Connect with us

Breaking News

അപൂർവ്വ ശ്വാസകോശരോഗം നേരിടാൻ വഴിയൊരുക്കി മലയാളി ഗവേഷകയുടെ പഠനം

Published

on

Share our post

കോഴിക്കോട്: ശ്വാസകോശത്തിൽ വടുക്കൾ നിരന്ന് രോഗിയെ മരണത്തിലേക്ക് തള്ളിവിടുന്ന ഗുരുതര പ്രശ്നത്തിന് ചികിത്സ കണ്ടെത്താൻ വഴിതുറക്കുന്ന പഠനവുമായി മലയാളി ഗവേഷക. കോഴിക്കോട് ചേളന്നൂർ സ്വദേശി ഡോ.രചന ആർ.ചന്ദ്രൻ, യു.എസിൽ യേൽ യൂണിവേഴ്സിറ്റി കാർഡിയോവാസ്കുലർ സെന്ററിൽ ആറുവർഷം നടത്തിയ പഠനമാണ് പുതിയ സാധ്യത മുന്നോട്ടു വെയ്ക്കുന്നത്. ഐ.പി.എഫ് എന്ന ചുരുക്കപ്പേരുള്ള ‘ഇഡിയോപഥിക് പൾമനറി ഫൈബ്രോസിസ്’ (Idiopathic Pulmonary Fibrosis, IPF) എന്ന അപൂർവ്വ മാരകരോഗത്തെ തന്മാത്രാതലത്തിൽ മനസിലാക്കാൻ സഹായിക്കുന്നതാണ് രചനയും സംഘവും ‘നേച്ചർ കമ്മ്യൂണിക്കേഷൻസ്’ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം.

നമ്മൾ ശ്വസിക്കുമ്പോൾ ഉള്ളിലെത്തുന്ന വായുവിലെ ഓക്സിജൻ, ശ്വാസകോശത്തിലെ സൂക്ഷ്മ അറകൾ വഴി രക്തത്തിൽ കലർന്ന് ശരീരത്തിലെ വിവിധ അവയവങ്ങളിലെത്തി ജീവൽ പ്രവർത്തനങ്ങളെ സഹായിക്കുന്നു. ഐ.പി.എഫ്. രോഗികളുടെ ശ്വാസകോശത്തിൽ കട്ടിയായ വടുക്കൾ രൂപപ്പെടുന്നത് ശ്വസനം ബുദ്ധിമുട്ടാക്കും. അത് ക്രമേണ വഷളായി രോഗി മരിക്കും. യു.എസിൽ മാത്രം വർഷംതോറും 40,000 പേരുടെ ജീവനെടുക്കുന്ന ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ഇനിയും കണ്ടെത്തിയിട്ടില്ല.

പുകവലി, ആസ്ബസ്റ്റോസുകളുടെ ഉപയോഗം, തടിയുടെ പൊടി, സിലിക്ക തുടങ്ങിയവയൊക്കെ ഐ.പി.എഫ്.രോഗത്തിന് വഴിമരുന്നിടാറുണ്ട്. കോവിഡ് 19 ന് കാരണമായ സാർസ്-കോവ്-2 പോലുള്ള വൈറസുകളും ചില അവസരങ്ങളിൽ രോഗം തുടങ്ങാൻ പ്രേരണയായേക്കാം’, രചന പറയുന്നു. യേൽ സെന്ററിൽ ഡോ.ഡാനിയേൽ ഗ്രീഫിന്റെ മേൽനോട്ടത്തിൽ രചന നടത്തിയ പോസ്റ്റ്ഡോക്ടറൽ പഠനമാണ് പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്. ഐ.പി.എഫ്. വഷളാകുന്നതിന് പിന്നിലെ സങ്കീർണ്ണതകൾ അനാവരണം ചെയ്യാൻ, എലികളെ ഉപയോഗിച്ച് നടത്തിയ പഠനം സഹായിച്ചു. 1996 ൽ കണ്ടെത്തിയ ‘കെ.എൽ.എഫ്.4’ (KLF4, Kruppel-like factor 4) ജീനിന്, ഈ ശ്വാസകോശരോഗം വഷളാകുന്നതിൽ പ്രധാന പങ്കുള്ളതായി പഠനം വ്യക്തമാക്കി.

വ്യത്യസ്ത ഭ്രൂണകോശങ്ങൾ ഏതൊക്കെ ശരീരകോശങ്ങളായി വികസിക്കും എന്നറിയാൻ സഹായിക്കുന്ന ‘ഫേറ്റ് മാപ്പിങ്’ (Fate Mapping), ഏക-കോശ ആർ.എൻ.എ.ശ്രേണീക്രമ നിർണ്ണയം (single-cell RNA sequencing) തുടങ്ങിയ നൂതനവിദ്യകളുടെ സഹായത്തോടെയായിരുന്നു രചനയുടെയും സംഘത്തിന്റെയും പഠനം. ഐ.പി.എഫിന്റെ തന്മാത്രാതല രഹസ്യങ്ങൾ കണ്ടെത്താൻ അത് സഹായിച്ചു.  കണ്ടെത്തൽ ചികിത്സയിലെ മുന്നേറ്റങ്ങൾക്ക് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പഠനത്തിനായി നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹെൽത്ത് 1.8 ലക്ഷം ഡോളർ (1.3 കോടി രൂപ) രചനയ്ക്ക് അനുവദിച്ചിരുന്നു. 

ചേളന്നൂർ എ കെ കെ ആർ ഗേൾസ് എച്ച് എസ് എസിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ രചന, കർണ്ണാടകത്തിൽ മടിക്കേരി എഫ് എം കെ എം സി കോളേജിൽ നിന്ന് രസതന്ത്രം, സസ്യശാസ്ത്രം, മൈക്രോബയോളജി എന്നിവയിൽ ബിരുദമെടുത്തു. തുടർന്ന്, മണിപ്പാൽ സർവ്വകലാശാലയ്ക്ക് കീഴിലെ കസ്തൂർബ മെഡിക്കൽ കോളേജിൽ നിന്ന് 2008 ൽ ഹ്യുമൺ അനാറ്റമിയിൽ ബിരുദാനന്തര ബിരുദം നേടി. അവിടെ തന്നെ ലക്ച്ചറർ ആയി പ്രവർത്തിച്ച രചന, 2009 ൽ യു.എസിൽ ഓക്ലൻഡ് സർവ്വകലാശാലയിൽ പി.എച്ച്.ഡി.ക്ക് ചേർന്നു. പി.എച്ച്.ഡിക്ക് ശേഷം യേൽ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ പഠനത്തിന് എത്തുകയായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് വിരമിച്ച, ചേളന്നൂർ ‘ആതിര’യിൽ ചന്ദ്രൻ നായരുടെയും, ജനത എ.യു.പി. സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപിക രാധാമണിയുടെയും മകളാണ് രചന. എച്ച്.ബി.ഒ. മാക്സിൽ ഡേറ്റ എഞ്ചിനിയറിങ് വൈസ് പ്രസിഡന്റായ രതീഷ് കമൂർ ആണ് ഭർത്താവ്. ഇവ, ഇഷാൻ എന്നിവർ മക്കളും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!