Connect with us

Breaking News

സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനവും വിതരണവും: മലപ്പട്ടം സ്പൈസസ് കമ്പനിക്ക് എസ്.എഫ്.എ.സി.യുടെ അംഗീകാരം

Published

on

Share our post

ശ്രീകണ്ഠപുരം: സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനവും വിതരണവും ലക്ഷ്യമാക്കി മലപ്പട്ടം സ്വദേശികളുടെ കൂട്ടായ്മ തുടങ്ങിയ മലപ്പട്ടം സ്പൈസസ് കമ്പനിക്ക് എസ്.എഫ്.എ.സി. (ചെറുകിട കാർഷിക വ്യാപാര കൺസോർഷ്യം) യുടെ അംഗീകാരം ലഭിച്ചു. കൃഷിയുമായി ബന്ധപ്പെട്ട വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ സംസ്ഥാന കൃഷിവകുപ്പ് മുഖേന നടപ്പാക്കുന്ന ‘ആത്മ’ പദ്ധതിയുടെ ഭാഗമായാണ് തുകയനുവദിച്ചത്. ജില്ലയിൽനിന്ന് സമർപ്പിച്ച 13 പദ്ധതികളിൽനിന്നാണ് മലപ്പട്ടം സ്പൈസസിനെ സംസ്ഥാന കൃഷിവകുപ്പ് തിരഞ്ഞെടുത്തത്. ഇതുപ്രകാരം കമ്പനിയുടെ നടത്തിപ്പിനായി 60 ലക്ഷം രൂപ എസ്.എഫ്.എ.സി. അനുവദിച്ചു. ഓഫീസ് സ്ഥാപനം, കമ്പനിയുടെ നടത്തിപ്പ് എന്നിവ മൂന്നുവർഷം കൊണ്ട് പൂർത്തീകരിച്ച് ലാഭത്തിൽ പ്രവർത്തിക്കണമെന്ന വ്യവസ്ഥയിലാണ് തുകയനുവദിച്ചത്.

കർഷകരിൽനിന്ന് സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങി മൂല്യവർധിത ഉത്പന്നമാക്കി വിപണനം നടത്തുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് മലപ്പട്ടം സ്പൈസസ് എന്ന പേരിൽ കമ്പനി തുടങ്ങിയത്. മലപ്പട്ടം മുൻ പഞ്ചായത്ത് പ്രസിഡൻറ് പി.പുഷ്പജൻ മാനേജിങ് ഡയറക്ടറും മലപ്പട്ടം ബാങ്ക്‌ മുൻ സെക്രട്ടറി ഇ.കെ. പ്രഭാകരൻ സി.ഇ.ഒ.യുമായ 11 അംഗ ഭരണസമിതിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. കമ്പനിയുടെ ആദ്യ ഉത്പന്നമായ മഞ്ഞൾപ്പൊടിയുടെ വിതരണോദ്ഘാടനം കഴിഞ്ഞ വർഷം മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിച്ചിരുന്നു. പഞ്ചായത്തിലെ 110 കർഷകർ നടത്തിയ മഞ്ഞൾ കൃഷിയിൽനിന്നുള്ള മഞ്ഞൾ പൊടിയാക്കിയാണ് വിപണിയിലിറക്കിയത്.

പ്രവർത്തനം തുടങ്ങിയ ആദ്യവർഷംതന്നെ ആറ് ക്വിന്റൽ മഞ്ഞൾപ്പൊടിയാണ് കമ്പനി വില്പന നടത്തിയത്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമായതിനാൽ ആദ്യഘട്ടത്തിൽ മഞ്ഞൾ കൃഷിക്ക് പ്രാമുഖ്യം നൽകിയായിരുന്നു കമ്പനിയുടെ പ്രവർത്തനം. മലപ്പട്ടം പഞ്ചായത്തുമായി സഹകരിച്ചായിരുന്നു മഞ്ഞൾ കൃഷി നടത്തിയത്. പഞ്ചായത്ത് കർഷകർക്ക് നൽകിയ മഞ്ഞൾ വിത്തുകളിലൂടെ ഉത്പാദിപ്പിച്ച അഞ്ച് ക്വിൻറലോളം മഞ്ഞൾ ന്യായവില നൽകി കമ്പനി വാങ്ങുകയായിരുന്നു. ഇതിൽനിന്നുണ്ടാക്കിയ മഞ്ഞൾപ്പൊടിയാണ് വിപണിയിലിറക്കിയത്. നിലവിൽ മുന്നൂറോളം കർഷകരാണ് പദ്ധതിയുടെ ഭാഗമായി മഞ്ഞൾ കൃഷി നടത്തുന്നത്. പ്രതിഭ ഇനത്തിൽപ്പെട്ട മഞ്ഞളാണ് കൃഷിക്കായി ഉപയോഗിച്ചത്. 100 ശതമാനം ജൈവവും പാരമ്പര്യവുമായി സംസ്കരിച്ചെടുത്ത മഞ്ഞളായതുകൊണ്ട് മരുന്നാവശ്യങ്ങൾക്കുകൂടി ഉപയോഗിക്കാൻ സാധിക്കുമെന്ന് കമ്പനി അധികൃതർ പറയുന്നു. കമ്പനി വകയായി മലപ്പട്ടം ഹൈസ്കൂളിന് സമീപത്ത് ഒരേക്കറോളം സ്ഥലത്ത് സ്വന്തമായും മഞ്ഞൾ കൃഷി ചെയ്യുന്നുണ്ട്. ഒരുകിലോ മഞ്ഞൾപ്പൊടിക്ക് 240 രൂപയാണ് വില. ഈ വർഷം കുരുമുളക്, ഇഞ്ചി, ഏലം എന്നിവ കർഷകരിൽനിന്ന് വാങ്ങി മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്. കൂടാതെ 50 കർഷകർക്ക് രാമച്ചക്കൃഷി നടത്തുന്നതിനായുള്ള പ്രോത്സാഹനം നൽകാനും പരിപാടിയുണ്ട്. സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷി മലപ്പട്ടം പഞ്ചായത്തിന് പുറമെ മറ്റു പഞ്ചായത്തുകളിലും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിന്റെ ഭാഗമായി കൃഷി, സംസ്കരണം, വിപണനം എന്നിവയ്ക്ക് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഈ വർഷം 250 ഷെയർ ഹോൾഡർമാരെ ഉൾപ്പെടുത്തി കമ്പനി വിപുലീകരിക്കാനുള്ള പ്രവർത്തനവും നടത്തുന്നുണ്ട്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!