Connect with us

Breaking News

എൻ.എം.ഡി.സി. ലിമിറ്റഡിൽ 200 ട്രെയിനി ഒഴിവ്

Published

on

Share our post

സ്‌റ്റീൽ‌ മന്ത്രാലയത്തിനു കീഴിലെ എൻ.എം.ഡി.സി ലിമിറ്റഡിൽ (മുൻപു നാഷനൽ മിനറൽ ഡവലപ്മെന്റ് കോർപറേഷൻ) 200 ട്രെയിനി ഒഴിവ്. കർണാടകയിലാണ് അവസരം. 18 മാസ പരിശീലനം കഴിഞ്ഞാണ് റഗുലർ നിയമനം. ഓൺലൈനായി  മാർച്ച് 2 വരെ അപേക്ഷിക്കാം. 

തസ്തിക, ഒഴിവ്, യോഗ്യത: 

∙മെയിന്റനൻസ് അസിസ്റ്റന്റ് (മെക്ക്) ട്രെയിനി (90): വെൽഡിങ്/ഫിറ്റർ/മെഷിനിസ്റ്റ്/മോട്ടർ മെക്കാനിക്/ഡീസൽ മെക്കാനിക്/ഓട്ടോ ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ.

∙ഫീൽഡ് അറ്റൻഡന്റ് ട്രെയിനി (43): മിഡിൽ പാസ്/ഐടിഐ.

∙മെയിന്റനൻസ് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ) ട്രെയിനി (35): ഇലക്ട്രിക്കൽ ഐടിഐ.

∙എച്ച്ഇഎം മെക്കാനിക് ഗ്രേഡ് III ട്രെയിനി (10): 3 വർഷ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.

∙ക്യുസിഎ ഗ്രേഡ് III ട്രെയിനി (9): ബിഎസ്‌സി (കെമിസ്ട്രി/ ജിയോളജി), 1 വർഷ പരിചയം.

∙ഇലക്ട്രീഷ്യൻ ഗ്രേഡ് III ട്രെയിനി (7): 3 വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, ഇൻഡസ്ട്രിയൽ/ഡൊമസ്റ്റിക് ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ സർട്ടിഫിക്കറ്റ്.

∙എംസിഒ ഗ്രേഡ് III ട്രെയിനി (4): 3 വർഷ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.

∙ബ്ലാസ്റ്റർ ഗ്രേഡ് II ട്രെയിനി (2): പത്താം ക്ലാസ്/ഐടിഐ, ബ്ലാസ്റ്റർ/മൈനിങ് മേറ്റ് സർട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, 3 വർഷ പരിചയം.

സ്റ്റൈപൻഡ്: ഫീൽഡ് അറ്റൻഡന്റ്, മെയിന്റനൻസ് അസിസ്റ്റന്റ്: 18,000-18,500. മറ്റുള്ളവയിൽ 19,000-19,500. പ്രായം: 18-30. അർഹർക്ക് ഇളവ്. ഫീസ്: 150 രൂപ. ഒാൺലൈനായി അടയ്ക്കാം. പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/വിമുക്തഭടൻമാർക്ക് ഫീസില്ല.  www.nmdc.co.in


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Breaking News

കേളകം മിനി ബസപകടം; പരിക്കേറ്റവരുടെ വിവരങ്ങൾ

Published

on

Share our post

കേളകം: മലയാംപടിയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ മിനി ബസപകടത്തിൽ രണ്ടു പേർ മരിക്കുകയും 12 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. കായംകുളം ദേവ കമ്യൂണിക്കേഷൻസിൻ്റെ നാടകസംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽ കായംകുളം മുതുകുളം സ്വദേശി അഞ്ജലി ഉല്ലാസ് (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ (59) എന്നിവരാണ് മരിച്ചത്.

കൊട്ടാരക്കര സ്വദേശി വിജയകുമാർ(52), മുഹമ്മ സ്വദേശി അജി എന്ന സജിമോൻ, കൊല്ലം പാരിപ്പള്ളി സ്വദേശി ശ്യാം (38), മുതുകുളം സ്വദേശികളായ ഉണ്ണി (51), ഷിബു (48), അതിരുങ്കൽ സ്വദേശി സുഭാഷ് (59), കല്ലുവാതുക്കൽ ചെല്ലപ്പൻ (43), എറണാകുളം സ്വദേശിനി ബിന്ദു സുരേഷ്(56), ചേർത്തല മറ്റവന സ്വദേശി സാബു ചേർത്തല, കൊല്ലം പന്മന സ്വദേശികളായ അജയകുമാർ, സുരേഷ് കുമാർ , മിനി ബസ് ഡ്രൈവർ കായംകുളം സ്വദേശി ഉമേഷ്(39) എന്നിവർക്കാണ് പരിക്കേറ്റത്.

രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന ബസാണ് മലയാംപടി എസ് വളവിൽ മറിഞ്ഞത്. 14 പേരാണ് ബസിലുണ്ടായിരുന്നത്.


Share our post
Continue Reading

Kerala27 mins ago

അമിത വിനോദസഞ്ചാരം പ്രകൃതിദുരന്തത്തിനിടയാക്കുന്നു

Kerala32 mins ago

റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം നാളെ

Kerala1 hour ago

വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍

Kerala1 hour ago

പി.എസ്‍.സി നിയമനം 30,000 കടന്നു; പൊലീസിൽ 2043 പേര്‍ കൂടി

Kerala1 hour ago

ലൈസൻസ്‌ പുതുക്കൽ:പിഴത്തുക വെട്ടിക്കുറച്ചത് 
വ്യാപാരികൾക്ക്‌ ആശ്വാസം

Kerala1 hour ago

യാത്രക്കിടെ പ്രണയം, ഒടുക്കം താലികെട്ടിനും അതേ ബസ്സില്‍-ഒരു കെ.എസ്.ആർ.ടി.സി പ്രണയകഥ

Kerala2 hours ago

അക്ഷയയ്ക്ക് ഇന്ന് 22 വര്‍ഷം; പ്രായംകൂടിയപ്പോള്‍ സംരംഭകര്‍ക്കു തളര്‍ച്ച

Kerala2 hours ago

എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓൺലൈനാക്കാൻ കെ.എസ്.ഇ.ബി

Kannur3 hours ago

റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാം

Kannur3 hours ago

അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുതി മീറ്റർ റീഡിംഗ് സംബന്ധിച്ച അറിയിപ്പ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!