Connect with us

Breaking News

കോവിഡ് മരണം: 50,000 രൂപ 15ന് മുൻപ്

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത് ഫെബ്രുവരി 5 വരെ കോവിഡ് മൂലം മരിച്ച 55,600 പേരുടെയും അവകാശികൾക്ക് അടിയന്തര ധനസഹായമായ 50,000 രൂപ 15ന് മുൻപ് കൊടുത്തുതീർക്കാൻ സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചു. മരിച്ചവരിൽ 44,578 പേരുടെ അവകാശികളുടെ പട്ടിക മാത്രമേ ഇതുവരെ അംഗീകരിച്ചിട്ടുള്ളൂ എന്നതിനാലും സഹായവിതരണത്തിന് കർശന നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി ആവർത്തിച്ച് ആവശ്യപ്പെട്ട സാഹചര്യത്തിലുമാണിത്. കഴിഞ്ഞ ദിവസം റവന്യു അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷം ലാൻഡ് റവന്യു കമ്മിഷണർ പുതിയ നടപടിക്രമങ്ങൾ സംബന്ധിച്ച സർക്കുലറും പുറത്തിറക്കി. 

പ്രധാന തീരുമാനങ്ങൾ:

∙ കോവിഡ് ഡെത്ത് ഡിക്ലറേഷൻ നമ്പർ സമർപ്പിച്ചില്ലെന്ന ഒറ്റക്കാരണത്താൽ അപേക്ഷ നിരസിക്കരുത്.

∙ നമ്പർ ഇല്ലാത്ത അപേക്ഷകളിൽ വില്ലേജ് ഓഫിസർമാർ തന്നെ അപേക്ഷകരിൽനിന്ന് അപേക്ഷ വാങ്ങി ഹെൽത്ത് പോർട്ടലി‍ൽനിന്ന് നമ്പർ ശേഖരിച്ചു തുക പൂർണമായി നൽകിയെന്ന് ഉറപ്പാക്കണം.

∙ മരിച്ച വ്യക്തിയുടെ വിലാസം ലഭ്യമല്ലെങ്കിൽ ജനപ്രതിനിധികൾ, ആശാ വർക്കർമാർ എന്നിവരുടെ സഹായത്തോടെയും ക്യാംപുകൾ സംഘടിപ്പിച്ചും പത്രപ്പരസ്യം നൽകിയും കണ്ടെത്തണം. സഹായത്തിന് അപേക്ഷിക്കാത്തവരെയും ഇതേ മാർഗത്തിൽ കണ്ടെത്തി അപേക്ഷ സമർപ്പിക്കാൻ നടപടിയെടുക്കണം. 

∙ മറ്റു സംസ്ഥാനക്കാർ കേരളത്തിൽ മരിച്ച കേസുകളിൽ വിശദാംശങ്ങൾ ശേഖരിക്കേണ്ടത് കലക്ടർമാരാണ്. ആശ്രിതർ ആ സംസ്ഥാനങ്ങളിൽ സഹായം വാങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കി തുക കൈമാറണം.

∙ ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും പരിശോധിക്കാനും കഴിയാത്തവയിൽ, നേരിട്ട് അപേക്ഷ സ്വീകരിച്ച് മറ്റു നടപടികൾ പൂർത്തിയാക്കണം. ട്രഷറി ഇടപാട് മാത്രം ഓൺലൈനാക്കാം. 

∙ ഇരട്ടിപ്പായി വന്ന അപേക്ഷകൾ ഒഴികെയുള്ളവയിൽ ധനസഹായം ലഭിച്ചെന്ന് കലക്ടർമാർ ഉറപ്പാക്കണം.

∙ കോവിഡ് മൂലം മരിച്ചവരുടെ ഏത് ആശ്രിതരുടെ പേരിലും അപേക്ഷ സ്വീകരിക്കാം.

