Connect with us

Breaking News

കണ്ണൂരിലെത്തിയാൽ ‘ശങ്ക’ ‍തോന്നല്ലേ, പെട്ടുപോകും

Published

on

Share our post

കണ്ണൂർ:  ‘ശങ്ക’ മാറ്റണമെന്ന ഉദ്ദേശ്യത്തിൽ പൈസയും കൊടുത്ത് ടോയ്‍ലറ്റിനകത്ത് കയറിയാൽ ‘പെട്ടു’. അസഹനീയമായ രൂക്ഷഗന്ധവും ഇരുട്ടും. കെട്ടിടത്തിനകത്ത് ആകെയുള്ള രണ്ട് ശൗചാലയങ്ങളിൽ രണ്ടിനും മതിയായ വൃത്തിയില്ല. -ടൗൺസ്ക്വയർ പാർക്കിൽ സ്ത്രീകൾക്കായി നിർമിച്ച ഷീ ടോയ്‍ലറ്റിന്റെ അവസ്ഥയാണിത്.

നഗരത്തിൽ പലയിടത്തും സ്ത്രീകൾക്ക് മതിയായ ശൗചാലയ സൗകര്യങ്ങളില്ല. ശൗചാലയങ്ങളുള്ള ഇടങ്ങളിലാകട്ടെ മൂക്കുപൊത്താതെ പരിസരത്ത് നിൽക്കാൻപോലും നിവൃത്തിയില്ല. ഇവിടങ്ങളിൽ പുകവലിക്കുന്നതിന്റെ അസഹ്യമായ ഗന്ധവുമുണ്ട്. നഗരത്തിലെ ഭൂരിഭാഗം പൊതുശൗചാലയങ്ങളും ഉപയോഗിക്കാൻ കഴിയാത്തവിധം വൃത്തിഹീനമാണ്. മിക്കവയിലും മതിയായ സ്വകാര്യതയുമില്ല.

നഗരത്തിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീജീവനക്കാരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഒന്നുകിൽ സ്ഥാപനത്തിനകത്ത് ശൗചാലയ സൗകര്യമുണ്ടായിരിക്കില്ല, അല്ലെങ്കിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പൊതുവായുള്ള ശൗചാലയമായിരിക്കും.

താലൂക്കോഫീസ് പരിസരത്തുള്ള സ്വകാര്യ സ്ഥാപനങ്ങളിലെല്ലാം ശൗചാലയസൗകര്യം പരിമിതമായതിനാൽ മഹാത്മാമന്ദിരത്തിന് സമീപത്തുള്ള ശൗചാലയമാണ് സ്ത്രീജീവനക്കാർ ഉൾപ്പെടെ ഉപയോഗിക്കുന്നത്.

ഇ-ടോയ്‍ലറ്റുകളോട് വിമുഖത

സ്ത്രീകൾക്കുവേണ്ടി വിവിധ പദ്ധതികൾക്കുകീഴിലായി ഇ-ടോയ്‍ലറ്റുകളും ഷീ ടോയ്‍ലറ്റുകളും സ്ഥാപിക്കുന്നുണ്ടെങ്കിലും ഇവയൊന്നും ഉപകാരപ്രദമാകുന്നില്ല എന്നതാണ് സത്യം. നഗരസഭ നിർമിച്ച ഇ-ടോയ്‍ലറ്റുകൾ ഭൂരിഭാഗവും നിലവിൽ പ്രവർത്തനരഹിതമാണ്.

തുടക്കത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഇവ ഉപയോഗിക്കാൻ ആളുകൾ വിമുഖത പ്രകടിപ്പിക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്. മിക്കയിടത്തും ഇത്തരം ശൗചാലയങ്ങൾ എടുത്തുനീക്കി. ചിലതാകട്ടെ കാടുമൂടിയ നിലയിലും. മതിയായ വെള്ളം പമ്പുചെയ്യാൻ സാധിക്കാത്തതും ഇ-ടോയ്‍ലറ്റുകളുടെ പ്രവർത്തനം പാതിവഴിയിൽ നിലയ്ക്കാൻ കാരണമായി.

കണ്ണൂർ നഗരസഭ 2020-21 സാമ്പത്തിക വർഷത്തിൽ 1,80,000 രൂപയാണ് പൊതുശൗചാലയങ്ങളുടെ അറ്റകുറ്റപ്പണികൾക്കും സംരക്ഷണത്തിനുമായി ബജറ്റിൽ വകയിരുത്തിയത്. 2021-22 വർഷത്തിൽ രണ്ടുലക്ഷം രൂപയും ഈ ഇനത്തിൽ വകയിരുത്തിയിട്ടുണ്ട്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kannur20 mins ago

മൂന്നാംപാലത്ത്‌ എ.കെ.ജി ഹെറിറ്റേജ് സ്‌ക്വയർ വരുന്നു

IRITTY36 mins ago

കിളിയന്തറയിൽ സഹകരണ റബർ ഫാക്ടറി സജ്ജം

Kannur1 hour ago

മിനി ജോബ് ഫെയര്‍

Kerala2 hours ago

ഷൊർണൂർ-നിലമ്പൂർ മെമു അടിയന്തര പരിഗണനയിൽ- ദക്ഷിണ റെയിൽവേ

KANICHAR2 hours ago

കണിച്ചാർ ഉപതിരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ മുന്നണികൾ, ബി.ജെ.പി നിലപാട് നിർണായകം

Kerala2 hours ago

ഇത്തരം കമന്റുകൾ പറയാറുണ്ടോ പണി കിട്ടും; ഗാര്‍ഹിക പീഡനത്തിന് ജയിലിലായെന്നും വരാം

India2 hours ago

ക്രിമിനൽ കേസുണ്ടെന്ന കാരണത്താല്‍ സർക്കാർ ജോലി വിലക്കാനാകില്ല;സുപ്രീംകോടതി

Kerala3 hours ago

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പളവിഹിതം നോര്‍ക്ക നല്‍കും

Kerala3 hours ago

കുട്ടികള്‍ക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്ന രീതി വേണ്ട ; വിലക്കി വിദ്യാഭ്യാസ വകുപ്പ്

Breaking News18 hours ago

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!