Connect with us

Breaking News

തെങ്ങുകളുടെ ഉച്ചയിലെത്താൻ തളപ്പ്‌ വേണ്ട, റോപ്പ് മതി

Published

on

Share our post

ഇരിട്ടി : ആറളം ഫാം ഒന്നാം ബ്ലോക്കിലെ എട്ട്‌ തെങ്ങുകളുടെ ഉച്ചയിലെത്താൻ സിനേഷിന്‌ നൊടിയിട മതി. തളപ്പില്ലാതെ സിനേഷ്‌ കയർപ്പാലത്തിലൂടെ തെങ്ങിലേക്ക്‌ ‘നടന്ന്’ കയറുകയാണ്‌. തെങ്ങുകളിലേക്ക്‌ നൈ ലോൺ വടംകൊണ്ട്‌ കെട്ടി പാലംപോലുളള നടപ്പാത തീർത്താണ്‌ സിനേഷിന്റെ കള്ളുചെത്ത്‌. തെങ്ങുകൾ ഒന്നൊന്നായി കയറിയിറങ്ങിയുള്ള ചെ ത്ത്‌ സിനേഷ്‌ ഉപേക്ഷിച്ചിട്ട്‌ 12 വർഷമായി. 32 വയസുള്ള ആർ.പി. സിനേഷ്‌ 15 വർഷമായി ചെത്തുതൊഴിലിലുണ്ട്‌.
വിളക്കോട്‌ പാറക്കണ്ടത്തെ തെങ്ങുകളിൽ വടംകെട്ടിയാണ്‌ പരീക്ഷണം ആരംഭിച്ചത്‌. വീട്ടുകാരും കൂട്ടുകാരും വിലക്കിയെങ്കിലും സിനേഷ്‌ സാഹസിക പരീക്ഷണം തുടർന്നു. തൊഴിൽ ആറളം ഫാമിലേക്ക്‌ മാറിയപ്പോഴും പുതിയ രീതി പ്രയോഗിച്ചു. രണ്ടുകൊല്ലമായി ഫാമിലും ഈ രീതിയിലാണ്‌ ചെത്ത്‌. പുലർച്ചെയും ഉച്ചക്കും സന്ധ്യയയ്‌ക്കും എട്ട്‌ തെങ്ങുകളിലേക്ക്‌ കയർപാലത്തിലൂടെ നടന്നുനീങ്ങുകയാണ്‌. 

കാട്ടാന ചിന്നം വിളിച്ചെത്തി തെങ്ങ്‌ കുത്തി മറിച്ചിടാൻ ശ്രമിച്ചാലും നൈ ലോൺ വടത്തിന്റെ കെട്ടിൽ ബലപ്പെട്ട പ്രതിരോധമുണ്ട്‌ സിനേഷിനും തെങ്ങിനും. കാട്ടിലെ കാഴ്‌ചകൾ കണ്ട്‌ ആസ്വദിച്ചാണ്‌ ജോലിചെയ്യുന്നതെന്ന്‌ സിനേഷ്‌ പറയുന്നു. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ ചെത്തുതൊഴിലാളി പാണലാട്ടെ റിജേഷ്‌ ഇവിടെയാണ്‌ കൊല്ലപ്പെട്ടത്‌. 

ശരാശരി മുപ്പത്‌ ലിറ്റർ കള്ള്‌ പ്രതിദിനം വിളക്കോട്‌ ഷാപ്പിൽ അളക്കുന്നുണ്ട്‌. അമ്പത്‌ കിലോ നൈലോൺ ഒറ്റക്കയറാണ്‌ തെങ്ങുകൾക്ക്‌ പാലമായത്‌. ഇവിടെ സിനേഷിന്റെ ഏറുമാടവുമുണ്ട്‌. ഊർപ്പാലിലാണ്‌ വീട്‌. ഇരിട്ടി കൂളിച്ചെമ്പ്രയിലെ രഗിനയാണ്‌ ഭാര്യ. രണ്ട്‌ മക്കളുണ്ട്‌. നാലാം വയസ്‌ തൊട്ട്‌ വെളുപ്പിന്‌ പത്രം വിതരണം ചെയ്യുന്ന പതിവ്‌ സിനേഷ്‌ തുടരുന്നു. ദേശാഭിമാനി കാക്കയങ്ങാട്‌ ഏജന്റ്‌ ആർ.പി. വിജയന്റെ മകനാണ്‌. ഫോൺ: 9847395211. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!