Connect with us

Breaking News

സിവിൽ സർവീസസ് വിജ്ഞാപനം: 861 ഒഴിവ് 61 ഒഴിവ്

Published

on

Share our post

ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷയ്‌ക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈനായി ഫെബ്രുവരി 22 വരെ അപേക്ഷിക്കാം. 

ഐ.എ.എസ്, ഐ.എഫ്‌.എസ്, ഐ.പി.എസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഏകദേശം 861 ഒഴിവുണ്ട്. ഭിന്നശേഷിക്കാർക്ക് 34 ഒഴിവ്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. ജൂൺ 5 നാണു പ്രിലിമിനറി പരീക്ഷ. 

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷയ്‌ക്കൊപ്പം യോഗ്യത നേടിയതിന്റെ തെളിവു ഹാജരാക്കണം. മെഡിക്കൽ ബിരുദക്കാർ ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം. ബിരുദത്തിനു തുല്യമായ പ്രഫഷനൽ/ടെക്നിക്കൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാം. ‌

6 തവണ പ്രിലിമിനറി എഴുതിയവർ അപേക്ഷിക്കാൻ യോഗ്യരല്ല. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് ഇതു ബാധകമല്ല. മറ്റു പിന്നോക്ക വിഭാഗക്കാർക്കും അംഗപരിമിതർക്കും 9 അവസരം ലഭിക്കും. 

പ്രായം: 2022 ഓഗസ്‌റ്റ് ഒന്നിന് 21–32. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവുണ്ട്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: പ്രിലിമിനറി (ഒബ്‌ജക്‌ടീവ് പരീക്ഷ), മെയിൻ പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. പ്രിലിമിനറി പരീക്ഷയ്ക്കു കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും മെയിൻ പരീക്ഷയ്ക്കു തിരുവനന്തപുരവും  കേന്ദ്രമാണ്.  

പരീക്ഷാരീതി: 200 മാർക്ക് വീതമുള്ള രണ്ടു ജനറൽ പേപ്പറുകളാണു പ്രിലിമിനറി പരീക്ഷയ്ക്ക്. ഒബ്‌ജക്‌ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ. ദൈർഘ്യം 2 മണിക്കൂർ വീതം. നെഗറ്റീവ് മാർക്കുണ്ട്. രണ്ടാം പേപ്പർ ക്വാളിഫയിങ് പേപ്പറാണ്. ഇതിൽ 33% മാർക്ക് നേടണം. മെയിൻ പരീക്ഷ ഡിസ്‌ക്രിപ്‌റ്റീവ് മാതൃകയിലാണ്. പരീക്ഷയിലെയും അഭിമുഖത്തിലെയും മാർക്ക് പരിഗണിച്ചാണ് അന്തിമ ലിസ്റ്റ് തയാറാക്കുക.

ഫീസ്: 100 രൂപ. ഓൺലൈനായും എസ്‌ബിഐ ശാഖകളിലും പണമടയ്‌ക്കാം. സ്‌ത്രീകൾക്കും എസ്‌സി, എസ്ടി വിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസില്ല. 

അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കുക. സിലബസ് ഉൾപ്പെടെ പരീക്ഷാക്രമവും മാർക്ക് വിവരങ്ങളും വിജ്ഞാപനം സംബന്ധിച്ച കൂടുതൽ വിവരങ്ങളും www.upsc.gov.in എന്ന സൈറ്റിൽ. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!