Breaking News
തിരുനെറ്റിക്കല്ല്: മഞ്ഞിൽ വിരിയുന്ന കാഴ്ചവസന്തം

ചെറുപുഴ : കോടമഞ്ഞിൽ മൂടിപ്പുതച്ച് മേഘപാളികളെ തൊട്ടുരുമ്മിയുറങ്ങുന്ന മലനിരകൾ. ഉള്ളം കുളിർപ്പിക്കുന്ന തണുത്ത കാറ്റ്. മഞ്ഞ് പുതപ്പിനെ വകഞ്ഞു മാറ്റി പുറത്തേക്ക് തെറിക്കുന്ന നേർത്ത സൂര്യവെളിച്ചപ്പൊട്ടുകൾ. കണ്ണൂരിന്റ കിഴക്കൻ മലയോരത്തേക്ക് വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ് ജോസ്ഗിരിയിലെ തിരുനെറ്റിക്കല്ല്.
ചെറുപുഴയിൽ നിന്നും 19 കിലോമീറ്റർ അകലെ. തളിപ്പറമ്പ് നിന്ന് ആലക്കോട് ഉദയഗിരി വഴിയും ഇവിടെയെത്താം. ജോസ്ഗിരിയിൽ നിന്നും രണ്ടര കിലോമീറ്റർ മാറി കർണാടക അതിർത്തിയിലാണ് തിരുനെറ്റിക്കല്ല്. ബസ്സിലോ സ്വകാര്യ വാഹനത്തിലോ വരുന്നവർ ജോസ് ഗിരിയിൽ ഇറങ്ങണം. പിന്നീട് കാൽനടയായോ ജീപ്പിലോ ചെങ്കുത്തായ കയറ്റം താണ്ടി തിരുനെറ്റിക്കല്ലിലേക്ക് എത്താം. അൽപ്പം സാഹസികതയും ഓഫ് റോഡ് യാത്രയും ആസ്വദിക്കുന്നവർക്ക് ബൈക്കിലും ലക്ഷ്യസ്ഥാനത്ത് എത്താവുന്നതാണ്.
സമുദ്രനിരപ്പിൽ നിന്നും 2300 അടി ഉയരത്തിലാണ് ഈ മനോഹാരിത. സ്വർണ നിറത്തിൽ തിളങ്ങുന്ന പുൽമേട്ടിൽ അതിരാണിപ്പൂക്കൾക്കൊപ്പം ചിരിച്ചു നിൽക്കുന്ന നിരവധി കുഞ്ഞു പൂക്കളും ഔഷധച്ചെടികളും കാണാം. മുഖാമുഖം നിൽക്കുന്ന കൂറ്റൻ പാറകൾക്ക് നടുവിൽ വലിയ ഉരുളൻ കല്ല്. ഈ പാറക്കൂട്ടങ്ങളിലേക്ക് അലിഞ്ഞിറങ്ങൂന്ന കോടമഞ്ഞാണ് ഏറ്റവും വലിയ ആകർഷണം. കരിമ്പാറപ്പുറത്ത് ചാടിക്കയറാൻ ഏണിയും നെറുകയിൽ വർഷങ്ങൾക്കു മുമ്പ് കുരിശുമല കയറി വന്ന വിശ്വാസികൾ സ്ഥാപിച്ച കുരിശുമുണ്ട്. ഇളം കാറ്റും ചാറ്റൽ മഴയും തിരുനെറ്റിക്കല്ലിന്റെ ദൃശ്യഭംഗിക്ക് കൂടുതൽ മിഴിവേകുന്നതാണ്. ഏതു കാലാവസ്ഥയിലും ഇവിടം വിസ്മയക്കാഴ്ചകളാൽ സമ്പന്നമാണ്.
തിരുനെറ്റിക്കല്ലിന്റെ തിരുനെറ്റിയിൽ നിന്നാൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പട്ടണങ്ങൾ, കിഴക്കൻ മലയോര ഗ്രാമങ്ങൾ, കർണാടക വനം, തലക്കാവേരി സ്ഥിതിചെയ്യുന്ന കുടകിലെ ബാഗമണ്ഡലം പ്രദേശങ്ങൾ എന്നിവയും ടിപ്പുസുൽത്താൻ കേരളത്തിലേക്ക് കടന്നു വരാൻ ഉപയോഗിച്ച വഴിയെന്ന് കരുതുന്ന കക്കപ്പുഴ ഭാഗത്തെ മുറിക്കിടങ്ങും കാണാം.
19 ഏക്കറോളമുള്ള ഈ പ്രദേശം ചെറുപുഴ, ഉദയഗിരി പഞ്ചായത്തുകളിലായാണ് സ്ഥിതി ചെയ്യുന്നത്. തിരുനെറ്റിക്കല്ലിന്റെ വിശേഷങ്ങളും സാഹസികതയുമൊക്കെ കേട്ടറിഞ്ഞ് ജില്ലയ്ക്കകത്തും പുറത്തു നിന്നുമായി നിരവധി പേരാണ് എത്തുന്നത്. സഞ്ചാരികൾക്ക് ഇവിടെ ഹോം സ്റ്റേ, ഭക്ഷണം, ടെന്റ് ഹൗസ് സംവിധാനങ്ങളും ലഭിക്കും. വിനോദ സഞ്ചാരികൾക്കായി ഹോം സ്റ്റേകളിലൂടെ പ്രദേശവാസികൾക്ക് മികച്ച വരുമാനം കണ്ടെത്താനാകുമെന്ന് ചെറുപുഴ പഞ്ചായത്ത് പ്രസിഡണ്ട് കെ.എഫ്. അലക്സാണ്ടർ പറയുന്നു. സഞ്ചാരികൾക്കായി ഗതാഗത സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ സംയുക്തമായി നടപ്പാക്കാനൊരുങ്ങുകയാണ് ഇരുപഞ്ചായത്തുകളും.
കൊവിഡ് കാലാനന്തരം വിനോദ സഞ്ചാര മേഖല സജീവമാകുമ്പോൾ വികസനം അത്രകണ്ട് എത്തിയിട്ടില്ലാത്ത കണ്ണൂർ ജില്ലയുടെ മലയോര മേഖലയ്ക്ക് പുത്തൻ സാധ്യതകളും ഊർജ്ജവും നൽകുകയാണ് ഈ കുന്നിൻ പ്രദേശം.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login