Connect with us

Breaking News

കണ്ണൂർ ജില്ലയിൽ അനധികൃത വളം വിൽപന: നടപടി സ്വീകരിക്കും

Published

on

Share our post

കണ്ണൂർ : ജില്ലയിൽ അനധികൃത വളം വിൽപ്പന വർധിക്കുന്നു. കൃഷി വകുപ്പിന്റെ ലൈസൻസില്ലാതെ സ്വകാര്യ വ്യക്തികൾ, സ്വാശ്രയ സംഘങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, നഴ്‌സറികൾ തുടങ്ങിയവയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ലൈസൻസ് മാത്രം ഉപയോഗിച്ച് വളം വിൽപ്പന നടത്തുന്നത്. ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.

വളം വിൽപ്പന നടത്തുന്നതിനുള്ള ലൈസൻസ് കൃഷി വകുപ്പാണ് അനുവദിക്കുന്നത്. രാസവളങ്ങൾക്ക് പുറമെ പായ്ക്ക് ചെയ്ത ജൈവ വളങ്ങൾ വിൽപ്പന നടത്തുന്നതിനും ലൈസൻസ് ആവശ്യമാണ്. കൃഷി വകുപ്പിന്റെ ലൈസൻസില്ലാതെ വിൽപ്പന നടത്തുന്നത് ഫെർട്ടിലൈസർ കൺട്രോൾ ഓർഡറിന്റയും തുടർന്നുള്ള ഭേദഗതികളുടെയും ലംഘനമാണ്. അതു കൊണ്ടുതന്നെ ഇത്തരക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാവുന്നതാണ്. സബ്‌സ്ഡിയുള്ള രാസവള വിൽപ്പന സുതാര്യമാക്കുവാനും ജൈവവളങ്ങളുടെ ഗുണ നിലവാരം ഉറപ്പുവരുത്താൻ വേണ്ടിയുമാണ് എഫ്‌സിഒ വിഭാവനം ചെയ്തിരിക്കുന്നത്. അംഗീകൃത വളം ഡിപ്പോകളിൽ നിന്ന് വളം വാങ്ങുന്ന കർഷകർക്ക് മാത്രമേ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കൃഷി വകുപ്പും നൽകുന്ന സഹായത്തിന് അർഹത ഉണ്ടാകൂ. ഇത്തരം അനധികൃത വളം വിൽപ്പന കേന്ദ്രങ്ങൾ ശ്രദ്ധയിൽപ്പെട്ടാലോ പിഒഎസ് മെഷീനിൽ നിന്നും ലഭിക്കുന്ന ബിൽ തരാൻ വിസമ്മതിക്കുകയോ, ആധാർ നമ്പർ നിർബന്ധമായി ആവശ്യപ്പെടുകയാണെങ്കിൽ അതാതിടങ്ങളിലെ ഫെർട്ടിലൈസർ ഇൻസ്‌പെക്ടർമാരായ കൃഷി ഓഫീസർമാരെയോ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലോ, പ്രിൻസിപ്പൽ കൃഷി ഓഫീസിലോ വിവരം നൽകേണ്ടതാണ്.

കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം രാസവളത്തിന്റെയും രാസവള കോപ്ലക്‌സ് വളങ്ങളുടെയും വിൽപ്പന പിഒഎസ് മെഷീൻ വഴി മാത്രമാണ് നടത്തുന്നത്. മിക്‌സച്ചർ വളങ്ങൾക്കും, ജൈവ വളങ്ങൾക്കും ഇതി ബാധകമല്ല. ഉപഭോക്താക്കൾ വിരലടയാളം/ ആധാർ നമ്പർ ഉപയോഗിച്ച് ഇടപാട് നടത്തുന്നതിനൊപ്പം മെഷീനിൽ നിന്നും ലഭിക്കുന്ന ബിൽ എന്നിവ ചോദിച്ചു വാങ്ങേണ്ടതാണ്. ആധാർ വിവരങ്ങൾ ദുരുപയോഗപ്പെടുത്തുന്നത് തടയാൻ കർഷകർ ആധാർ വിവരങ്ങൾ ഡീലർമാരുമായി പങ്കു വയ്ക്കരുതെന്ന് കൃഷി ഡെപ്പ്യൂട്ടി ഡയറക്ടർ അറിയിച്ചു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!