Connect with us

Breaking News

പുതുക്കിയ ഹയർ സെക്കൻററി പരീക്ഷാ മാന്വൽ പുറത്തിറക്കി; റീവാല്യൂവേഷനിൽ കാതലായ മാറ്റം

Published

on

Share our post

തിരുവനന്തപുരം : പുതുക്കിയ ഹയർ സെക്കൻററി പരീക്ഷാ മാന്വൽ പുറത്തിറക്കി. റീവാല്യൂവേഷനിൽ കാതലായ മാറ്റം ഉണ്ടെന്നും, ഇരട്ട മൂല്യ നിർണയം നടത്താമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. തീയറി പരീക്ഷ എഴുതിയവർക്ക് പ്രാക്ടിക്കൽ പരീക്ഷ അറ്റൻഡ് ചെയ്‌തില്ലെങ്കിൽ സെ പരീക്ഷയിൽ അവസരം നൽകും. പരീക്ഷാ ജോലി എല്ലാ അധ്യാപകർക്കും നിർബന്ധമാക്കി. ഹയർസെക്കൻററി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു സംശയങ്ങൾക്കും ഇടയില്ലാത്ത വിധം സമഗ്രമായ പരിഷ്കരണമാണ് നടത്തിയിട്ടുള്ളത്. എടുത്തുപറയാവുന്ന പരിഷ്കാരങ്ങൾ ഇവയാണ്. 

