Connect with us

Breaking News

മാടായിയിലും സി.ഐ.ടി.യു. സമരം; കട പൂട്ടേണ്ട അവസ്ഥയെന്ന് ഉടമ

Published

on

Share our post

മാടായി: മാതമംഗലത്തിന് പിന്നാലെ മാടായിയിലും വ്യാപാരസ്ഥാപനത്തിന് മുന്നിൽ സി.ഐ.ടി.യു. ഉപരോധസമരം തുടങ്ങി. മാടായിയിലെ ശ്രീപോർക്കലി സ്റ്റീൽസിന് മുന്നിൽ യൂണിയൻ നടത്തുന്ന സമരം എട്ടാംദിവസത്തേക്ക് കടന്നു. ജനുവരി 23-നാണ് സ്ഥാപനം തുറന്നത്. ടി.വി. മോഹൻലാലാണ് ഉടമ. മേൽക്കൂരയ്ക്കുള്ള ഷീറ്റ്, ഇരുമ്പുപൈപ്പ് ഉൾപ്പെടെയുള്ള സാമഗ്രികളാണ് ഇവിടെയുള്ളത്. സ്ഥാപനത്തിലെത്തുന്ന ലോഡിറക്കാൻ സി.ഐ.ടി.യു. തൊഴിലാളികളെ അനുവദിക്കാത്തതാണ് സമരത്തിന് കാരണമായത്.

തൊഴിൽ നിഷേധിക്കുന്ന നിലപാടാണ് സ്ഥാപന ഉടമ സ്വീകരിക്കുന്നതെന്നും ഇതര സംസ്ഥാനക്കാരെയും മറ്റുമുപയോഗിച്ചാണ് ലോഡിറക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു. ഈ സാഹചര്യത്തിലാണ് സമരം തുടങ്ങിയതെന്ന് സി.ഐ.ടി.യു. നേതാവ് ഇ.എം. ഏലിയാസ് പറഞ്ഞു. അബൂബക്കർ സിദ്ദിഖ്, കെ.എൻ. സിദ്ദിഖ്, ടി.വി. അശ്രഫ് എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്.

എന്നാൽ അനാവശ്യമായ സമരമാണ് സ്ഥാപനത്തിനുമുന്നിൽ നടക്കുന്നതെന്ന് ഉടമ ടി.വി.മോഹൻലാൽ പറയുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപനങ്ങളുണ്ട്. വായ്പയെടുത്തും മറ്റുമാണ് തുടങ്ങിയത്. മറ്റിടങ്ങളിലെ സ്ഥാപനങ്ങളിൽ തൊഴിലാളി സംഘടനകളുടെ അമിതമായ ഇടപെടൽ ബിസിനസിനെ ബാധിക്കുന്നുണ്ട്. രാവിലെ എട്ടുമുതൽ വൈകുന്നേരം ആറുവരെയേ ഇവരുടെ സേവനം ലഭിക്കൂ. രാത്രിയിലെത്തുന്ന ലോഡിറക്കാൻ രാവിലെ വരെ കാത്തിരിക്കണം. ഇത് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ട്- അദ്ദഹം പറഞ്ഞു.

വ്യാപാരം നടത്താൻ പറ്റാത്ത സാഹചര്യത്തിൽ സംരക്ഷണമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അനുകൂലവിധി ലഭിച്ചാൽ പോലീസ് എന്ത് നടപടിയെടുക്കുമെന്ന് നോക്കിയശേഷം കട പൂട്ടണമോ വേണ്ടയോ എന്ന് തീരുമാനിക്കും. മൂന്നാഴ്ചയായി കച്ചവടമൊന്നും നടക്കുന്നില്ല. 60 ലക്ഷം രൂപയുടെ സാധനങ്ങൾ ഇവിടെയുണ്ട്. പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് സി.ഐ.ടി.യു. നേതാക്കളുമായി ചർച്ചനടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ലെന്നും അദ്ദേഹം പറഞ്ഞു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Breaking News

രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

Share our post

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കൂ​ടാ​ളി​യി​ൽ വീ​ട്ട​മ്മ​യ്ക്കു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

മ​ട്ട​ന്നൂ​ർ: ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​ക്കുനേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ പ​ട്ടാ​ന്നൂ​രി​ലെ കെ. ​ക​മ​ല​യ്ക്ക് (49) നേ​രേ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നാ​ണ് (58) പ​ട്ടാ​ന്നൂ​ർ നി​ടു​കു​ള​ത്തെ വീ​ട്ടി​ൽ വ​ച്ച് ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്ന് യു​വ​തി മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ഖ​ത്തും നെ​റ്റി​ക്കും ചെ​വി​ക്കും നെ​ഞ്ചി​ലും പൊ​ള്ള​ലേ​റ്റ യു​വ​തി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നെ മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ഇ​ന്നു​രാ​വി​ലെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളെ ഇ​ന്നു ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.


Share our post
Continue Reading

Trending

error: Content is protected !!