Breaking News
കേരളത്തിൽ നിന്നുള്ള 5 കുട്ടികൾക്ക് ദേശീയ ധീരതാ പുരസ്കാരം

തിരുവനന്തപുരം: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ നൽകുന്ന ദേശീയ ധീരതാ അവാർഡിന് കേരളത്തിൽ നിന്നുള്ള അഞ്ച് കുട്ടികൾ അർഹരായി. ഏയ്ഞ്ചൽ മരിയ ജോൺ (ഏകലവ്യ അവാർഡ്– 75000 രൂപ), ടി.എൻ. ഷാനിസ് അബ്ദുല്ല (അഭിമന്യു അവാർഡ്– 75000 രൂപ), കെ.എൻ.ശിവകൃഷ്ണൻ, കെ.ശീതൾ ശശി, എൻ.ഋതുജിത് (ജനറൽ അവാർഡ്– 40,000 രൂപ) എന്നിവർക്കാണ് അവാർഡ്. ഇവരുടെ മുഴുവൻ വിദ്യാഭ്യാസ ചെലവുകളും ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ വഹിക്കും.
കനാൽ വെള്ളത്തിൽ അകപ്പെട്ട മൂന്നു വയസ്സുകാരനെ രക്ഷപ്പെടുത്തിയതിനാണ് തൃശൂർ രാമവർമപുരം മണ്ണത്ത് ജോയി ഏബ്രഹാമിന്റെയും നിഥിയയുടെയും മകൾ ഏയ്ഞ്ചൽ മരിയ ജോണിന് അവാർഡ്. തൃശൂർ ദേവമാതാ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.
വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ നിന്ന് പിഞ്ചു ബാലികയെ രക്ഷപ്പെടുത്തിയതിനാണ് കോഴിക്കോട് താഴെനുപ്പറ്റ കടമേരി അബ്ദുൽ അസീസിന്റെയും സുഹ്റയുടെയും മകൻ ഷാനിസ് അബ്ദുല്ലയുടെ ധീരത അംഗീകരിക്കപ്പെട്ടത്. കടമേരി മാപ്പിള യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
വയനാട് മാനന്തവാടി തലപ്പുഴ കരുണാലയത്തിൽ ലതയുടെയും പരേതനായ പ്രേംകുമാറിന്റെയും മകനാണ് ശിവകൃഷ്ണൻ. പുഴയിലെ കയത്തിൽ മൂന്നു പേർ മുങ്ങിത്താണപ്പോൾ എടുത്ത് ചാടിയ ശിവകൃഷ്ണൻ ഇതിൽ ഒരു കുട്ടിയുടെ തലമുടിയിൽ ചുറ്റിപ്പിടിച്ചു കരയ്ക്കെത്തിക്കുകയായിരുന്നു. തലപ്പുഴ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
കുളിക്കുന്നതിനിടെ കുളത്തിൽ അപകടത്തിൽപെട്ട മൂന്നുപേരുടെ ജീവൻ രക്ഷിച്ചതിനാണ് കണ്ണൂർ കടന്നപ്പള്ളി പുതൂർക്കുന്നിലെ പാറയിൽ ഹൗസിൽ ശശി–ഷീജ ദമ്പതികളുടെ മകൾ ശീതൾ ശശി അവാർഡിന് അർഹയായത്. കുളത്തിന്റെ കരയിലുണ്ടായിരുന്ന ഫ്ലോട്ടിങ് കന്നാസുകൾ ഉപയോഗിച്ചാണ് മൂന്നു പേരെയും രക്ഷപ്പെടുത്തിയത്. കടന്നപ്പള്ളി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
തെങ്ങിൻ മുകളിൽ കുടുങ്ങിയ തൊഴിലാളിയെ സമയോചിത ഇടപെടലിലൂടെ താഴെ എത്തിച്ചതിനാണ് മലപ്പുറം അരിയല്ലൂർ നമ്പാല സുനിൽകുമാർ–ഷിജില ദമ്പതികളുടെ മകൻ ഋതുജിത്തിന് അവാർഡ്. അരിയല്ലൂർ എം.വി. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. ഡൽഹിയിലെ ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി അറിയിച്ചു.
Breaking News
സമസ്ത: മദ്‌റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു


കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2025 ഫെബ്രുവരി 8, 9 തിയ്യതികളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.samastha.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. 6417 സെന്ററുകളിലായി 187835 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 183360 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 8540 സൂപ്പര്‍വൈസര്‍മാരും 145 സൂപ്രണ്ടുമാരുടെയും നേതൃത്വത്തിലാണ് പരീക്ഷകള്‍ നടത്തിയത്.അഞ്ചാം തരത്തില്‍ 95.77 ശതമാനവും ഏഴാം തരത്തില്‍ 97.65 ശതമാനവും പത്താം തരത്തില്‍ 99.00 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 98.05 ശതമാനവും കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. അഞ്ചാം തരത്തില്‍ 17985 കുട്ടികളും ഏഴാം തരത്തില്‍ 9863 കുട്ടികളും പത്താം തരത്തില്‍ 5631 കുട്ടികളും പന്ത്രണ്ടാം തരത്തില്‍ 931 കുട്ടികളും എല്ലാ വിഷയത്തിലും A+ ഗ്രേഡ് നേടി.
കേരളം, തമിഴ്‌നാട്, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് പൊതുപരീക്ഷ നടന്നത്. കേരളത്തിലും കര്‍ണാടകയിലുമായി 145 ഡിവിഷന്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ കേമ്പുകളില്‍ 7985 അസിസ്റ്റന്റ് എക്‌സാമിനര്‍മാരും 363 ചീഫുമാരും മൂല്യനിര്‍ണ്ണയത്തിന് നേതൃത്വം നല്‍കി.പുനര്‍ മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ 20 വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം സദര്‍ മുഅല്ലിം മുഖേന വെബ് സൈറ്റില്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ് (www.samastha.in > Apply for Revaluation ). വിദ്യാര്‍ത്ഥികളെയും, പൊതുപരീക്ഷയും മൂല്യനിര്‍ണ്ണയവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച അധ്യാപകരെയും, രക്ഷകര്‍ത്താക്കളെയും, മാനേജ്‌മെന്റിനേയും, ഓഫീസ് ജീവനക്കാരെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.
Breaking News
പടിയൂർ ഊരത്തൂരിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


ഇരിട്ടി : യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് പേരിയ സ്വദേശിനി രജനി ആണ് മരിച്ചത്. ഭര്‍ത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. ഇവരാണ് യുവതിയുടെ മരണം വിവരം മറ്റുള്ളവരെ അറിയിച്ചത്. ഇരിക്കൂര്‍ പൊലീസ് സ്ഥലത്തെത്തി. മരണകാരണം വ്യക്തമായിട്ടില്ല. പടിയൂർ ഊരത്തൂരിലാണ് സംഭവം. ആദിവാസി വിഭാഗത്തിലുള്ള കുടുംബമാണ് ഇവിടെ താമസിക്കുന്നത്.
Breaking News
പോലീസിനെ കണ്ട് എം.ഡി.എം.എ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു


കോഴിക്കോട്: കോഴിക്കോട് എം.ഡി.എം.എ പൊതി വിഴുങ്ങിയയാള്‍ മരിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. പൊലീസിനെ കണ്ട് യുവാവ് കയ്യിലുണ്ടായിരുന്ന രണ്ട് എം.ഡി.എം.എ പാക്കറ്റുകള്‍ വിഴുങ്ങുകയായിരുന്നു. ഉടൻ താമരശ്ശേരി പൊലീസ് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. 130 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നുവെന്നാണ് വിവരം.പൊലീസിനെ കണ്ട യുവാവ് ഓടുന്നതിനിടയില്‍ഒരു പാക്കറ്റ് വിഴുങ്ങുന്നത് പൊലീസ് കണ്ടിരുന്നു. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ വയറില്‍ ചെറിയ വെള്ളത്തരികള്‍ കാണുകയായിരുന്നു. അപ്പോഴാണ് വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് വ്യക്തമായത്. ശസ്ത്രക്രിയയിലൂടെ പാക്കറ്റ് പുറത്തെടുക്കാനായിരുന്നു തീരുമാനം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login