Connect with us

Breaking News

അമിത വേഗത്തിന് ഇനി നോട്ടീസും മുന്നറിയിപ്പും ഇല്ല; ക്യാമറ പിടിച്ചാല്‍ എം.വി.ഡിയുടെ കരിമ്പട്ടികയില്‍

Published

on

Share our post

റോഡിലെ അമിതവേഗക്കാരെ ക്യാമറ പിടിച്ചാൽ ഇനി നേരേ കരിമ്പട്ടികയിലേക്ക്. മോട്ടോർ വാഹന വകുപ്പിന്റെ ഓട്ടോമേറ്റഡ് എൻഫോഴ്സ്മെന്റ് ക്യാമറാ സംവിധാനത്തിന്റെ സോഫ്റ്റ്വെയർ മാറി. ദേശീയപാതകളിലെ ക്യാമറ വാഹൻ സൈറ്റുമായി ലിങ്ക് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണിത്. നിലവിൽ എറണാകുളം, കോഴിക്കോട് എൻഫോഴ്സ്മെന്റ് കൺട്രോൾ സ്റ്റേഷനിൽ ഉദ്യോഗസ്ഥരാണ് ഇത് ചെയ്യുന്നത്. പിഴയൊടുക്കാനുള്ള ചെലാൻ തയ്യാറാക്കുമ്പോൾ വാഹൻ സൈറ്റിലെ കരിമ്പട്ടിക കോളത്തിലേക്ക് അവർ വിവരം ചേർക്കും.

ലിങ്കിങ് പൂർത്തിയാകുന്നതോടെ ഇത് പൂർണമായും ഓട്ടോമാറ്റിക്കാവും. പിഴയടച്ചാൽ കരിമ്പട്ടികയിൽനിന്ന് വാഹന ഉടമ ഒഴിവാകും. നേരത്തേ ഇങ്ങനെ നേരിട്ട് കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നില്ല. ആർ.ടി.ഒ. ഓഫീസിലെ സേവനങ്ങൾ, ഇൻഷുറൻസ് പുതുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വരുമ്പോൾ ക്യാമറപ്പിഴയുണ്ടെങ്കിൽ അടപ്പിക്കുകയാണ് ചെയ്യുക. എന്നാൽ, കരിമ്പട്ടിക സംവിധാനം വന്നതോടെ പിഴയടയ്ക്കാനുണ്ടെന്ന് സൈറ്റിൽ നേരിട്ട് കാണിക്കും.

കർണാടക, തമിഴ്നാട് അതിർത്തി പങ്കിടുന്ന ജില്ലകളിലെ യാത്രക്കാർക്ക് അമിതവേഗം ഇരട്ടി ദുരിതമാണ് നൽകുന്നത്. അതിർത്തി കടക്കാൻ ടാക്സ്, പെർമിറ്റ് എടുക്കുമ്പോഴാകും ക്യാമറപ്പിഴ കാരണം കരിമ്പട്ടികയിൽപ്പെട്ട വിവരമറിയുക. ക്യാമറ സംവിധാനംവഴി അമിതവേഗത്തിന് ഈടാക്കുന്ന പിഴ അറിയിപ്പ് രീതിയും ഉടൻ മാറും. ഇപ്പോൾ തപാൽ വഴിയാണ് നോട്ടീസ് വരുന്നത്. വാഹൻ സോഫ്റ്റ്വേറും ക്യാമറയും തമ്മിൽ ലിങ്ക് ഇല്ലാത്തതിനാൽ ഓട്ടോമാറ്റിക് മെസേജിങ് സംവിധാനം നിലവിലില്ല.

റോഡിൽ അമിതവേഗത്തിന് പുറമേയുള്ള നിയമലംഘനം പിടിക്കാൻ നിർമിതബുദ്ധി ഉപയോഗിക്കുന്ന ക്യാമറ (എ.ഐ. ക്യാമറ) ഉടൻ വരും. ജില്ലകളിൽ ക്യാമറ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് ക്യാമറാ പരീക്ഷണം നടത്തി. കൂടുതൽ വ്യക്തവും കൃത്യവുമായ ദൃശ്യങ്ങളാകും എ.ഐ. ക്യാമറയിൽ പതിയുക.

ഹെൽമെറ്റില്ലാതെ വണ്ടി ഓടിച്ചാൽ ഓടിക്കുന്ന ആളെ മാത്രമല്ല, വാഹനത്തിന്റെ നമ്പർപ്ലേറ്റ് വരെ പതിയും. ഹെൽമെറ്റിന് പകരം മറ്റെന്തെങ്കിലും തലയിൽ വെച്ചാലും ക്യാമറയുടെ നിർമിതബുദ്ധി പിടിക്കും. സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ ക്യാമറ പിടിച്ച് പിഴത്തുകയുടെ നോട്ടീസ് വീട്ടിലെത്തിക്കും. മോട്ടോർ വാഹനവകുപ്പ് ഓരോ ജില്ലയിലും എ.ഐ. ക്യാമറകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നേരത്തേ നിശ്ചയിച്ചിരുന്നു.

കെൽട്രോണാണ് സാങ്കേതിക കാര്യങ്ങൾ ചെയ്യുന്നത്. തിരുവനന്തപുരം സെൻട്രൽ സെർവറിൽനിന്നാണ് നിയന്ത്രണം. വിവരങ്ങൾ അതത് ജില്ലകളിലേക്ക് കൈമാറും. കണ്ണൂർ ജില്ലയിൽ 51 സ്ഥലങ്ങളാണ് നിർദേശിച്ചിട്ടുള്ളതെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം പറഞ്ഞു. കാസർകോട് ജില്ലയിൽ 44-ഉം. എന്നാൽ സ്ഥാപിച്ച ക്യാമറകൾ പലതും ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് ഇപ്പോൾ മാറ്റേണ്ടിവന്നിട്ടുണ്ട്.


Share our post
114 Comments

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Trending

error: Content is protected !!