Connect with us

Breaking News

13-ാം വയസ്സിൽ രണ്ട് ചലച്ചിത്രങ്ങളുടെ സംഗീത സംവിധായക: സംഗീതലോകത്ത് വിസ്മയമായി ശ്രേയ അജിത്ത്

Published

on

Share our post

മൂന്നര വയസ്സുകാരി മകളെ സന്തോഷിപ്പിക്കാനായി ഒരു കുഞ്ഞിത്താറാവിന്റെ പാവ വാങ്ങി നൽകിയതാണ് കളമശ്ശേരി സ്വദേശിയായ അജിത് സുകുമാരൻ. എന്നാൽ സംഗീതസംവിധായകനായ അച്ഛന്റെ മനം നിറയ്ക്കുന്ന ഒരു സമ്മാനമാണ് മകൾ തിരികെ നൽകിയത്. കുഞ്ഞിത്താറാവിനെ കുറിച്ച് സ്വന്തമായി ഉണ്ടാക്കിയ ഒരു പാട്ട്. മകൾക്ക് ജന്മസിദ്ധമായി കിട്ടിയ സംഗീതവാസന അജിത് ആദ്യമായി തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. പത്ത് വർഷത്തിനിപ്പുറം രണ്ട് ചലച്ചിത്രങ്ങൾക്ക് അടക്കം നിരവധി പാട്ടുകൾക്ക് ഈണം നൽകി സംഗീതലോകത്ത് സ്വന്തമായി ഒരു സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ശ്രേയ.എസ്.അജിത് എന്ന ഈ കൊച്ചു മിടുക്കി. കളമശ്ശേരി സെയ്ന്റ് പോൾസ് ഇന്റർനാഷണൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ശ്രേയ. 

മൂന്നര വയസ്സിൽ ശ്രേയ ചിട്ടപ്പെടുത്തിയ കുട്ടിപ്പാട്ട് സ്കൂളിൽ ചിൽഡ്രൻസ് ഫെസ്റ്റിന് ആക്ഷൻസോങ്ങായി അവതരിപ്പിക്കപ്പെട്ടിരുന്നു. മകൾക്ക് സംഗീതത്തിലുള്ള താല്പര്യം മനസ്സിലാക്കിയ മാതാപിതാക്കൾ ശാസ്ത്രീയമായി സംഗീതം പഠിക്കാൻ അവസരം ഒരുക്കികൊടുത്തു. ഒൻപതാം വയസ്സിലാണ് പൂർണമായി ഒരു ഗാനം ശ്രേയ ചിട്ടപ്പെടുത്തുന്നത്. രാജീവ് ആലുങ്കൽ എഴുതിയ ക്രിസ്തീയ ഭക്തി ഗാനം ഈണം നൽകി പാടി അവതരിപ്പിക്കുകയായിരുന്നു. ആ ഗാനത്തിന് ഇൻഡിവുഡിന്റെ ‘യങ്ങസ്റ്റ് മ്യൂസിക് ഡയറക്ടർ’ എന്ന പുരസ്കാരവും ലഭിച്ചു.

അതിൽ നിന്നു കിട്ടിയ പ്രചോദനത്തിൽ വീടിനു സമീപമുള്ള പെരിങ്ങഴ ദേവീ ക്ഷേത്രത്തിനു വേണ്ടി ഒരു ഭക്തിഗാന ആൽബം കമ്പോസ് ചെയ്തു. 12 പാട്ടുകളാണ് അതിൽ ഉൾപ്പെടുത്തിയിരുന്നത്. മധു ബാലകൃഷ്ണൻ, സിതാര കൃഷ്ണകുമാർ, ശോഭ ശിവാനി തുടങ്ങിയ മുൻനിര ഗായകരാണ് ‘പെരിങ്ങഴ അമ്മയ്ക്ക് ഒരു നിവേദ്യം’ എന്ന പേരിൽ പുറത്തിറങ്ങിയ ആൽബത്തിനു വേണ്ടി ഗാനങ്ങൾ ആലപിച്ചത്. ഒരു നാലാം ക്ലാസുകാരിയിൽ നിന്നും പ്രതീക്ഷിക്കുന്നതിൽപ്പരം മനോഹരമായ ഗാനങ്ങളായിരുന്നു അത്. ശ്രേയയുടെ കഴിവു തിരിച്ചറിഞ്ഞ് അങ്ങേയറ്റം സന്തോഷത്തോടെ അഭിനന്ദിച്ച മധുബാലകൃഷ്ണനും സിതാരയുമടക്കമുള്ള ഗായകർ പ്രതിഫലംപോലും വാങ്ങാതെയാണ് പാട്ടുകൾ പാടിയത്.  

രണ്ടുവർഷത്തിനുള്ളിൽ മുട്ടം ക്ഷേത്രത്തിനുവേണ്ടിയും തൃക്കാക്കരക്ഷേത്രത്തിനുവേണ്ടിയും രണ്ട് ഭക്തിഗാനം ആൽബങ്ങൾ കൂടി ശ്രേയയുടെ ഈണത്തിൽ ഒരുങ്ങി. കല്ലുവാഴയും ഞാവൽപ്പഴവും എന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം ചെയ്തുകൊണ്ടായിരുന്നു സിനിമാ രംഗത്തേക്കുള്ള പ്രവേശനം. ചിത്രം റിലീസ് ചെയ്യപ്പെടാത്തതിലുള്ള വിഷമവുമായി കഴിയുന്നതിനിടെയാണ്. സൗദിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ‘നജ’ എന്ന ചലച്ചിത്രത്തിനു വേണ്ടി ഒരു ഗാനം ചിട്ടപ്പെടുത്താനുള്ള അവസരം തേടിയെത്തുന്നത്.

ദൃശ്യ മാധ്യമ പ്രവർത്തകനായ ബാബു വെളപ്പായയുടെ വരികൾക്ക് ശ്രേയ ഈണം പകർന്ന ഗാനമാലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറാണ്. അറബിക് പശ്ചാത്തലത്തിലുള്ള സിനിമയ്ക്കായി  പ്രായത്തിൽ കവിഞ്ഞ മികവോടെയാണ് ശ്രേയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നായിരുന്നു സിതാരയുടെ പ്രതികരണം. പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രം തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ്. 

സംഗീത സംവിധാനം ചെയ്യുന്നതിനു പുറമേ നിരവധി സ്റ്റേജ് ഷോകളിലും പരസ്യചിത്രങ്ങളിലും ഗാനം ആലപിച്ചിട്ടുണ്ട് ഈ മിടുക്കി. മനസ്സിൽ വരുന്ന ഈണങ്ങൾ ഫോണിൽ പാടി റെക്കോർഡ് ചെയ്ത് സൂക്ഷിക്കാറാണ് പതിവ്. ഒരു ഗാനം ചിട്ടപ്പെടുത്താൻ ഏതാനും മണിക്കൂറുകൾ മാത്രമേ ശ്രേയയ്ക്ക് വേണ്ടിവരാറുള്ളൂ. മീഡിയാ ലോഞ്ച് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സംഗീതം നൽകിയ പാട്ടുകൾ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. മുക്കന്നൂർ ഫിസാറ്റ് എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപിക ശ്രുതിയാണ് ശ്രേയയുടെ അമ്മ. ഇനിയും നിരവധി പാട്ടുകൾക്ക് ഈണം നൽകിയും ആലപിച്ചും സംഗീത മേഖലയിൽ തന്നെ തുടരാനാണ് തന്റെ ആഗ്രഹമെന്ന് ശ്രേയ പറയുന്നു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!