Breaking News
സ്വന്തം നാട്ടിൽ സൗജന്യ പരിശോധനയൊരുക്കി യുവഡോക്ടർ
കണ്ണൂർ: പഠനകാലത്ത് ഏറെ സമയം ചെലവഴിച്ച വായനശാലയെയും നാട്ടുകാരയും മറന്നില്ല, സ്വന്തം നാട്ടിൽ സൗജന്യ പരിശോധനയൊരുക്കി യുവഡോക്ടർ. തലശ്ശേരി വടക്കുമ്പാട് എസ്.എൻ. പുരത്തെ ഡോ. അശ്വിൻ മുകുന്ദനാണ് ഈ ‘മാതൃകാ ഡോക്ടർ’. എല്ലാ മാസത്തേയും ആദ്യ ഞായറാഴ്ചയാണ് സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ്. എസ്.എൻ. പുരം ശ്രീനാരായണ ലൈബ്രറിയാണ് പരിശോധനാകേന്ദ്രം.
നാട്ടുകാർക്കുവേണ്ടി വല്ലതും ചെയ്യണമെന്ന ചിന്തയാണ് അശ്വിനെ ഈ തീരുമാനത്തിലെത്തിച്ചത്. ഇപ്പോൾ പരിശോധനാ ദിവസം ശരാശരി അൻപതോളം രോഗികൾ ചികിത്സയ്ക്കായെത്തുന്നു. തലശ്ശേരി ബി.ഇ.എം.പി. സ്കൂളിലെ ഹൈസ്കൂൾ പഠനകാലം വരെ നാട്ടിലെ ശ്രീനാരായണ വായനശാലയിലെ നിത്യസന്ദർശകനായിരുന്നു അശ്വിൻ. ഇവിടെനിന്നും വായിച്ച പുസ്തകങ്ങൾ നിരവധി. ജനറൽ മെഡിസിൻ പൂർത്തിയാക്കിയശേഷം അശ്വിൻ ഡയബറ്റോളജി കോഴ്സും പൂർത്തിയാക്കി. രാവിലെ 7.30 മുതൽ രോഗികൾ തീരുന്നതുവരെയാണ് പരിശോധന. ചികിത്സാവിവരമറിഞ്ഞ് നാട്ടുകാരല്ലാത്തവരും ഡോക്ടറെ സമീപിക്കാറുണ്ട്.
അശ്വിന്റെ പരിശോധനാ ദിവസംതന്നെ ലൈബ്രറിയുടെ നേതൃത്വത്തിൽ ഇവിടെ സൗജന്യ പ്രമേഹ-രക്തസമ്മർദ പരിശോധനയും നടത്തുന്നുണ്ട്. കോഴിക്കോട്ടെ ഡോ. മോഹൻസ് ഡയബറ്റിസ് സ്പെഷ്യാലിറ്റി സെന്ററിലെ ചീഫ് കൺസൾട്ടന്റാണ് അശ്വിൻ. കഴിഞ്ഞ വർഷം രണ്ട് സുപ്രധാന അവാർഡുകൾ ഇദ്ദേഹത്തെത്തേടിയെത്തി. പ്രമേഹ ചികിത്സാ ഗവേഷകരുടെ ദേശീയ സംഘടനയായ ആർ.എസ്.എസ്.ഡി.ഐ. (റിസർച്ച് സൊസൈറ്റി ഫോർ ദ സ്റ്റഡി ഓഫ് ഡയബറ്റിസ് ഇൻ ഇന്ത്യ) യുടെ ദേശീയ പുരസ്കാരവും ഡയബറ്റീസ് ഇന്ത്യ അവാർഡും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റും റിട്ട. അധ്യാപകനുമായ മുകുന്ദൻ മഠത്തിലിന്റേയും അധ്യാപിക എം.സി. വിജയലക്ഷ്മിയുടെയും മകനാണ്. ഡോ. പ്രിയങ്ക കശ്യപാണ് ഭാര്യ.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login