Connect with us

Breaking News

പേരാവൂർ താലൂക്കാസ്പത്രിയുടെ മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ; പിന്നിൽ ഗവ.ഡോക്ടർമാർ

Published

on

Share our post

പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രി നവീകരണത്തിന് തയ്യാറാക്കിയ 53 കോടിയുടെ മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്തഹൈക്കോടതി ഉത്തരവിനെതിരെ ആസ്പത്രി അധികൃതർ മൗനത്തിലെന്ന് ആക്ഷേപം.ഗവ.ഡോക്ടർമാർ നല്കിയ ഹരജിയിന്മേൽ ജൂലായ് 11ന് ഹൈക്കോടതി അനുവദിച്ച സ്റ്റേ ആറു മാസം കഴിഞ്ഞിട്ടും ഒഴിവാക്കി കിട്ടാൻ സംസ്ഥാന ആരോഗ്യ വകുപ്പോ ആസ്പത്രിയുടെ ഭരണചുമതല വഹിക്കുന്ന പേരാവൂർ ബ്ലോക്ക് പഞ്ചായത്തധികൃതരോ തയ്യാറാവുന്നില്ലെന്നാണ് ആസ്പത്രി സംരക്ഷണ സമിതിയുടെ പരാതി.

2021 ജൂലായ്14 നാണ് മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് രണ്ട് ഗവ.ഡോക്ടർമാർ ഹൈക്കോടതിയിൽ ഹരജി നല്കിയത്.സർക്കാർ ആസ്പത്രിയുടെ നവീകരണം സർക്കാർ ഡോക്ടർമാർ തന്നെ സ്റ്റേ ചെയ്തിട്ടും ജില്ലാ ആരോഗ്യ വകുപ്പധികൃതർ ഡോക്ടർമാർകെതിരെ വകുപ്പുതല നടപടിയെടുക്കാൻ തയ്യാറായിട്ടില്ല.

ആസ്പത്രിയുടെ സ്ഥലം കയ്യേറി നിയമതടസങ്ങൾ ഉണ്ടാക്കുക,ആസ്പത്രി ഭൂമിക്ക് മേൽ ഉടമസ്ഥാവകാശം കാണിച്ച് കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുക എന്നിവക്ക് പിന്നിലും പേരാവൂർ ആസ്പത്രിയുടെ നവീകരണം തടയുക എന്ന ലക്ഷ്യമാണ് ചിലർക്കെന്ന് ആസ്പത്രി സംരക്ഷണ സമിതി ആരോപിക്കുന്നു.ആസ്പത്രി ജീവനക്കാർക്കെതിരെ പോലീസിലും വകുപ്പ് തലത്തിലും നിരവധി വ്യാജ പരാതികൾ ഇക്കൂട്ടർ നല്കിയിട്ടുണ്ട്.

ആസ്പത്രി ഭൂമിയിൽ നിർമ്മിക്കുന്ന കോവിഡ് ഐ.സി.യു നിർമ്മാണം കഴിഞ്ഞ ദിവസം രണ്ട് ഗവ.ഡോക്ടർമാർ ചേർന്ന് തടഞ്ഞതിനെതിരെ ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.നിർമാണം തടഞ്ഞവർക്കെതിരെ ആസ്പത്രി അധികൃതർ പേരാവൂർ പോലീസിൽ പരാതി നല്കിയെങ്കിലും കേസ് പോലും രജിസ്ട്രർ ചെയ്തിട്ടില്ലെന്നാണ് വിവരം.

പേരാവൂർ ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിൽ നിന്നുമുള്ള നിർധന രോഗികൾ ആശ്രയിക്കുന്നത് ഈ ആസ്പത്രിയെയാണ്.മാത്രവുമല്ല സംസ്ഥാനത്തെ ഏറ്റവുംവലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലെ ആയിരങ്ങൾ ആശ്രയിക്കുന്നതും പേരാവൂർ താലൂക്കാസ്പത്രിയാണ്.ഒ.പിയിലും അത്യാഹിത വിഭാഗത്തിലുമായി ദിനെന ആയിരത്തിലധികം രോഗികൾ ഇവിടെ ചികിത്സ തേടുന്നുണ്ട്.ആസ്പത്രിയുടെ പ്രധാന കെട്ടിടങ്ങൾ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ പൊളിച്ചിട്ടിട്ട് മാസങ്ങളായി.

കിഫ്ബി ഫണ്ടിലുൾപ്പെടുത്തിയാണ് പേരാവൂർ ആസ്പത്രിക്ക് 53 കോടി രൂപ അനുവദിച്ചത്.നിർമാണ പ്രവർത്തനങ്ങൾക്കുള്ള സ്റ്റേഇനിയും വൈകുന്നപക്ഷം ഈ തുക പാഴാവാനാണ് സാധ്യത.പേരാവൂർ താലൂക്കാസ്പത്രി വികസനം അട്ടിമറിക്കുന്നവർക്കെതിരെ പ്രതികരിക്കാൻ യുവജന സംഘടനകളോ രാഷ്ട്രീയ പാർട്ടികളോ മുന്നോട്ടുവരുന്നില്ലെന്നതാണ് ഏറെ ഖേദകരം.

ആസ്പത്രി വികസനം തടസ്സപ്പെടുത്തുന്നതിനെതിരെ സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് വിശദമായ പരാതി നല്കുമെന്ന് ആസ്പത്രി സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!