Connect with us

Breaking News

പി.എസ്‌.സി മാർച്ചിൽ നടത്താനിരുന്ന പരീക്ഷാ തീയതികളിൽ മാറ്റം

Published

on

Share our post

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മിഷൻ മാർച്ച് മാസം നടത്താനിരുന്ന പരീക്ഷാ തീയതികളിൽ മാറ്റം. മാർച്ച് മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ പൂർണതോതിൽ പ്രവർത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തിലാണ് മാറ്റം.

മാർച്ച് 2ലെ മൈക്രോബയോളജിസ്റ്റ് പരീക്ഷ മാർച്ച് 27ലേക്കും മാർച്ച് 3ലെ വർക്ക് അസിസ്റ്റന്റ് പരീക്ഷ മാർച്ച് 6ലേക്കും മാർച്ച് 4 ലെ ലാബ് അസിസ്റ്റന്റ് പരീക്ഷ മാർച്ച് 12 ലേക്കും മാർച്ച് 8 ലെ അഗ്രികൾച്ചറൽ ഓഫിസർ പരീക്ഷ മാർച്ച് 6 ലേക്കും മാറ്റി. മാർച്ച് 9 ലെ സോഷ്യൽ വർക്കർ പരീക്ഷ മാർച്ച് 23ലേക്കും മാർച്ച് 10ലെ ഓപ്പറേറ്റർ പരീക്ഷ മാർച്ച് 25ലേക്കും മാർച്ച് 11ലെ ടെക്നീഷ്യൻ ഗ്രേഡ് 2 പരീക്ഷ മാർച്ച് 24ലേക്കും മാർച്ച് 14 ലെ എച്ച്.എസ്.ടി. മാത്തമാറ്റിക്സ് പരീക്ഷ മാർച്ച് 25 ലേക്കും മാറ്റി.

മാർച്ച് 18ലെ ഫയർമാൻ ട്രെയിനി മുഖ്യ പരീക്ഷ മാർച്ച് 13 ലേക്കും മാർച്ച് 19 ലെ എച്ച്.എസ്.ടി സോഷ്യൽ സയൻസ് പരീക്ഷ മാർച്ച് 27ലേക്കും മാർച്ച് 22 ലെ കംപ്യുട്ടർ അസിസ്റ്റന്റ് മുഖ്യ പരീക്ഷ മാർച്ച് 26 ലേക്കും മാറ്റിയതായി പി.എസ്‌.സി വാർത്താകുറിപ്പിൽ അറിയിച്ചു. വിശദവിവരങ്ങളടങ്ങിയ പരിഷ്കരിച്ച പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

മാലൂരിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

മാലൂർ :നിട്ടാറമ്പിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമ്മല (62), മകൻ സുമേഷ് (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാലൂർ പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു.


Share our post
Continue Reading

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!