Connect with us

Breaking News

ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് ബസ് സര്‍വീസ് ആരംഭിക്കുന്നു; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

Published

on

Share our post

ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബസ് സര്‍വീസ് വീണ്ടും ആരംഭിക്കാനൊരുങ്ങി അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്‍ഡ്. 70 ദിവസം കൊണ്ട് 20000 കിലോമീറ്റര്‍ യാത്ര താണ്ടി 18 രാജ്യങ്ങളിലൂടെ പോകുന്ന ഈ സര്‍വീസ് വീണ്ടും ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ദീര്‍ഘമായ ബസ് സര്‍വീസ് ആണ് ഡല്‍ഹി-ലണ്ടന്‍ ബസ് സര്‍വീസ്. ഈ വര്‍ഷം സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നിന്ന് അത്യാധുനിക സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആഡംബര ബസ്സുകള്‍ പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി വഴിയുള്ള ഗതാഗതം സാധാരണ നിലയിലാക്കിക്കൊണ്ട്  ബസ് സര്‍വീസ് പുനരാരംഭിക്കാനുള്ള പദ്ധതികള്‍ അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്‍ഡ് പ്രഖ്യാപിച്ചു. 46 വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് ബസില്‍ യാത്ര ചെയ്യാന്‍ ആളുകള്‍ക്ക് അവസരം ലഭിക്കുന്നത്. ഇതുപോലൊരു ബസ് സര്‍വീസ് 1957 ല്‍ ഒരു ബ്രിട്ടീഷ് കമ്പനി നടത്തിയിരുന്നു. അന്ന് ഡല്‍ഹി വഴി കൊല്‍ക്കത്തയില്‍ നിന്ന് ലണ്ടനിലേക്കായിരുന്നു സര്‍വീസ് നടത്തിയത്. എന്നാല്‍ ബസ് അപകടത്തില്‍പ്പെട്ടത്തോടെ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ആ സര്‍വീസ് നിര്‍ത്തിയിരുന്നു.

റൂട്ടിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിക്കഴിഞ്ഞാല്‍, അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്‍ഡിന്റെ ‘ബസ് ടു ലണ്ടന്‍’ എന്ന സംരംഭത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 70 ദിവസത്തിനുള്ളില്‍ ഏകദേശം 20,000 കിലോമീറ്റര്‍ ദൂരം താണ്ടി 18 രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് ലണ്ടനില്‍ എത്താം. മുഴുവന്‍ റോഡ് യാത്രയ്ക്കും കൂടി 15 ലക്ഷം രൂപയാണ് ചെലവ്. ഇതില്‍ ടിക്കറ്റുകള്‍, വിസകള്‍, വിവിധ രാജ്യങ്ങളിലെ താമസം തുടങ്ങിയ എല്ലാ സേവനങ്ങളും ഉള്‍പ്പെടുന്നു.

ഇതിനുശേഷം, ആല്‍ബര്‍ട്ട് ടൂര്‍സ് എന്ന കമ്പനി സിഡ്നി-ഇന്ത്യ-ലണ്ടന്‍ എന്ന ആശയത്തില്‍ ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് ആരംഭിച്ചു. ആ സര്‍വ്വീസ് 1976 വരെ തുടര്‍ന്നുവെങ്കിലും ഇറാനിലെ ആഭ്യന്തര സംഘട്ടനവും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷവും കാരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. മുന്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയ എല്ലാ റൂട്ടുകളെയും മറികടന്നാവും ഇപ്പോള്‍ അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്‍ഡ് ബസ് സര്‍വീസ് നടത്തുക.

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മ്യാന്‍മര്‍, തായ്ലന്‍ഡ്, ചൈന, കിര്‍ഗിസ്ഥാന്‍ വഴി ബസ് ഫ്രാന്‍സിലെത്തും. കൂടാതെ, ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ ഒരു ക്രൂയിസ് കപ്പലും ഉപയോഗിക്കും. ഫ്രാന്‍സിലെ കാലായിസില്‍ നിന്ന് ഇംഗ്ലണ്ടിലെ ഡോവറിലേക്ക് ബസ് കൊണ്ടുപോകാന്‍ ഒരു ഫെറി സര്‍വീസ് ഉപയോഗിക്കും. ഈ യാത്രയ്ക്ക് ഏകദേശം രണ്ട് മണിക്കൂര്‍ എടുക്കും. തുടര്‍ന്ന് ഡോവറിയില്‍ നിന്ന് ബസ് ലണ്ടനിലേക്ക് നീങ്ങും.

ബസ്സില്‍ 20 സീറ്റുകളും ഓരോ യാത്രക്കാര്‍ക്കും അവരവരുടെ ക്യാബിനുകളും ഉണ്ടായിരിക്കും. ഭക്ഷണം കഴിക്കാനും ഉറങ്ങാനുമുള്ള എല്ലാം സൗകര്യങ്ങളും ബസ്സില്‍ ഉണ്ടാകും. നിങ്ങളുടെ വിസ ഉള്‍പ്പെടെ ആവശ്യമായ എല്ലാ രേഖകളുമായി നിങ്ങള്‍ക്ക് ഈ ബസ്സില്‍ യാത്ര ചെയ്യാം.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!