Connect with us

Breaking News

കരുതിയിരിക്കുക: യു.എസ്‌.ബി.യിലൂടെയും സൈബർ ആക്രമണമുണ്ടാകാം

Published

on

Share our post

തിരുവനന്തപുരം : യു.എസ്‌ബി ഉപകരണങ്ങളിലൂടെ സൈബർ ആക്രമണമുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ്‌. കംപ്യൂട്ടറുകളെ നശിപ്പിക്കാനും ഡാറ്റാ മോഷണത്തിനും ഇവ ഉപയോഗിക്കും. തന്ത്രപരമായി വിതരണം ചെയ്യപ്പെടുന്ന ഇവ കംപ്യൂട്ടറിൽ ഘടിപ്പിക്കുമ്പോഴാണ്‌ അക്രമണത്തിന് ഇരയാകുക.

യു.എസ്.ബി ഘടിപ്പിക്കുന്നതിലൂടെ കുറ്റവാളികൾക്ക് സിസ്റ്റങ്ങളുടെ റിമോട്ട് ആക്‌സസ് ലഭിക്കുന്നു. മാൽവെയർ, റാൻസംവെയർ എന്നിവ അടങ്ങിയ യു.എസ്.ബി ഡ്രൈവ്‌ തട്ടിപ്പ് സംഘം ആമസോൺ, ഇ–ബേ തുടങ്ങിയ കമ്പനികളുടെ പേരിൽ വ്യാജ ഗിഫ്റ്റ് കാർഡിനൊപ്പം അയക്കുന്നു. സംശയം തോന്നാത്ത നിലയിൽ സാധാരണ യു.എസ്.ബി പോലെയാണ് ഇത്‌. വൈദ്യുതി ആക്രമണത്തിനും സാധ്യതയുണ്ട്. യു.എസ്.ബി കംപ്യൂട്ടറിൽനിന്ന് വൈദ്യുതി സംഭരിച്ച്‌ പിന്നീട് ഇത് ഉപയോഗിച്ച്‌ കംപ്യൂട്ടറിനെ നശിപ്പിക്കുന്നു. 

ഇത്തരം ആക്രമണമുണ്ടായാൽ കേരള പൊലീസിന്റെ സൈബർ ഡോം ( cybercrime.gov.in ) പോർട്ടൽവഴി റിപ്പോർട്ട് ചെയ്യാം. കൂടുതൽ സുരക്ഷാ മാർഗങ്ങൾക്കായി @CyberDost on Twitter, Cyber Dost on Facebook, @cyberdosti4c on instagram എന്നിവ ഫോളോ ചെയ്യാം.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!