Breaking News
ടെസ്റ്റിലും തട്ടിപ്പ്: ആർ.ടി.പി.സി.ആറിന് ചെല്ലുന്നവർക്ക് ആന്റിജൻ നടത്തി പണം തട്ടുന്നു
തിരുവനന്തപുരം : കോവിഡ് പരിശോധനയുടെ മറവിൽ സ്വകാര്യ ലാബുകളിൽ വൻ തട്ടിപ്പുകൾ നടത്തുന്നതായി പരാതി. ആർ.ടി.പി.സി.ആർ പരിശോധന ചെയ്യാനായി ലാബുകളിലെത്തുന്നവരെ ആന്റിജൻ പരിശോധന നടത്തി കൂടുതൽ തുക ഈടാക്കുന്നതായാണ് ആരോപണം.
ആർ.ടി.പി.സി.ആർ പരിശോധന നടത്തുമ്പോൾ കിട്ടുന്ന ഫലം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റിൽ എസ്.ആർ.എഫ് (സ്പെസിമെൻ റെഫറൽ ഫോറം) ഐ.ഡി രേഖപ്പെടുത്തണമെന്നാണ് ഐ.സി.എം.ആർ (ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച്) നിർദേശം.
പല സ്വകാര്യ ലാബുകളിൽ നിന്നും കിട്ടുന്ന പരിശോധനാ ഫലത്തിൽ ഐ.സി.എം.ആർ ഐഡി രേഖപ്പെടുത്തിയിട്ടില്ല. വിദേശത്തേക്കോ ജോലി സ്ഥലങ്ങളിലേക്കോ മറ്റ് ആശുപത്രികളിൽ ചികിത്സ തേടി പോകുമ്പോഴോ ആണ് പലരും എസ്ആർഎഫ്ഐഡിയുടെ കാര്യം അറിയുന്നത് പോലും. കോവിഡ് പരിശോധന നടത്തിയ ശേഷം ലാബിന്റെ പേരിൽ ഫലം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ നൽകുകയാണ് ചെയ്യുന്നത്.
500 രൂപ മുടക്കി ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്യുന്നവരിൽ പലർക്കും ആന്റിജൻ പരിശോധന നടത്തി സർട്ടഫിക്കറ്റ് നൽകുകയാണ് ചെയ്യുന്നത്. എയർപോർട്ടിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ പോകുമ്പോൾ എസ്.ആർ.എഫ് ഐഡി ഇല്ലാത്തതിനാൽ വീണ്ടും ആർ.ടി.പി.സി.ആർ പരിശോധന നടത്തേണ്ട സ്ഥിതിയാണ് പലർക്കും.
എസ്.ആർ.എഫ് ഐഡി ഉണ്ടെങ്കിൽ മാത്രമേ ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്താൻ കഴിയൂ. ഇതിനുമാത്രമേ അംഗീകാരം ലഭിക്കൂ. ഇതേ നമ്പർ മുഖേന ഓണ്‍ലൈനിൽ പരിശോധിച്ചാൽ കൃത്യമായ വിവരം ലഭിക്കും.
പലപ്പോഴും കോവിഡ് പരിശോധനയെന്നാൽ ഫലം നെഗറ്റീവോ അല്ലെങ്കിൽ പോസിറ്റീവ് ആണോ എന്നു മാത്രമേ പരിശോധനയ്ക്കെത്തുന്നവർ ശ്രദ്ധിക്കാറുള്ളൂ. സർട്ടിഫിക്കറ്റുകൾക്ക് ഔദ്യോഗിക സ്ഥിരീകരണം കിട്ടാൻ എസ്.ആർ.എഫ് ഐഡികൾ നിർബന്ധമാണ്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login