  1. അക്കാദമിക് ബോഡിയായ എസ്.സി.ആർ.ടി.സി.യുടെ ഡയറക്ടറെ പരീക്ഷാബോർഡിൽ അംഗമാക്കിയിട്ടുണ്ട്.
  2. ഹയർ സെക്കൻററി മേഖലയിലെ വിവിധ പരീക്ഷകളെയും അവയുടെ നടത്തിപ്പിനെയും അനുവർത്തിക്കേണ്ടതായ കാര്യങ്ങളെയും സംബന്ധിച്ച് സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്.
  3. പരീക്ഷ ജോലികൾക്ക് നിയോഗിക്കപ്പെടുന്ന ഓരോ ഉദ്യോഗസ്ഥരെയും അവരുടെ ചുമതലകളെയും സംബന്ധിച്ച് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
  4. റീവാല്യൂവേഷഷൻ സംബന്ധിച്ച് കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. റീവാല്യൂവേഷന് അപേക്ഷിക്കുന്ന ഉത്തരക്കടലാസുകൾ ഇരട്ടമൂല്യനിർണയത്തിന് വിധേയമാക്കും. അത്തരത്തിൽ ലഭിക്കുന്ന സ്കോറുകൾ പരമാവധി മാർക്കിൻറെ 10 ശതമാനത്തിൽ താഴെയാണെങ്കിൽ അത്തരത്തിൽ ലഭ്യമായ രണ്ട് സ്കോറുകളുടെയും ശരാശരി ലഭ്യമാക്കും. വ്യത്യാസം 10 ശതമാനമോ അതിൽകൂടുതലോ ആണെങ്കിൽ മൂന്നാമതും മൂല്യനിർണയത്തിന് വിധേയമാക്കുകയും അതിൽ ലഭിക്കുന്ന സ്കോറും ഇരട്ടമൂല്യനിർണയത്തിലൂടെ ലഭിക്കുന്ന സ്കോറുകളുമായി ഏറ്റവും അടുത്തുള്ള സ്കോറിൻറെയും ശരാശരി നൽകുകയും ചെയ്യും. പുനർമൂല്യനിർണയത്തിൽ ലഭിക്കുന്ന സ്കോർ വിദ്യാർത്ഥിക്ക് ആദ്യം ലഭിച്ച സ്കോറിനെക്കാൾ 1 സ്കോറെങ്കിലും അധികമാണെങ്കിൽ അത് ലഭ്യമാക്കും. കുറവാണെങ്കിൽ ആദ്യം ലഭിച്ചത് നിലനിർത്തുന്നതാണ്.
  5. സ്ക്രൂട്ടിണി നടത്തുമ്പോൾ എല്ലാ ഉത്തരങ്ങളും മൂല്യനിർണയം നടത്തിയിട്ടുണ്ടെന്നും, ഫെയ്സിംഗ് ഷീറ്റിൽ മാർക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, കാൽക്കുലേഷൻ ശരിയാണെന്നും ഉറപ്പാക്കുന്നതിന് മാന്വലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
  6. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷാ നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ട്. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട അഫിഡവിറ്റ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് നൽകണമെന്ന വ്യവസ്ഥയിൽ ഇളവ് വരുത്തി നോട്ടറിയിൽ നിന്നുള്ള അഫിഡവിറ്റ് മതിയാകും എന്ന് മാറ്റം വരുത്തിയിട്ടുണ്ട്. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവർക്ക് ഏറെ ആശ്വാസത്തിന് വക നൽകുന്നതാണിത്.
  7. കംപാർട്ട്മെൻറൽ വിദ്യാർത്ഥികൾക്ക് വിജയിക്കാനാകാത്ത വിഷയങ്ങൾക്ക് ഒന്നാം വർഷമോ രണ്ടാം വർഷമോ കുട്ടിയുടെ താൽപ്പര്യം അനുസരിച്ച് രജിസ്റ്റർ ചെയ്ത് പരീക്ഷ എഴുതാവുന്നതാണ്. ഒന്നാം വർഷ പരീക്ഷയാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ രണ്ടാം വർഷത്തെ ഉയർന്ന സ്കോറും രണ്ടാം വർഷ പരീക്ഷയാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ഒന്നാം വർഷത്തെ ഉയർന്ന സ്കോറും നിലനിർത്തുന്നതായിരിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാനാവാത്ത വിദ്യാർത്ഥികളെ സംബന്ധിച്ച് ഏറെ ആശ്വാസത്തിന് വക നൽകുന്നതാണിത് (ഇതുവരെ ഒന്നാം വർഷവും രണ്ടാം വർഷവും നിർബന്ധമായും എഴുതണമായിരുന്നു).
  8. രണ്ടാംവർഷ തീയറി പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് ഏതെങ്കിലും സാഹചര്യത്തിൽ പ്രായോഗിക പരീക്ഷ എഴുതാൻ സാധിക്കാതെ വന്നാൽ ടി വിദ്യാർത്ഥിക്ക് സെ-പരീക്ഷയിൽ പ്രായോഗിക പരീക്ഷ മാത്രമായി എഴുതാവുന്നതാണ്. വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാകുന്ന ഒരു തീരുമാനമാണ് ഇത്.
