Connect with us

Breaking News

ട്രെയിൻ ഗതാഗതം പൂർണ്ണമായി പുനഃസ്ഥാപിച്ചില്ല: റദ്ദാക്കിയ ട്രെയിനുകൾ ഇവ

Published

on

Share our post

പുതുക്കാട് : തൃശൂർ– എറണാകുളം റെയിൽ പാതയിൽ പുതുക്കാട് സ്റ്റേഷന് സമീപം ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. എൻജിനും നാല് വാഗണുകളും ട്രാക്കിൽനിന്ന് നീക്കി. ഒരു വാഗൺ മാത്രമാണ് ഇനി നീക്കാനുള്ളത്. രാവിലെ ഒൻപതു മണിയോടെ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ.

അപകടത്തെ തുടർന്ന് ഇന്നത്തെ പാലക്കാട്– എറണാകുളം മെമു, എറണാകുളം–കണ്ണൂർ ഇന്റർസിറ്റി, തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസ്, ഷൊർണൂർ–എറണാകുളം മെമു, കോട്ടയം–നിലമ്പൂർ എക്സ്പ്രസ്, എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്, ഗുരുവായൂർ– എറണാകുളം എക്സ്പ്രസ് എന്നിവ പൂർണമായും റദ്ദാക്കി. കണ്ണൂർ–ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസ് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി എറണാകുളത്തു നിന്നും ഗുരുവായൂർ–പുനലൂർ എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ നിന്നും സർവീസ് തുടങ്ങും.

ഇരുമ്പനത്തേക്ക് പോയ പെട്രോളിയം ഗുഡ്സ് ട്രെയിനിന്റെ എൻജിനും 5 വാഗണുകളുമാണ് വെള്ളിയാഴ്ച വൈകിട്ട് പാളം തെറ്റിയത്. വാഗണുകൾ കാലിയായിരുന്നു. അറ്റകുറ്റപ്പണി മൂലം വേഗം കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. നേത്രാവതി എക്സ്പ്രസ് കടന്നുപോയി ഒരു മണിക്കൂറിനു ശേഷമായിരുന്നു അപകടം. പടിഞ്ഞാറേ പാതയിലൂടെ ഇരുവശത്തേക്കും ട്രെയിനുകൾ കടത്തിവിട്ടു. അപകടത്തിൽ 100 മീറ്ററോളം പാതയ്ക്ക് കേടു പറ്റി. 12 വർഷം മുൻപ് ഇതേ സ്ഥലത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയിരുന്നു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

മാലൂരിൽ അമ്മയും മകനും മരിച്ച സംഭവം ; പോലീസ് അന്വേഷണം തുടങ്ങി

Published

on

Share our post

മാലൂർ : അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.നിട്ടാറമ്പ് സ്വദേശി നിർമല (62) മകൻ സുമേഷ് (38) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്‌തെന്നാണ് സംശയം.ഇന്ന് രാവിലെയോടെയാണ് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വീടിനുള്ളിലോ പുറത്തോ ലൈറ്റ് ഉണ്ടായിരുന്നില്ല. വീടിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. ഇതിൽ സംശയം തോന്നിയ നാട്ടുകാർ ആശാ വാർക്കറേയും പഞ്ചായത്ത് അധികൃതരേയും വിവരം അറിയിച്ചു . ഇവർ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെത്തി വീട് തുറന്ന് പരിശോധിച്ചത്.വീടിനകത്തെ മുറിയിൽ മകനെ തൂങ്ങി മരിച്ച നിലയിലും അതേ മുറിയിൽ നിലത്ത് മരിച്ചുകിടക്കുന്ന നിലയിൽ അമ്മയെയും കണ്ടെത്തി. മകൻ സ്ഥിരം മദ്യപാനിയാണെന്നും ഇയാൾ മുൻപും മദ്യപിച്ചെത്തി അമ്മയുമായി വഴിക്കിടാറുണ്ടെന്നും നാട്ടുകാർ പറയുന്നു. എന്നാൽ മരണകാരണം വ്യക്തമാകാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.


Share our post
Continue Reading

Breaking News

മാലൂരിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

മാലൂർ :നിട്ടാറമ്പിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമ്മല (62), മകൻ സുമേഷ് (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാലൂർ പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു.


Share our post
Continue Reading

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Trending

error: Content is protected !!