Connect with us

Breaking News

ദേശവിരുദ്ധ വാർത്തകൾ; രണ്ടുമാസത്തിനിടെ 60 സാമൂഹികമാധ്യമ അക്കൗണ്ടുകൾ റദ്ദാക്കി

Published

on

Share our post

തൃശ്ശൂർ:രാജ്യത്തിനെതിരായ വാർത്തകൾ പ്രചരിപ്പിച്ചതിന് കഴിഞ്ഞ രണ്ടുമാസത്തിനിടെ റദ്ദാക്കിയത് 60 സാമൂഹികമാധ്യമ അക്കൗണ്ടുകൾ. യുട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിലാണിവ. കേന്ദ്ര വാർത്താവിതരണമന്ത്രാലയമാണ് നടപടിയെടുത്തത്.

റദ്ദാക്കിയതിൽ 55 എണ്ണം യുട്യൂബ് ചാനലുകളാണ്. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും രണ്ടുവീതവും ഫെയ്സ്ബുക്കിൽ ഒരെണ്ണവും. റദ്ദാക്കപ്പെട്ട യുട്യൂബ് ചാനലുകൾ പാകിസ്താൻ സ്പോൺസർ ചെയ്തവയാണെന്നാണ് മന്ത്രാലയം വിശദീകരിക്കുന്നത്.

2021 ഫെബ്രുവരിയിൽ നിലവിൽവന്ന ഐ.ടി. ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി. ഇത്രയും അക്കൗണ്ടുകൾ റദ്ദാക്കപ്പെടുന്നത് ചട്ടം നിലവിൽവന്നശേഷം ആദ്യമായാണ്. ഫാക്ട് ചെക്കിങ് യൂണിറ്റിലെ പരിശോധനകളുടെക്കൂടി അടിസ്ഥാനത്തിലാണ് സർക്കാർ നടപടി വന്നത്. വൈറൽ ന്യൂസ് എന്ന പേരിൽ പ്രചരിക്കുന്നവയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

വാർത്താവിതരണമന്ത്രാലയം സ്വമേധയാ എടുത്ത കേസുകളും ദേശീയ അന്വേഷണ ഏജൻസികളായ ഐ.ബി., റോ, സൈന്യ വിഭാഗങ്ങൾ എന്നിവ കൈമാറിയ കേസുകളുമുണ്ട്.

ഐ.ടി. ചട്ടപ്രകാരം ഓരോ മാസവും 15-ന് പരാതികളെ സംബന്ധിച്ചുള്ള വിവരങ്ങളുടെ റിപ്പോർട്ട് കേന്ദ്രസർക്കാരിന് കൊടുക്കണം. അങ്ങനെ കിട്ടിയ റിപ്പോർട്ടും റദ്ദാക്കൽനടപടികൾക്ക് ഉപയോഗപ്പെടുത്തി.

അച്ചടിമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വരുന്ന വാർത്തകളിലെ ദേശവിരുദ്ധത കണ്ടെത്താൻ പ്രസ് കൗൺസിൽ പോലുള്ള സംവിധാനമുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഇത്തരമൊന്ന് ഇല്ലാത്തതിന് ഐ.ടി. ചട്ടം പരിഹാരമായെന്നാണ് കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്.

ഐ.ടി. ചട്ടത്തിന്റെ ശക്തി

ഇപ്പോഴുണ്ടായ നടപടി ഐ.ടി. ചട്ടത്തിന്റെ ശക്തിയാണ് സൂചിപ്പിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ആർക്കും നിയന്ത്രണമില്ല എന്ന കാഴ്ചപ്പാട് മാറുകയാണ്. ഒരു വലിയ മുന്നറിയിപ്പുകൂടിയാണ് ഇപ്പോഴത്തെ നടപടി.

– ഡോ. പി. വിനോദ് ഭട്ടതിരിപ്പാട്,

സൈബർ ഫോറൻസിക് വിദഗ്ധൻ


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

മാലൂരിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

മാലൂർ :നിട്ടാറമ്പിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമ്മല (62), മകൻ സുമേഷ് (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാലൂർ പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു.


Share our post
Continue Reading

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!