  9. ഹയർ സെക്കൻററി ചോദ്യപേപ്പർ നിർമാണം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. നിലവിൽ എസ് സി ഇ ആർ ടി നൽകുന്ന പാനലിൽ നിന്നാണ് അധ്യാപകരെ തെരഞ്ഞെടുക്കുന്നത്. ഇത് പലപ്പോഴും അധ്യാപകരെ ആവശ്യത്തിന് ലഭിക്കാത്ത അവസ്ഥ ഉണ്ടാക്കുന്നു. അത് പരിഹരിക്കാനായി ചോദ്യപേപ്പർ നിർമാണത്തിൽ താൽപര്യമുള്ള അദ്ധ്യാപകരുടെ അപേക്ഷ സ്വീകരിച്ച് ഓരോ വിഷയത്തിൻറെയും ചോദ്യപേപ്പർ സെറ്റിംഗിനായി അദ്ധ്യാപകരുടെ ഒരു പൂൾ രൂപീകരിക്കും. അതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകരുടെ പാനലിൽ നിന്നായിരിക്കും ഇതിനായി അധ്യാപകരെ നിയോഗിക്കുക. 
  10. ഹയർ സെക്കൻററി ആരംഭിച്ച കാലത്ത് 150 സ്കോറിനുള്ള പരീക്ഷകളാണ് നടത്തിയിരുന്നത്. ഈ കാലഘട്ടങ്ങളിൽ ഒരു അധ്യാപകൻ ഒരു സെഷനിൽ ബോട്ടണി, സുവോളജി, മ്യൂസിക് ഒഴികെയുള്ള വിഷയങ്ങളിൽ 13 ഉം, ബോട്ടണി, സുവോളജി, മ്യൂസിക് എന്നിവയ്ക്ക് 20 ഉം പേപ്പറുകൾ മൂല്യനിർണയം നടത്തുമായിരുന്നു. എന്നാൽ ഇപ്പോൾ പരമാവധി സ്കോർ 80ഉം 60ഉം ബോട്ടണി, സുവോളജി എന്നിവയ്ക്ക് 30 സ്കോറും ആയി കുറഞ്ഞുവെങ്കിലും മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിയിട്ടില്ല. ഇത് കാലോചിതമായി പരിഷ്കരിക്കുന്നതിൻറെ ഭാഗമായി ഉത്തരക്കടലാസുകളുടെ പാക്കിംഗിൽ ഒരു കവറിൽ 13 എന്നുള്ളത് 17 ആയും ബോട്ടണി, സുവോളജി, മ്യൂസിക് എന്നീ വിഷയങ്ങൾക്ക് 20 എന്നുള്ളത് 25 ആയും ഉയർത്തിയിട്ടുണ്ട്. ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിന് ബോട്ടണി, സുവോളജി, മ്യൂസിക് ഇവ ഒഴികെ 17 ഉം ബോട്ടണി, സുവോളജി, മ്യൂസിക് എന്നിവയ്ക്ക് 25 ഉം ആയി ഉയർത്തിയിട്ടുണ്ട്. മൂല്യനിർണയത്തിലെ കാലതാമസം ഒഴിവാക്കാനും പരീക്ഷാഫലം വേഗത്തിൽ നൽകാനും ഇതുമൂലം സാധിക്കും.
  11. മൂല്യനിർണയ ക്യാമ്പുകളിലെ ഉദ്യോഗസ്ഥരുടെ ഉദ്യോഗപ്പേരിൽ മാറ്റം വരുത്തുകയും ചുമതലകൾ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യകാലത്ത് ഹയർസെക്കൻററി ഡയറക്ടറേറ്റിൽ ആയിരുന്നു ടാബുലേഷൻ നടന്നിരുന്നത്. പിന്നീട് ജില്ലാതലത്തിൽ പ്രത്യേകം ടാബുലേഷൻ ക്യാമ്പുകൾ ക്രമീകരിച്ചിരുന്നു. നിലവിൽ എല്ലാ മൂല്യനിർണയ ക്യാമ്പുകളിലും ടാബുലേഷൻ സൗകര്യം ഏർപ്പെടുത്തി. ദിവസ വേതനത്തിൽ നിയമിച്ചിരുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് പകരം ഉത്തരവാദിത്തത്തോടെയും രഹസ്യ സ്വഭാവത്തോടെയും ടാബുലേഷനും അനുബന്ധ പ്രവർത്തനങ്ങളും നടത്താനായി ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. പുറമേ ഡബിൾ വാല്വേഷൻ ക്യാമ്പുകളിൽ സ്ക്രിപ്റ്റ് കോഡിംഗിനായി ആവശ്യാനുസരണം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
  12. പരീക്ഷ കഴിഞ്ഞ് സ്കീം ഫൈനലൈസേഷൻ നടത്തി ചോദ്യപേപ്പറും ഉത്തരസൂചികയും പോർട്ടലിൽ പ്രസിദ്ധപ്പെടുത്തും. ഇത് കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഏറെ പ്രയോജനപ്പെടുന്നുണ്ട്. മൂല്യനിർണയത്തിൽ പങ്കെടുക്കുന്ന അധ്യാപകർ അത് പരിചയപ്പെട്ടുവരുന്നത് മൂല്യനിർണയം കുറ്റമറ്റതാക്കും.