∙ അനാഥാലയങ്ങളിൽ മരിച്ചവർക്ക് അവകാശികൾ ഇല്ലെങ്കിൽ അതിന്റെ പട്ടിക കോടതിയിൽ സമർപ്പിക്കാനായി കലക്ടർമാർ പ്രത്യേകം തയാറാക്കണം.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പാപ്പിനിശേരിയിൽഅഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

Published

on

Share our post

വളപട്ടണം: വിൽപനക്കായി കടത്തി കൊണ്ടുവന്ന അഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി 2 ഉത്തർപ്രദേശുകാർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബല്ല്യ മഹാരാജപൂർ സ്വദേശികളായ സുശീൽ കുമാർ ഗിരി (35), റാംറത്തൻ സഹാനി (40) എന്നിവരെയാണ് എസ്.ഐ ടി.എം വിപിനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.45ഓടെ പാപ്പിനിശേരി ചുങ്കം സി.എസ്.ഐ ചർച്ചിന് സമീപം വച്ചാണ് വിൽപനക്കായി കടത്തി കൊണ്ടുവന്ന 5.50 കിലോഗ്രാം കഞ്ചാവുമായി ഇരുവരും പോലീസ് പിടിയിലായത്.


Share our post
Continue Reading

Breaking News

പത്ത് കോ​ടി വി​ല​മ​തി​ക്കു​ന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീ​രാ​ജ്‌​പേ​ട്ട (ക​ർ​ണാ​ട​ക): തി​മിം​ഗ​ല ഛർ​ദി​ൽ (ആം​മ്പ​ർ​ഗ്രി​സ്) വി​ൽ​പ​ന​ക്കെ​ത്തി​യ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ​ത്തം​ഗ സം​ഘ​ത്തെ കു​ട​ക്‌ പൊ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്തു. 10 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 10.390 കി​ലോ തി​മിം​ഗ​ല ഛർ​ദി​ലും നോ​ട്ടെ​ണ്ണു​ന്ന ര​ണ്ട്‌ മെ​ഷീ​നു​ക​ളും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ര​ണ്ട്‌ കാ​റു​ക​ളും പൊ​ലീ​സ്‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.തി​രു​വ​ന​ന്ത​പു​രം മ​ണി​ക്ക​ൻ​പ്ലാ​വ്‌ ഹൗ​സി​ലെ ഷം​സു​ദ്ദീ​ൻ (45), തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി​യി​ലെ എം. ​ന​വാ​സ്‌ (54), പെ​ര​ള​ശ്ശേ​രി വ​ട​ക്കു​മ്പാ​ട്ടെ വി.​കെ. ല​തീ​ഷ്‌ (53), മ​ണ​ക്കാ​യി ലി​സ​നാ​ല​യ​ത്തി​ലെ വി. ​റി​ജേ​ഷ്‌ (40), വേ​ങ്ങാ​ട്‌ ക​ച്ചി​പ്പു​റ​ത്ത്‌ ഹൗ​സി​ൽ ടി. ​പ്ര​ശാ​ന്ത്‌ (52), ക​ർ​ണാ​ട​ക ഭ​ദ്രാ​വ​തി​യി​ലെ രാ​ഘ​വേ​ന്ദ്ര (48), കാ​സ​ർ​കോ​ട്‌ കാ​ട്ടി​പ്പൊ​യി​ലി​ലെ ചൂ​ര​ക്കാ​ട്ട്‌ ഹൗ​സി​ൽ ബാ​ല​ച​ന്ദ്ര നാ​യി​ക്‌ (55), തി​രു​വ​മ്പാ​ടി പു​ല്ല​ൻ​പാ​റ​യി​ലെ സാ​ജു തോ​മ​സ്‌ (58), പെ​ര​ള​ശ്ശേ​രി ജ്യോ​ത്സ്ന നി​വാ​സി​ലെ കെ.​കെ. ജോ​ബി​ഷ്‌ (33), പെ​ര​ള​ശ്ശേ​രി തി​രു​വാ​തി​ര നി​വാ​സി​ലെ എം. ​ജി​ജേ​ഷ്‌ (40) എ​ന്നി​വ​രെ​യാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഡി​വൈ.​എ​സ്‌.​പി പി. ​അ​നൂ​പ്‌ മാ​ദ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്‌.തി​മിം​ഗ​ല ഛർ​ദി​ൽ വി​ൽ​പ​ന​ക്കാ​യി കു​ട​കി​ൽ എ​ത്തി​യെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഹെ​ഗ്ഗ​ള ജ​ങ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളെ പൊ​ലീ​സ്‌ പി​ടി​കൂ​ടി​യ​ത്‌. കു​ട​ക്‌ എ​സ്‌.​പി കെ. ​രാ​മ​രാ​ജ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Trending

error: Content is protected !!