Connect with us

Breaking News

തരംഗം സൃഷ്ടിച്ച് നീല ബീയർ: നിർമ്മാണം കടൽക്കളയിൽ നിന്ന്

Published

on

Share our post

കടൽക്കളകളിൽ (ആൽഗെ) നിന്ന് കടുംനീലനിറത്തിലുള്ള ബീയർ സൃഷ്ടിച്ച് ഫ്രഞ്ച് കമ്പനി. കടൽക്കളകളിൽ പ്രകൃതിദത്തമായി കാണപ്പെടുന്ന സവിശേഷ പിഗ്മെന്റ് ഉപയോഗിച്ചാണ് ലൈൻ എന്ന് പേരിട്ടിരിക്കുന്ന വിചിത്രമായ ബീയർ തയാർ ചെയ്യുന്നത്. കടൽക്കളകളെ ഭക്ഷ്യയോഗ്യമാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഈ ബീയർ. സവിശേഷ നിറം മൂലം ബീയർ ഉപഭോക്താക്കൾക്കിടയിൽ ഹിറ്റാകുമെന്ന പ്രതീക്ഷയും കമ്പനി അധികൃതർക്കുണ്ടായിരുന്നു.

ലൈൻ ബീയറിന്റെ നിർമാണക്കമ്പനിയായ ഹോപ്പി അർബൻ ബ്രൂ അധികൃതർ, തങ്ങളുടെ ഉൽപന്നം വൻ ഹിറ്റാണെന്നു പറയുന്നു. പൊതുജനങ്ങളിൽ പലരും ജിജ്ഞാസ കൊണ്ടും താൽപര്യം കൊണ്ടും ഈ ബീയർ വാങ്ങി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിനും ഡിസംബറിനുമിടയിൽ 1500 ബോട്ടിൽ ബീയറുകളാണ് വിറ്റുപോയത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഈ വിപണനം. ഡിമാൻഡ് കൂടിയതോടെ ഉത്പാദനശേഷി കൂട്ടാനൊരുങ്ങുകയാണ് കമ്പനി. 

വടക്കൻ ഫ്രാൻസിൽ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്ന സ്പൈറുലിന എന്ന ആൽഗെകളാണ് ബീയറിന് നീലനിറം നൽകുന്നത്. ഈ ആൽഗകളിലെ ഫൈക്കോസയാനിൻ എന്ന ജൈവരാസവസ്തുവിനെ വേർതിരിച്ചെടുക്കുകയും ഇതിനെ ബീയർ നിർമാണത്തിനിടെ ചേർക്കുകയുമാണ് നിർമാണക്കമ്പനി ചെയ്യുന്നത്. സാധാരണ ഗതിയിലുള്ള ബീയറിന്റെ രുചിയിൽ നിന്നു വലിയ മാറ്റമൊന്നും പുതിയ നീല ബീയറിനില്ലെന്ന് കുടിച്ചവർ സാക്ഷ്യപ്പെടുത്തുന്നു. സാധാരണ ഗതിയിൽ ബീയറിനു ബ്രൗണിന്റെ വിവിധ ഷേഡുകളിലാണ് നിറമുള്ളത്.

സാധാരണയായി കാണപ്പെടുന്ന കടൽപ്പായൽ ഉൾപ്പെടെ വിഭിന്ന കളകൾ അടങ്ങിയ വിഭാഗമാണ് ആൽഗെ. ക്ലോറോഫിൽ വഹിക്കുന്ന ഇവയ്ക്ക് പ്രകാശസംശ്ലേഷണം നടത്താനുള്ള കഴിവുണ്ട്. കരയിലെ ആൽഗെ, മഞ്ഞിലെ ആൽഗെ, കടൽക്കള, ഫൈറ്റോപ്ലാങ്ടൻ തുടങ്ങി വിവിധ വകഭേദങ്ങളിൽ ആൽഗെകവെ കാണം. 200 കോടി വർഷങ്ങളായി ഇവ ഭൂമിയിൽ സ്ഥിതി ചെയ്യുന്നെന്നു കണക്കാക്കപ്പെടുന്നു.

കടൽക്കളകൾ പൊതുവെ ബഹുകോശ സസ്യങ്ങളെപ്പോലുള്ള ജീവികളാണ്. തീരപ്രദേശത്തും മറ്റുമുള്ള പാറകളിലും മറ്റും പറ്റിപ്പിടിച്ചാണ് ഇവ വളരുന്നത്. റെഡ് ആൽഗെ, ബ്രൗൺ ആൽഗെ, ഗ്രീൻ ആൽഗെ എന്നിങ്ങനെ 3 ഗ്രൂപ്പായാണു കടൽക്കളകൾ പൊതുവെ കാണപ്പെടുന്നത്. ഇവ തമ്മിൽ രാസപരമായും പിഗ്മെന്റുകളുടെ കാര്യത്തിലും വലിയ വ്യത്യാസമുണ്ട്. വലുപ്പമേറിയ ബ്രൗൺ ആൽഗെയായ കെൽപ് മാക്രോസിസ്റ്റിസ് ജൈവശാസ്ത്രപരമായ പ്രത്യേകതകളാൽ പ്രശസ്തമാണ്.

ഫൈറ്റോപ്ലാങ്ടണുകളും സൂക്ഷ്മ ആൽഗെകളാണ്. ഇവ സൂര്യനിൽ നിന്ന് ഊർജം സ്വീകരിക്കും സമുദ്ര, ജല ജീവിവ്യവസ്ഥയിൽ ഭക്ഷണക്രമത്തിന് അടിസ്ഥാനമാകുകയും ചെയ്യുന്നു. ഭൂമിയിൽ എല്ലായിടത്തും ആൽഗെ കാണാറുണ്ട്. അഗ്നിപർവതമേഖലകളിൽ ചൂടു ജലമൊഴുകുന്ന ജലശ്രോതസ്സുകൾക്ക് സമീപം പോലും ഇവ കാണപ്പെടാറുണ്ട്.സസ്യങ്ങളുമായി ഇവയ്ക്ക് സാമ്യം കാണാമെങ്കിലും നിരവധി പ്രത്യേകതകളാൽ ഇവയെ സസ്യങ്ങളല്ലാതെ പ്രത്യേക പ്രോട്ടിസ്റ്റ് ഗ്രൂപ്പായാണ് ജീവശാസ്ത്രജ്ഞർ പരിഗണിക്കുന്നത്. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!