Connect with us

Breaking News

താലൂക്കാസ്പത്രിയുടെ മാസ്റ്റർ പ്ലാൻ സ്റ്റേയായിട്ട് 6 മാസം; ആസ്പത്രി സംരക്ഷണ സമിതി കേസിൽ കക്ഷി ചേരും

Published

on

Share our post

പേരാവൂർ: താലൂക്കാസ്പത്രിയുടെ മാസ്റ്റർ പ്ലാൻ സ്റ്റേ ഒഴിവാക്കി കിട്ടുന്നതിന് ഹൈക്കോടതിയിലുള്ള കേസിൽ കക്ഷി ചേരാൻ ആസ്പത്രി സംരക്ഷണ സമിതി തീരുമാനിച്ചു. ആറ് മാസമായിട്ടും മാസ്റ്റർ പ്ലാൻ സ്റ്റേ ഒഴിവാക്കി കിട്ടുന്നതിന് കേസിലെ എതിർ കക്ഷികളായ ഗവ. ഉദ്യോഗസ്ഥർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് സംരക്ഷണ സമിതി ആരോപിച്ചു.

2021 ജൂലായ് 14-നാണ് ലത രവീന്ദ്രൻ, ഡോ.എ.സദാനന്ദൻ എന്നിവർ പേരാവൂർ താലൂക്കാസ്പത്രി വികസനവുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാൻ പ്രാവർത്തികമായാൽ തങ്ങളുടെ വഴി തടസ്സപ്പെടുമെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി, സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ, കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ, പേരാവൂർ താലൂക്കാസ്പത്രി സൂപ്രണ്ട്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, പേരാവൂർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നല്കിയത്.

കേസ് ഫയലിൽ സ്വീകരിച്ച കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് നല്കാനും പരാതിക്കാരുടെ വഴി തടസ്സപ്പെടുത്താതിരിക്കാനും ഒരു മാസത്തേക്ക് ഇടക്കാല സ്റ്റേ അനുവദിച്ചു.

2021 ആഗസ്ത് 24 ന് കേസ് വീണ്ടും പരിഗണിച്ചെങ്കിലും എതിർ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ മൂന്നാഴ്ച സമയം വേണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ അപേക്ഷയിന്മേൽ സ്റ്റേ ഒരു മാസത്തേക്ക് കൂടി നീട്ടി നല്കി.

2021 നവമ്പർ രണ്ടിന് കേസ് പരിഗണിച്ചെങ്കിലും ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതിനാൽ സ്റ്റേ വീണ്ടും മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്കുകയായിരുന്നു.

ആസ്പത്രിയുടെ പ്രധാന ഗേറ്റ് വഴി വർഷങ്ങളായി തങ്ങൾ ഉപയോഗിക്കുന്ന വഴി തടസ്സപ്പെടുത്തരുതെന്നാണ് ഹർജിക്കാരുടെ ആവശ്യം.എന്നാൽ താലൂക്കാസ്പത്രിയുടെ മാസ്റ്റർ പ്ലാൻ അനുസരിച്ച് ബഹുനില കെട്ടിട സമുച്ചയം നിർമിക്കുന്ന സ്ഥലത്ത് കൂടി പൊതുവഴി ഇല്ലെന്നാണ് ആസ്പത്രി അധികൃതർ പറയുന്നത്. ആസ്പത്രി ഭൂമിയിലൂടെ പൊതുവഴി ഉണ്ടെന്നും ഇല്ലെന്നുമുള്ള പേരാവൂർ പഞ്ചായത്ത് സെക്രട്ടറിയുടെ വിചിത്ര ഉത്തരവുകൾ വിവാദമാവുകയും ചെയ്തിരുന്നു. നിർമാണം വൈകിയതോടെ ആസ്പത്രിയുടെ നിർമാണ ടെണ്ടർ സർക്കാർ റദ്ദാക്കുകയും റീ ടെണ്ടർ വിളിക്കുകയും ചെയ്തിട്ടുണ്ട്.

കാര്യങ്ങൾ ഇത്രയും വഷളായിട്ടും ആസ്പത്രിയുടെ ഭരണ ചുമതലയുള്ള സി.പി.എം നിയന്ത്രിക്കുന്ന പേരാവൂർ ബ്ലോക്ക് പഞ്ചായത്തും എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമടങ്ങുന്ന ആസ്പത്രി മാനേജ്മെൻറ് കമ്മിറ്റിയും തികഞ്ഞ അലംഭാവമാണ് തുടരുന്നത്. ഈയൊരു സാഹചര്യത്തിലാണ് ബഹുജന പിന്തുണയോടെ ആസ്പത്രി സംരക്ഷണ സമിതി പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നlത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!