Breaking News
വിമുക്തി മിഷൻ വാർഡുതല ഡ്രഗ് ഒബ്‌സർവറെ നിയമിക്കും
കണ്ണൂർ : ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് വിമുക്തി മിഷൻ വാർഡ് തല സമിതികളിൽ ഡ്രഗ് ഒബ്‌സർവർമാരെ നിയമിക്കും. വിമുക്തി മിഷൻ ജില്ലാ ചെയർപേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗവും കേസുകളും വർധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെ പ്രാദേശിക സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനാണിത്.
ഫെബ്രുവരി 28നകം വിമുക്തി വാർഡുതല സമിതികൾ ചേരാനും യുവാക്കൾക്കിടയിൽ നിന്നും ഒബ്‌സർവറെ നിയമിക്കാനും തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്ക് നിർദേശം നൽകും. ഫെബ്രുവരി 20ന് മുമ്പായി തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗം ചേരും. ശേഷം വിവിധ സംഘടനാ പ്രതിനിധികളുടെയും സ്‌കൂൾ, കോളേജ് തലവന്മാരുടെയും യോഗവും ചേരും. ലഹരിക്കെതിരെ ബോധവത്കരണം ശക്തിപ്പെടുത്താൻ വിപുലമായ പ്രചരണങ്ങൾ നടത്താനും യോഗം തീരുമാനിച്ചു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിമുക്തി പ്രചരണ ജാഥ സംഘടിപ്പിക്കും. സൈക്കിൾ ക്ലബ്ബുകളുമായി സഹകരിച്ച് സൈക്കിൾ റാലികൾ സംഘടിപ്പിക്കും. വാർഡുതല സമിതികൾ ലഘുലേഖ തയ്യാറാക്കി എല്ലാ വീടുകളിലും എത്തിക്കും. അതിഥി തൊഴിലാളികൾക്കിടയിൽ ബോധവത്കരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു.
ലഹരിയുടെ പ്രഭവ കേന്ദ്രങ്ങൾ, ടർഫുകൾ എന്നിവിടങ്ങളിൽ പട്രോളിംഗ് ശക്തിപ്പെടുത്താനും നിർദ്ദേശമുണ്ടായി. കുട്ടികളിലെ സ്വഭാവ വ്യത്യാസങ്ങൾ മനസ്സിലാക്കാൻ രക്ഷിതാക്കളും അധ്യാപകരും ഇടപെടൽ നടത്തേണ്ടതിനെക്കുറിച്ചും കൗൺസലിംഗ് നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളും ഊർജ്ജിതമാക്കും.
ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ കെ.എം. ജമുനാ റാണി, തളിപ്പറമ്പ് നഗരസഭ അധ്യക്ഷ ബി. മുർഷിദ, ആന്തൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. ഉണ്ണികൃഷ്ണൻ, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ്ബാബു എളയാവൂർ, പയ്യന്നൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ടി.പി. സമീറ, വി.വി. സജിത, കൂത്തുപറമ്പ് നഗരസഭ അംഗം പി. ജയറാം, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ കെ.എസ്. ഷാജി, ഹുസൂർ ശിരസ്തദാർ പി. പ്രേംരാജ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എം. പ്രീത, തളിപ്പറമ്പ് എക്‌സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ വി.വി. ഷാജി, എസ്.ഐ. സി.വി. തമ്പാൻ തുടങ്ങിയവർ സംസാരിച്ചു. തദ്ദേശ സ്ഥാപന പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login