Connect with us

Breaking News

കോവിഡ്: മൂന്നുദിവസം പിന്നിട്ടവരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നു

Published

on

Share our post

കൊല്ലം : കോവിഡ് സ്ഥിരീകരിച്ച് മൂന്നുദിവസം പിന്നിട്ട, ലക്ഷണങ്ങളൊന്നും ഇല്ലാത്തവരെ രോഗികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നു. എന്നാൽ, ഇവർക്ക് ഏഴുദിവസത്തെ സമ്പർക്കവിലക്ക് നിർബന്ധമാണ്. ആരോഗ്യവകുപ്പ് ഉന്നതതലയോഗത്തിൽ നൽകിയ നിർദേശം ജില്ലാ മെഡിക്കൽ ഓഫീസർമാർ നടപ്പാക്കിത്തുടങ്ങി. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾവരെ വാക്കാലാണ് ഡി.എം.ഒ.മാർ ഈ നിർദേശം നൽകിയിട്ടുള്ളത്.

മൂന്നുദിവസം പിന്നിട്ട രോഗലക്ഷണമില്ലാത്തവരുടെ പേര് കോവിഡ് ജാഗ്രതാ പോർട്ടലിൽനിന്ന് ഒഴിവാക്കാനാണ് നിർദേശം. ഇത് നടപ്പാക്കിത്തുടങ്ങിയതോടെ സംസ്ഥാനത്തെ കോവിഡ് സജീവ കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. ചില പഞ്ചായത്തുകളിൽ സജീവ കേസുകൾ മൂന്നിലൊന്നായി കുറഞ്ഞു. സംസ്ഥാനത്താകെ സജീവ കേസുകളുടെ എണ്ണത്തിൽ 1.20 ലക്ഷത്തിൻറെ കുറവുണ്ട്. ഫെബ്രുവരി ഏഴിന് 3,01,654 സജീവ കേസുകൾ ഉണ്ടായിരുന്നത് 12-ന് 1,81,993 ആയി കുറഞ്ഞു.

60 വയസ്സിൽ കൂടുതലുള്ള, രോഗലക്ഷണമുള്ള കോവിഡ് ബാധിതരെയെല്ലാം ആശുപത്രികളിലേക്ക് മാറ്റണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. പ്രമേഹം, രക്തസമ്മർദം, വൃക്കരോഗം എന്നിവയുള്ളവരെയും ആശുപത്രികളിൽ പ്രവേശിപ്പിക്കണം. ലക്ഷണങ്ങളിൽ ചെറിയ ആശ്വാസം ഉണ്ടാകുന്നതുവരെ ഇവരെ ആശുപത്രികളിൽനിന്ന് മാറ്റരുതെന്നാണ് നിർദേശം. സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുന്നവർ, കീമോതെറാപ്പി ചെയ്യുന്നവർ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, ഡയാലിസിസ് രോഗികൾ എന്നിവരെയും പ്രായം നോക്കാതെ ആശുപത്രികളിലേക്ക് മാറ്റണം. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് മരണങ്ങളിൽ 80 ശതമാനത്തിലേറെയും പ്രായമായവരും അനുബന്ധരോഗങ്ങൾ ഉള്ളവരുമായതാണ് ഈ നിർദേശം നൽകാൻ കാരണം.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!