Connect with us

Breaking News

തളിപ്പറമ്പിൽ പ്ലാസ്റ്റിക് ബാഗുകൾ സുലഭം; നിരോധനം രേഖകളിൽ മാത്രം

Published

on

Share our post

തളിപ്പറമ്പ്: പ്ലാസ്റ്റിക്‌ ബാഗുകൾ നിരോധിച്ച നഗരസഭയാണിതെന്ന് രേഖകൾ പറയും. യോഗം ചേർന്ന് നഗരസഭാ കൗൺസിലർമാർ ചർച്ചചെയ്ത്‌ ഐകകണ്ഠ്യേന അംഗീകരിച്ച വിഷയം കൂടിയാണ് പ്ലാസ്റ്റിക്‌ കാരിബാഗുകളുടെ വില്പനയും ഉപയോഗവും. അതേസമയം നഗരസഭയിലെ ഏതൊരു കടയിൽ ചെന്നാലും പ്ലാസ്റ്റിക് സഞ്ചികൾ കിട്ടും. ടൗണിലൂടെ സാധനങ്ങളുമായി പോകുന്നവരുടെ കൈകളിൽ ഒന്നിലേറെ പ്ലാസ്റ്റിക്‌ ബാഗുകളുണ്ടാകും. വഴിയോര കച്ചവടക്കാരെപ്പോലും ഈ വിഷയത്തിൽ നിയന്ത്രിക്കാൻ അധികൃതർക്കാകുന്നില്ല. നിരോധനത്തിന്റെ തുടക്കത്തിൽ ബോധവത്കരണവും കടകളിൽ കയറി പ്ലാസ്റ്റിക്‌ കാരിബാഗുകൾ കസ്റ്റഡിയിലെടുക്കലും ജാഗ്രതയോടെ നടന്നിരുന്നു. നഗരസഭാ തീരുമാനം ലംഘിച്ച വ്യാപാരികൾക്ക് പിഴയടയ്ക്കേണ്ടിയും വന്നു. ചിലർ ഒളിപ്പിച്ചുവെച്ചും മറ്റുമാണ് പ്ലാസ്റ്റിക്‌ സഞ്ചികളിൽ സാധനങ്ങൾ നൽകിയത്. എന്നാലിപ്പോൾ അത്തരം ഭയമൊന്നും കാണാനില്ല. നഗരസഭാധികാരികൾ നടപടികളെടുക്കാറുമില്ല. കോവിഡ് സമയത്താണ് ഇളവുകളുണ്ടായതെന്നാണ് പറയുന്നത്. ഇനി നടപടികൾ കടുപ്പിക്കുമെന്നും ബോധവത്കരണ സ്റ്റിക്കറുകൾ കടയിൽ പതിക്കുമെന്നും പ്ലാസ്റ്റിക്‌ ബാഗുകൾ വില്പന തടയാനായി പ്രത്യേക സംഘത്തെയൊരുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!