Connect with us

Breaking News

സിഗ്നലില്ല; വേഗനിയന്ത്രണത്തിന് റോഡിൽ വര മാത്രം

Published

on

Share our post

മട്ടന്നൂർ : വാഹനാപകടങ്ങൾ പതിവായ ചാലോട്, തെരൂർ മേഖലയിലെ റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നിയന്ത്രണവരകളിട്ടു. തെരൂർ മാപ്പിള എൽ.പി. സ്കൂളിന് മുന്നിലടക്കം റോഡ് മുറിച്ചുകടക്കുന്നതിനായി സീബ്രാലൈനും വരഞ്ഞിട്ടുണ്ട്. എന്നാൽ, സിഗ്നൽ സംവിധാനം സ്ഥാപിക്കാതെ വരയിട്ടതുകൊണ്ട്‌ മാത്രം വാഹനാപകടങ്ങൾ കുറയ്ക്കാൻ കഴിയില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.

കണ്ണൂർ-മട്ടന്നൂർ റോഡിലെ ചാലോട് കവലയിലും തെരൂർ മാപ്പിള എൽ.പി. സ്കൂൾ പരിസരവുമാണ് അപകടമേഖലയായി മാറിയത്. തെരൂരിൽ വളവും ഇറക്കവുമുള്ള സ്ഥലത്ത് ദിശാബോർഡുകളോ സിഗ്നലോ സ്ഥാപിച്ചിരുന്നില്ല. സ്കൂളിനും പള്ളിക്കും പുറമേ കീഴല്ലൂർ പഞ്ചായത്ത് ആരോഗ്യകേന്ദ്രം, മൃഗാസ്പത്രി എന്നിവ പ്രവർത്തിക്കുന്നതും ദിവസവും നൂറുകണക്കിന് പേർ എത്തിച്ചേരുന്നതുമായ മേഖലയാണിത്. കാനാട് റോഡും മുട്ടന്നൂർ റോഡും വേർതിരിയുന്ന കവല കൂടിയാണ് ഈ ഭാഗം. 

പൊതുമരാമത്തുവകുപ്പ് ഇടപെടാതിരുന്നതിനെ തുടർന്ന് വാർഡ് വികസന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇവിടെ സുരക്ഷാകണ്ണാടിയും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിരുന്നു. സീബ്രാലൈൻ ഇട്ടത് റോഡ് മുറിച്ചുകടക്കുന്ന വിദ്യാർഥികൾക്ക് ആശ്വാസമാണ്. വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ മുഴുവൻ സമയവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. 

നാലുഭാഗത്തുനിന്ന് വാഹനങ്ങൾ എത്തിച്ചേരുന്ന ചാലോട് കവലയിലും ഇതുവരെയായി ട്രാഫിക് സിഗ്നൽ സ്ഥാപിച്ചിട്ടില്ല. പോലീസ് തന്നെ എതാനും വർഷങ്ങൾക്ക് മുൻപ്‌ അപകടങ്ങൾ ഒഴിവാക്കാൻ സിഗ്നൽ വേണമെന്ന് പൊതുമരാമത്തുവകുപ്പിനോട് ആവശ്യപ്പെട്ടതാണ്. പുലർച്ചെയും മറ്റും വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിൽ കൂടുതലും.

ചാലോട് ടൗണിലും എല്ലാ റോഡുകളിലും വേഗനിയന്ത്രണവരകൾ ഇട്ടിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗവും ഗതാഗതക്കുരുക്കും തടയാൻ ശാശ്വത സംവിധാനം വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!