  13. 90 ശതമാനം സ്കോർ വരെ ലഭിക്കുന്നതിനായി ഗ്രേസ് മാർക്ക് നിജപ്പെടുത്തിയിട്ടുണ്ട്. ഗ്രേസ് മാർക്ക് ലഭ്യമാകുന്ന വിദ്യാർത്ഥികൾക്ക് Grace Mark Awarded എന്ന് മാത്രമാണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തി നൽകുന്നത്. മിക്കവാറും എല്ലാ സ്ഥാപനങ്ങളും അഡ്മിഷനായി ഗ്രേസ് മാർക്ക് ഒഴിവാക്കിയുള്ള സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെ പ്രത്യേകമായി ഗ്രേസ് മാർക്ക് രേഖപ്പെടുത്താത്ത സർട്ടിഫിക്കറ്റിന് വിദ്യാർത്ഥികൾ ഫീസ് ഒടുക്കി അപേക്ഷിക്കുകയും സർട്ടിഫിക്കറ്റ് വീണ്ടും നൽകേണ്ടിവരുന്നത് ഓഫീസിൽ അധിക ജോലിഭാരവും വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടും സാമ്പത്തികഭാരവും ഉണ്ടാക്കുന്നുണ്ട്. അത് പരിഹരിക്കാനായി സർട്ടിഫിക്കറ്റിൽ ഓരോ വിഷയത്തിനും ലഭിച്ച ഗ്രേസ് മാർക്ക് പ്രത്യേകം രേഖപ്പെടുത്തി നൽകുന്നതാണ്.
  14. പരീക്ഷാ ജോലികൾ എല്ലാ അദ്ധ്യാപകർക്കും നിർബന്ധമാക്കിയിട്ടുണ്ട്. പരീക്ഷാജോലികളിൽ വീഴ്ച വരുത്തുന്ന അദ്ധ്യാപകർക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ വിവിധ കോടതികളുടെയും കമ്മീഷനുകളുടെയും നിർദ്ദേശങ്ങൾ കൂടെ പരിഗണിച്ച് മാന്വലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  15. മാൽ പ്രാക്ടീസ് തടയുന്നതിനുള്ള സമഗ്രമായ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
  16. പ്രായോഗിക പരീക്ഷ ഉള്ള വിഷയങ്ങളിൽ ലഭ്യമാകുന്ന സ്കോർ സംബന്ധിച്ച് ധാരാളം പരാതികൾ ലഭിക്കാറുണ്ട്. പ്രായോഗിക പരീക്ഷ കുറ്റമറ്റ രീതിയിൽ നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധ്യാപകരെ ഉൾപ്പെടുത്തി പ്രാക്ടിക്കൽ പരീക്ഷ മോണിറ്ററിംഗ് സ്ക്വാഡ് രൂപീകരിക്കുന്നതാണ്.
  17. മൂല്യനിർണയ ക്യാമ്പുകളിൽ നിർദ്ദേശാനുസരണം മൂല്യനിർണയം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സി.വി ക്യാമ്പ് മോണിറ്ററിഗ് സ്ക്വാഡും രൂപീകരിക്കുന്നതാണ്.
  18. മൂല്യനിർണയം കഴിഞ്ഞ ഉത്തരക്കടലാസുകൾ സൂക്ഷിക്കുന്നത്, ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. സ്ഥലപരിമിതി മൂലം പല സ്കൂളുകളും ക്യാമ്പ് നടത്താനുള്ള അസൗകര്യം അറിയിക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരമായി മൂല്യനിർണയം കഴിഞ്ഞ ഉത്തരക്കടലാസുകൾ ക്യാമ്പുകളിൽ സൂക്ഷിക്കുന്നതിൻറെ കാലാവധി രണ്ട് വർഷത്തിൽ നിന്നും ഒരു വർഷമായി കുറച്ചിട്ടുണ്ട്.
  19. ഹയർ സെക്കൻററി പരീക്ഷാ സംബന്ധമായി ലഭിക്കേണ്ട എല്ലാ സേവനങ്ങളുടെയും പരിഷ്കരിച്ച അപേക്ഷാ ഫോമുകൾ മാന്വലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹയർ സെക്കൻററി പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന് പ്രിൻസിപ്പൽമാർക്കും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും ഏറെ പ്രയോജനപ്രദമായ ഹയർ സെക്കൻററി പരീക്ഷാമാന്വലിൻറെ പരിഷ്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാവരെയും പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി അഭിനന്ദിക്കുന്നു. ഈ മാന്വൽ പ്രിൻറ് ചെയ്ത് എല്ലാ ഹയർ സെക്കൻററി സ്കൂളുകൾക്കും പകർപ്പ് ലഭ്യമാക്കുന്നതാണ്. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

