Connect with us

Breaking News

വനിതകൾക്ക് കിട്ടും ഈ അഞ്ചുതരം വായ്പകൾ

Published

on

Share our post

സ്വയംതൊഴിൽ അന്വേഷിക്കുന്ന വനിതയാണോ നിങ്ങൾ? ആവശ്യമായ മൂലധനം തേടി നടക്കുകയാണോ? എങ്കിൽ കേരള ബാങ്ക് നിങ്ങളെ സഹായിക്കും. ബാങ്കിന്റെ മഹിളാശക്തി സ്വയംതൊഴിൽ സഹായ വായ്പയാണ് വനിതകളുടെ അഞ്ച് വ്യത്യസ്ത ആവശ്യങ്ങൾക്കുള്ള വായ്പ നൽകുന്നത്.

സ്വയംതൊഴിൽ തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് ബാങ്ക് വായ്പ നൽകുന്നത്. സഹകരണ സംഘങ്ങൾ വഴിയാണ് വായ്പ അനുവദിക്കുന്നത്. സംഘങ്ങളിൽ അംഗങ്ങളായ സ്ത്രീകൾക്ക് ഒറ്റയ്ക്കോ ഗ്രൂപ്പുകളായോ സ്വയംതൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം. കൂടാതെ വനിതാ സഹകരണ സംഘങ്ങൾ നേരിട്ട് നടത്തുന്ന സംരംഭങ്ങൾക്കും പ്രവർത്തന മൂലധന വായ്പ അനുവദിക്കും. സ്വയം സഹായ സംഘങ്ങളിലും കുടുംബശ്രീകളിലും അംഗങ്ങളായ സ്ത്രീകൾ എടുക്കുന്ന വായ്പകൾക്ക് സംസ്ഥാന സർക്കാരും നബാർഡും അനുവദിക്കുന്ന പലിശയിളവും ലഭിക്കും.

∙അന്നപൂർണ വായ്പ: 1 ലക്ഷം രൂപ (ഫുഡ് കാറ്ററിങ് ബിസിനസ് നടത്താൻ )

∙ബിസിനസ് വനിത വായ്പ: 5 ലക്ഷം രൂപ (ബിസിനസ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്)

∙വനിതമുദ്ര വായ്പ: 2 ലക്ഷം രൂപ ( ബ്യൂട്ടി പാർലർ, ട്യൂഷൻ, തയ്യൽകട, ഡേ -കെയർ തുടങ്ങിയ സംരംഭങ്ങൾക്ക് )

∙ഉദ്യോഗിനി വായ്പ: 1 ലക്ഷം രൂപ ( പാവപ്പെട്ട വീടുകളിലെ സ്ത്രീകൾക്ക് സ്വയം സംരംഭങ്ങൾ തുടങ്ങുന്നതിന് )

∙വനിതാശക്തി കേന്ദ്ര പദ്ധതി: 50,000 രൂപ (ഗ്രാമീണ മേഖലയിലെ വനിതകളുടെ പദ്ധതിക്ക് )

കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത കേരള ബാങ്ക് ശാഖയുമായി ബന്ധപ്പെടുക. ഫോൺ: 0471-2547200 ( കേന്ദ്ര ഓഫീസ് ) ഇമെയിൽ: kscb@keralacobank.com.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

മാലൂരിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

മാലൂർ :നിട്ടാറമ്പിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമ്മല (62), മകൻ സുമേഷ് (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാലൂർ പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു.


Share our post
Continue Reading

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!