീക്ഷണം വിജയം; നെല്ലിക്കപ്പാലത്തെ പാടത്തിനുമീതേ യന്ത്രപ്പക്ഷി പറന്നു

Published

on

Share our post

മയ്യിൽ : കണ്ണുകളിൽ കൗതുകം പടർത്തിയാണ് ‘യന്ത്രപ്പക്ഷി’ നെല്ലിക്കപ്പാലത്തെ പച്ചപുതച്ച നെൽപ്പാടത്തേക്ക് പറന്നെത്തിയത്‌. കൃഷിയിൽ നവീനസാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു ഡ്രോൺ പരീക്ഷണം. അതിവേഗം 30 ഏക്കർ നെൽപാടത്ത്‌ മരുന്ന് തളിച്ച് യന്ത്രപ്പക്ഷി മടങ്ങിയെത്തി. ഹെർബോലിവ് പ്ലസ് ലായനിയാണ്‌ മരുന്നുപരീക്ഷണത്തിന്‌ ഉപയോഗിച്ചത്‌.

പുത്തൻ പ്രവർത്തന രീതിയുമായാണ് ഈ സാങ്കേതികവിദ്യയുടെ കടന്നുവരവ്‌. കുറഞ്ഞ മനുഷ്യാധ്വാനം ഉപയോഗിച്ചുള്ള വളപ്രയോഗവും പാടങ്ങളിലെ വന്യജീവി അതിക്രമം തടയലുമാണ് പ്രധാനലക്ഷ്യം. തമിഴ്‌നാട്ടിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത ലായനിയാണ് ഹെർബോലിവ് പ്ലസ്. നെൽകൃഷിയുടെ വളർച്ചാ കാലയളവിൽ തളിച്ചുകൊടുത്ത് വിളവുകളുടെ വളർച്ചയും വന്യജീവി അതിക്രമം തടയലും ഉറപ്പുവരുത്തുന്നു. ഡ്രോൺ ഉപയോഗിച്ച് സൂക്ഷ്മമായി ഓരോ ഇലയുടെ ഇടയിലേക്കും മരുന്ന് തളിക്കാനാകും. 12 ലിറ്റർ ലായനിയുമായി പാടങ്ങളിലേക്ക് ഇറക്കുന്ന ഡ്രോൺ ഒരേക്കറിൽ 10 മിനിറ്റുകൊണ്ട് മരുന്ന് തളിക്കും. 

ഒരുതവണ മരുന്ന് തളിച്ചാൽ 15 ദിവസംവരെ ഗുണം ലഭിക്കും. സിങ്ക്, കോപ്പർ, പഞ്ചഗവ്യം തുടങ്ങിയവയടങ്ങിയ ലായനിയായതിനാൽ നെൽകൃഷിയുടെ വളർച്ചക്കും സഹായകമാണ്‌. ഓർഗാനിക്ക്‌ ലായിനിയുടെ ഗന്ധം ചെടികളിൽ തങ്ങിനിൽക്കുന്നതിനാൽ ആന, കാട്ടുപന്നി, മയിൽ, മുള്ളൻപന്നി, കുരങ്ങുകൾ തുടങ്ങിയവയിൽനിന്ന് കൃഷിക്ക്‌ സംരക്ഷണം ഉറപ്പാക്കാനാകും. ഹെർബോലിവ് പ്ലസ് പഴം, പച്ചക്കറി, മരച്ചീനി, പയർവർഗം തുടങ്ങിയ കൃഷിക്കും അനുയോജ്യമാണെന്നാണ് വിലയിരുത്തൽ. 
 
ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ക്രെഡിറ്റ് ജോസ് ജോഷി വർഗീസ്, ഹോർട്ടികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ സി.വി. ജിതേഷ്, ഇരിക്കൂർ എ.ഡി.എ. കെ.കെ. ആദർശ്, മണ്ണ് പരിശോധനാ കേന്ദ്രം ജില്ലാ ഓഫീസർ എസ്.ഇ. പ്രമോദ്, മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി എം.ഡി. ടി.കെ. ബാലകൃഷ്ണൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോബർട്ട് ജോർജ്, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. റിഷ്ന, എസ്. പ്രമോദ്, എം.വി. അജിത, എം. രവി, എം. ഭരതൻ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!