Connect with us

Breaking News

ഇരിട്ടി സ്വദേശിക്ക് ഓസ്ട്രേലിയയിൽ ഉന്നത പഠനത്തിന് 92 ലക്ഷം രൂപ വിദ്യാഭ്യാസ സ്കോളർഷിപ്പ്

Published

on

Share our post

ഇരിട്ടി: ഓസ്ട്രേലിയയിലെ ലാട്രോബ് യൂണിവേഴ്സിറ്റിയിൽ നിന്നും ഗവേഷണ പഠനത്തിനായി 92 ലക്ഷം രൂപ സ്കോളർഷിപ്പ് നേടി ഇരിട്ടി വള്ളിത്തോട് സ്വദേശിയായ വിദ്യാർത്ഥി.വള്ളിത്തോടിലെ ഹോട്ടൽ ജീവനക്കാരനായ ഷാഫിയുടെയും സൗദയുടെയും മകൻ മുഹമ്മദ് റാഷിദ് (26 ) ആണ് ഗവേഷക പഠനത്തിനായി വിദേശ സർവകലാശാലയുടെ സ്കോളർഷിപ്പ് കരസ്ഥമാക്കിയത് . നടുവേദനക്കു വേണ്ടി ഫിസിയോതെറാപ്പി ചികത്സ നടത്തുന്ന രോഗികളുടെ തലച്ചോറിൽ സംഭവിക്കുന്ന മാറ്റങ്ങളെ ഫങ്ങ്ഷണൽ എം ആർ ഐ സ്കാനിംഗിന്റെ സഹായത്തോടു കൂടി ഗവേഷണം നടത്തുന്ന പഠനത്തിനായാണ് റാഷിദിന് സ്കോളർഷിപ്പ് ലഭിച്ചത്. മൂന്ന് വർഷം ദൈർഘ്യമുള്ള ഈ കോഴ്സ് ചെയ്യാനാവശ്യമായ എല്ലാ ചിലവുകൾ വഹിക്കുന്നതോടൊപ്പം നാട്ടിൽനിന്ന് ഓസ്‌ട്രേലിയയിക്കുള്ള യാത്ര ചിലവുകളും ഭക്ഷണവും താമസവും കൂടാതെ മൂന്നു വർഷ കാലത്തേക്ക് സ്‌റ്റൈപ്പന്റും സ്കോളർഷിപ്പിന്റെ ഭാഗമായി സൗജന്യമായി റാഷിദിന് ലഭിക്കും.

മൈസൂർ ജെ എസ് എസ് കോളേജ് ഓഫ് ഫിസിയോതെറാപ്പിയിൽ നിന്നും ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് റാഷിദ് രണ്ട് വർഷത്തോളം അതേ സ്ഥാപനത്തിൽ തന്നെ ഗവേഷണ സഹായിയായി ജോലി ചെയ്യുന്നതോടൊപ്പം വ്യത്യസ്തങ്ങളായ ഗവേഷണങ്ങൾ ചെയ്തു വരികയായിരുന്നു.വിവിധ രാജ്യാന്തര ജേർണലുകളിലായി പത്തിൽ പരം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നടുവേദന അനുഭവിക്കുന്ന രോഗികളുടെ മസ്തിഷ്കത്തിലെ പ്രവർത്തനങ്ങളെ കുറിച്ച്‌ പഠിക്കുന്നതിനായി നേരത്തെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും ആറു ലക്ഷം രൂപയുടെ റിസർച്ച് ഗ്രാന്റ് ലഭിച്ചിരുന്നു.
ഇത്തരം ഒരു അപൂർവ നേട്ടം കൈവരിക്കാൻ തന്നെ പ്രാപ്തനാക്കിയത് ജെ എസ് എസ് കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ പ്രൊഫസറും പ്രധാനാധ്യാപികയുമായ ഡോ. കവിതാരാജയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ചെയ്യാൻ പോകുന്ന പി എച്ച്ഡി പ്രോഗ്രാമിന്റെയും ഇന്ത്യൻ സൂപ്പർവൈസർ ഡോ. കവിതാ രാജ തന്നെയാണ്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!