Connect with us

Breaking News

പാമ്പുകളോട് കളിവേണ്ട; പ്രദർശിപ്പിക്കുന്നത് കുറ്റകരം

Published

on

Share our post

കണ്ണൂർ: വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽപ്പെടുന്ന പാമ്പുകളെ ഏതുതരത്തിൽ ഉപദ്രവിക്കുന്നതും കുറ്റകരം. പാമ്പുകളെ പ്രദർശിപ്പിക്കുന്നത് മാത്രമല്ല, കൈകൊണ്ട് പിടികൂടുന്നതുപോലും കുറ്റമാണ്‌. മനുഷ്യവാസമുള്ള സ്ഥലത്ത് എത്തുന്ന പാമ്പുകളെ പിടികൂടി രക്ഷപ്പെടുത്താനുള്ള പരിശീലനം നൽകുന്ന സമയത്തുതന്നെ ഇക്കാര്യം പറയുന്നുണ്ടെങ്കിലും പല പാമ്പുപിടിത്തക്കാരും സാഹസികത സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ പാമ്പുകളെ പലതരത്തിൽ പീഡിപ്പിക്കുന്നു.

ജില്ലയിൽ പാമ്പുപിടിത്തത്തിൽ പരിശീലനം ലഭിച്ചതും ലൈസൻസുള്ളതുമായ 57 പേരുണ്ട്. ഇവരിൽ 16 പേർ വനം വകുപ്പ് ജീവനക്കാരും മറ്റുള്ളവർ സന്നദ്ധപ്രവർത്തകരുമാണ്‌. ഇവർക്ക് വനംവകുപ്പിലെ സാമൂഹിക വനവത്‌കരണ വിഭാഗമാണ് പരിശീലനം നൽകുന്നത്. പ്രവർത്തിക്കുന്നത് ഫോറസ്റ്റ് റേഞ്ചർമാരുടെ നേതൃത്വത്തിൽ. ‘സർപ്പ’ എന്ന ‘ആപ്പ്’ പ്രവർത്തിക്കുന്നുണ്ട്. വീട്ടിനകത്തോ മറ്റോ പാമ്പുകളെ കണ്ടാൽ ആ സ്ഥലം ആപ്പിൽ രേഖപ്പെടുത്തിയാൽ മിനിട്ടുകൾക്കുള്ളിൽ ബന്ധപ്പെട്ട എല്ലായിടത്തും വിവരം ലഭിക്കും. ഉടൻതന്നെ പാമ്പ് പിടിത്തക്കാരുടെ സേവനം ലഭിക്കുകയും ചെയ്യും. ഇതിന് പുറമെ, പാമ്പ് പിടിത്തക്കാരുടെ വാട്ട്സാപ്പ് ഗ്രൂപ്പുമുണ്ട്.

രാജവെമ്പാലയെയും മൂർഖനെയും പിടികൂടിയാൽ അവ നാട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത് പാമ്പുപിടിത്തക്കാർ പതിവാക്കിയിട്ടുണ്ട്. പാമ്പുപിടിത്തക്കാർക്ക് കിറ്റ് അനുവദിക്കുന്നുണ്ട്. അറ്റം വളഞ്ഞ നേർത്ത കമ്പിയും പ്രത്യേക തരത്തിലുള്ള തുണിസഞ്ചിയും കൈയുറയുമാണ് പ്രധാന ഉപകരണങ്ങൾ. പിടിക്കുന്നതിനിടെ പരിക്ക് പറ്റിയെങ്കിൽ പാമ്പുകൾക്ക് ചികിത്സ നൽകണം. കുറേക്കാലം ഭക്ഷണം കഴിക്കാത്ത പാമ്പുകളുടെ കടി കൂടുതൽ ആപത്‌കരമാണ്. ജീവികളെയൊന്നും കിട്ടാതെ കുറേനാൾ നിന്നാൽ ഗ്രന്ഥി നിറയെ വിഷമുണ്ടാവും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!