വാഹനമോടിച്ച ക്ലീനര്‍ക്ക് ലൈസന്‍സില്ല, ഡ്രൈവര്‍ വാഹനം ഓടിക്കാനാവാത്ത വിധത്തില്‍ മദ്യലഹരിയില്‍

Published

on

Share our post

നാട്ടിക: തൃശ്ശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന നാടോടി സംഘത്തിലെ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വാഹനം ഓടിച്ചത് ലോറിയിലെ ക്ലീനറാണെന്നും ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നുമാണ് പുറത്തുവരുന്ന വിവരം. ക്ലീനര്‍ക്ക് ലോറി ഓടിക്കാനുള്ള ലൈസന്‍സുണ്ടായിരുന്നില്ല.രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കണ്ണൂർ ആലക്കോട് സ്വദേശികളായ ഏഴിയക്കുന്നിൽ അലക്സ് (33), ചാമക്കാലച്ചിറ ജോസ് (54) എന്നിവരാണ് ലോറിയിലുണ്ടായിരുന്നത്. അലക്‌സ് ലോറിയിലെ ക്ലീനറാണ്. ജോസ് എന്നയാള്‍ വാഹനം ഓടിക്കാന്‍ സാധിക്കാത്ത വിധത്തില്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അതിനാലാണ് ക്ലീനറായ അലക്‌സ് ലോറി ഓടിച്ചത്. അലക്‌സും മദ്യപിച്ചിരുന്നു. അതേസമയം അലക്‌സിന് ഹെവി വെഹിക്കിള്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ല. രണ്ടുപേരെയും വലപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തു.മരിച്ച നാടോടി സംഘത്തില്‍പ്പെട്ടവര്‍ സ്ഥിരമായി പ്രദേശത്ത് താമസിക്കുന്നവരാണ്. അപകടമുണ്ടാക്കിയത് മരം കയറ്റിയ വന്ന ലോറിയാണെന്നും ഏകദേശം മൂന്നര ടണ്ണോളം ലോഡ് വാഹനത്തില്‍ ഉണ്ടായിരുന്നുവെന്നും പ്രദേശവാസി പറഞ്ഞു. റോഡില്‍ നാടോടിസംഘത്തിലുള്ളവരെല്ലാം നിരന്ന് കിടക്കുകയായിരുന്നു. അവര്‍ക്കിടയിലേക്കാണ് ഡിവൈഡര്‍ തകര്‍ത്ത ലോറി പാഞ്ഞുകയറിയത്. റോഡില്‍ ശരീരഭാഗങ്ങള്‍ ചതഞ്ഞരഞ്ഞ നിലയില്‍ കാണപ്പെട്ടിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ 3.50- നാണ് പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയത്. രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേരാണ് തത്ക്ഷണം മരിച്ചത്. കാളിയപ്പന്‍(50),ബംഗാഴി(20), നാഗമ്മ(39), ജീവന്‍(4), വിശ്വ(1) എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ നിന്ന് മരം കയറ്റി പോയിരുന്ന ലോറിയാണ് ദേശീയ പാതയിൽ നിന്ന് ബൈപ്പാസിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ദേശീയ പാതയിൽ സ്ഥാപിച്ചിരുന്ന ഡിവൈഡർ തകർത്താണ് ലോറി ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് കയറിയത്.


Share our post
Continue Reading

Breaking News

ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് മരണം

Published

on

Share our post

തൃപ്രയാർ: നാട്ടികയിൽ പണി നടക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ചു പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ രണ്ട് കുട്ടികളുണ്ട്. മൃതദേഹങ്ങൾ ചതഞ്ഞരന്ന നിലയിലാണ്. ആരേയും തിരിച്ചറിഞ്ഞിട്ടില്ല. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ 3.50- നാണ് അപകടം. കണ്ണൂരിൽ നിന്ന് മരം കയറ്റി പോയിരുന്ന ലോറിയാണ് ദേശീയ പാതയിൽ നിന്ന് ബൈപ്പാസിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ദേശീയ പാതയിൽ സ്ഥാപിച്ചിരുന്ന ഡിവൈഡർ തകർത്താണ് ലോറി ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് കയറിയത്. പരിക്കേറ്റവരിൽ ഒരാൾ കരഞ്ഞ് ഓടി വരുന്നത് കണ്ട് നാട്ടിക ബീച്ച് സ്വദേശി ആഘോഷാണ് പോലീസിൽ വിവരമറിയിച്ചത്.
കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. വി.കെ. രാജു, വലപ്പാട് എസ്.എച്ച്.ഒ. എം.കെ. രമേഷ് എന്നിവർ സ്ഥലത്തെത്തി.


Share our post
Continue Reading

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Kannur13 hours ago

ഭിന്നശേഷി ദിനാഘോഷം: കായിക മത്സരങ്ങൾ ഡിസംബർ മൂന്നിന്

IRITTY13 hours ago

ദേവസ്വം പട്ടയ കേസുകളുടെ ഹിയറിംഗ് 28 ലേക്ക് മാറ്റി

Kannur14 hours ago

ശുചിത്വ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക ഇടപെടൽ; ഹരിത പദവിയിലേക്ക് കൂടുതൽ ഇടങ്ങൾ

Kannur14 hours ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നവംബർ 28 വരെ അവസരം

THALASSERRY14 hours ago

വയനാട്ടിലേക്ക് കെ.എസ്.ആർ.ടി.സി ഏകദിന ടൂർ പാക്കേജ്

Kerala14 hours ago

40 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം ഉടന്‍

Kerala14 hours ago

വിവാഹം ആര്‍ഭാടമായാല്‍ ആഡംബര നികുതിക്ക് ശുപാര്‍ശ; സ്ത്രീധനം വാങ്ങിയാല്‍ സര്‍ക്കാര്‍ ജോലികിട്ടില്ല

Kerala15 hours ago

കുതിച്ചുയര്‍ന്ന് കേരളത്തിലെ ബാലപീഡനം;വീടുകള്‍ പോലും സുരക്ഷിതമല്ല

Kerala15 hours ago

കോഴിക്കോട് നഗരത്തിലെ ലോഡ്ജ്മുറിയില്‍ യുവതി മരിച്ചനിലയില്‍

India16 hours ago

ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!