Breaking News
‘കാൻസർ നിയന്ത്രിത കണ്ണൂർ കോർപ്പറേഷൻ’ പദ്ധതി പരിശീലനം തുടങ്ങി
കണ്ണൂർ: കാൻസർ നിയന്ത്രിത കണ്ണൂർ കോർപ്പറേഷൻ പദ്ധതിയുടെ ഭാഗമായി സന്നദ്ധ പ്രവർത്തകർക്കുള്ള പരിശീലനം തളാപ്പ് മിക്സഡ് യു.പി. സ്കൂളിൽ നടന്നു. മേയർ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. അങ്കണവാടി-ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെയുള്ള നൂറോളം ആരോഗ്യ-സന്നദ്ധ പ്രവർത്തകർക്കാണ് പരിശീലനം സംഘടിപ്പിച്ചത്. വളന്റിയർമാരുടെ സഹായത്തോടെ മലബാർ കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ മൂന്നു ഫിൽട്ടർ ക്യാമ്പുകളും ഒരു മെഗാ ക്യാമ്പും നടത്തും.
മെഗാ ക്യാമ്പിൽ സഞ്ചരിക്കുന്ന കാൻസർ ആസ്പത്രിയായ ‘സഞ്ജീവനി ടെലി ഓങ്കോ നെറ്റ്’ യൂണിറ്റ് ഉപയോഗിച്ച് അൾട്രാസൗണ്ട് സ്കാനിങ്, ഡിജിറ്റൽ മാമോഗ്രം, വീഡിയോ കോൺഫറൻസിങ് എന്നിവ വഴി രോഗനിർണയം നടത്തും. വായിലെ കാൻസർ, സ്തനാർബുദം, ഗർഭാശയ കാൻസർ, തൈറോയ്ഡ് കാൻസർ തുടങ്ങിയവ നേരത്തെ കണ്ടെത്തി ചികിത്സ നിർദേശിക്കുന്നതിനാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കോർപ്പറേഷനിലെ പഴയ മുനിസിപ്പൽ പ്രദേശത്തെ വാർഡുകളിലാണ് പദ്ധതി ഇപ്പോൾ നടപ്പിലാക്കുക. 2018-19 ൽ പള്ളിക്കുന്ന് പുഴാതി സോണലുകളിലും 2019-20 ൽ ചേലോറ, എളയാവൂർ, എടക്കാട് സോണലുകളിലും കോർപ്പറേഷന്റെ നേതൃത്വത്തിൽ കാൻസർ നിർണയ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിച്ചു. മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡന്റ് ഡി. കൃഷ്ണനാഥ പൈ മുഖ്യപ്രഭാഷണം നടത്തി.
സ്ഥിരം സമിതി ചെയർമാന്മാരായ എം.പി. രാജേഷ്, പി. ഷമീമ, അഡ്വ. പി. ഇന്ദിര, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർ മുസ്ലിഹ് മഠത്തിൽ, ഡോ. രാജേശ്വരി രാജ് തുടങ്ങിയവർ സംസാരിച്ചു. ഡോ. വർഷ ഗംഗാധരൻ, ഡോ. ദീപ്തി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login