Breaking News
എവിടെയും ഭൂമി രജിസ്ട്രേഷൻ; സ്വന്തം ഓഫീസിനെ കൈവിട്ടവർ 11,220
കോട്ടയം: ആധാരങ്ങൾ ഏത് സബ് രജിസ്ട്രാർ ഓഫിസിലും രജിസ്റ്റർ ചെയ്യാൻ കഴിയുന്ന ‘എനിവെയർ’ സംവിധാനം എത്തിയതോടെ ‘സ്വന്തം ഓഫിസിനെ’ കൈവിട്ടത് 11,220 പേർ. സംസ്ഥാനത്ത് കഴിഞ്ഞ ഫെബ്രുവരി മുതൽ ഇതുവരെയാണ് ഇത്രയുംപേർ പുതിയ സംവിധാനം പ്രയോജനപ്പെടുത്തി ഭൂഇടപാടുകൾ നടത്തിയത്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പേർ സ്വന്തം പരിധിയിലെ രജിസ്ട്രേഷൻ ഓഫിസിനെ കൈവിട്ടത് -2013 ആധാരങ്ങളാണ് ഇവിടെ മറ്റിടങ്ങളിൽ നടത്തിയത്. മലപ്പുറമാണ് രണ്ടാമത് -1893 പേർ.
ആധാരത്തിലെ വസ്തു ഉൾപ്പെടുന്ന ഓഫിസ് പരിധിയിൽ മാത്രമേ നേരത്തേ രജിസ്ട്രേഷൻ അനുവദിച്ചിരുന്നുള്ളൂ. ഇത് മാറ്റിയാണ് ഭൂമിയുള്ള ജില്ലയിലെ ഏത് രജിസ്ട്രാർ ഓഫിസിലും ആധാരമെഴുത്ത് പൂർത്തിയാക്കാൻ കഴിയുന്ന ‘എനിവെയർ’ സംവിധാനത്തിന് തുടക്കമിട്ടത്. സർക്കാർ പ്രത്യേക ഉത്തരവും പുറപ്പെടുവിച്ചിരുന്നു. അഴിമതിക്ക് തടയിടാനും ലക്ഷ്യമിട്ടായിരുന്നു പുതിയ സംവിധാനം. കോവിഡ് കാലത്ത് വിവിധ ഓഫിസ് പരിധികൾ കണ്ടെയ്ൻമെന്റ് സോണുകളായപ്പോൾ നിരവധിപേർ ഇത് പ്രയോജനപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങൾ കഴിഞ്ഞിട്ടും ഇതിന് സ്വീകാര്യത കുറഞ്ഞിട്ടില്ലെന്ന് ഒരുവർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നു.
നേരത്തെ ജില്ല രജിസ്ട്രാർക്ക് ഏത് സ്ഥലത്തെയും ആധാരം രജിസ്റ്റർ ചെയ്യാനുള്ള അധികാരമുണ്ടായിരുന്നു. ‘എനിവെയർ’ എത്തിയതോടെ ഈ അധികാരം സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫിസുകൾക്കും കൈവന്നു. ചില രജിസ്ട്രാർ ഓഫിസുകളിൽ ഇടനിലക്കാർ പിടിമുറുക്കുന്നതായും ആക്ഷേപമുണ്ടായിരുന്നു. ഇത്തരം ഓഫിസുകൾ ഉപേക്ഷിക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയും. തിരക്കുള്ള ഓഫിസുകളിൽനിന്ന് മറ്റിടങ്ങളിലേക്ക് മാറാൻ കഴിയുന്നതിനൊപ്പം നിശ്ചിത എണ്ണം ആധാരം കഴിഞ്ഞുള്ള ടോക്കൺ തിരക്കില്ലാത്തിടത്തേക്ക് മാറ്റാനും ഇതിലൂടെ കഴിയും.
താൽപര്യമുള്ള സബ് രജിസ്ട്രാർ ഓഫിസിൽ ഭൂവുടമ നൽകുന്ന അപേക്ഷയിൽ ഓൺലൈനായാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നത്. അപേക്ഷ ലഭിച്ചാൽ ഭൂമി സ്ഥിതിചെയ്യുന്ന സബ് രജിസ്ട്രാർ ഓഫിസിൽനിന്ന് വിവരങ്ങൾ തേടും. നെൽവയൽ, തണ്ണീർത്തടം, പരിസ്ഥിതിലോല മേഖല എന്നിവയിലുൾപ്പെട്ട ഭൂമിയല്ലെന്ന് ഉറപ്പാക്കും.
Breaking News
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login