Connect with us

Breaking News

കാൻസർ രഹിത ലോകത്തിനായി ഒരുമിച്ച് കൈകോർക്കാം; അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

Published

on

Share our post

എല്ലാ വര്‍ഷവും ഫെബ്രുവരി 4  ലോക കാന്‍സര്‍ ദിനമായി ആചരിക്കപ്പെടുന്നു. കാൻസർ എന്ന രോഗവും അതിനെ തുടർന്നുള്ള മരണവും  കുറച്ചുകൊണ്ട്  കാൻസർ  രോഗം ഇല്ലാത്ത ഒരു ഭാവിക്കായി യൂണിയൻ ഓഫ് ഇന്റർനാഷണൽ കാൻസർ കൺട്രോളിന്റെ  നേതൃത്വത്തിൽ ലോക കാൻസർ ദിനം  ആചരിക്കുന്നു. 

യൂണിയൻ ഓഫ് ഇന്റർനാഷണൽ കാൻസർ കൺട്രോൾ, കാൻസറിനെതിരെ  പോരാടുന്നവരെ  ഒന്നിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും  നേതൃത്വം നൽകുന്ന ഒരു സംരംഭമാണ്. 

സമൂഹത്തിൽ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുന്ന കാൻസറിനെ നേരിടാൻ എല്ലായിടത്തും ഒരേ സ്വരത്തിൽ ഒന്നിക്കാനുള്ള ഒരു ദിനം കൂടിയാണ് വേൾഡ് കാൻസർ ഡേ. 2000- ൽ ആണ് കാൻസർ ദിനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ഒരു വ്യക്തി എന്ന നിലയില്‍ കാന്‍സറിനെതിരെ എന്തെല്ലാം ചെയ്യാനാകും എന്ന് സമൂഹത്തെ മനസ്സിലാക്കി കൊടുക്കുവാൻ നാമോരോരുത്തരും ബാധ്യസ്ഥരാണ്. 

എന്താണ് കാൻസർ?

നമ്മുടെ ശരീരത്തിലെ ഒരു കൂട്ടം സാധാരണ കോശങ്ങളെ  അനിയന്ത്രിതമായതും  അസാധാരണമായതുമായ  വളർച്ചയിലേക്ക് നയിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് കാൻസർ.  പല തരത്തിലുള്ള കാൻസർ ഇന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.

എന്തുകൊണ്ടാണ് നമ്മൾ കാൻസർ ദിനം ആചരിക്കുന്നത്?

എല്ലാ വർഷവും ഫെബ്രുവരി 4 ന് ലോക കാൻസർ ദിനം ആചരിക്കുന്നു. ലോക കാൻസർ പ്രഖ്യാപനത്തെ പിന്തുണയ്ക്കുക എന്നതാണ് യുഐസിസിയുടെ ലക്ഷ്യം. കാൻസർ രോഗികളുടെ എണ്ണം കുറയ്ക്കുകയും അതുമൂലമുണ്ടാകുന്ന മരണനിരക്ക് കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഈ ദിനം ആഘോഷിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം.

ലോക കാൻസർ ദിനം എങ്ങനെ ആചരിക്കാം?

● സാമൂഹികമാക്കുക 

സോഷ്യൽ മീഡിയ ഹാഷ് ടാഗിലൂടെ  #ClosetheCareGap, വാട്സാപ്, ഇൻസ്റ്റഗ്രാം, ഐ.എം.ഒ, ഫെയ്സ്ബുക്ക്, ട്വിറ്റർ ക്യാമ്പയിനുകളിൽ ചേരുക. 

● കാൻസർ നിങ്ങളിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കുക

നിങ്ങളിൽ കാൻസറിന്റെ ആഘാതത്തെക്കുറിച്ച് ചിന്തിക്കാൻ അൽപ്പസമയം ചെലവഴിക്കുക. സമയമോ പണമോ സംഭാവന ചെയ്യുകയോ ഒരു ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുകയോ കൂടാതെ ആരോഗ്യകരമായ ഒരു ഭക്ഷണ രീതി തിരഞ്ഞെടുക്കുകയും ചെയ്യുക. പോസിറ്റീവ് നടപടിയെടുക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കുക. 

● പ്രിയപെട്ടവരെ ഓർക്കാം അവർക്ക്  കൈത്താങ്ങാവാം 

കാൻസർ എന്ന ബിഗ്  “C” സ്പർശിച്ച നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാൻ അൽപ്പസമയം ചിലവഴിക്കാം.

മികച്ച കാൻസർ പരിചരണത്തിലേക്ക് ഇനി ചുവടുവയ്ക്കാം പുതിയൊരു ഭാവിക്കായി  

ഈ വർഷത്തെ വേൾഡ് കാൻസർ ഡേ തീം എന്ന് പറയുന്നത്  “ക്ലോസ് ദ കെയർ ഗ്യാപ്പ്” എന്നതാണ്. കാൻസർ പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയിൽ ഒരുപാട് സാദ്ധ്യതകൾ ഉള്ള ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. കാൻസർ ചികിത്സ തേടുന്ന നമ്മളിൽ പലരും ഓരോ ഘട്ടത്തിലും ഒരുപാട്  തടസ്സങ്ങൾ നേരിവേണ്ടിവരുന്നു. വരുമാനം, വിദ്യാഭ്യാസം, പ്രായം, വൈകല്യം, ജീവിതശൈലി എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം എന്നിവ കാൻസർ പരിചരണത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളിൽ ചിലതാണ്. അതിനാൽ ഈ വർഷത്തെ ലോക കാൻസർ ദിനത്തിൽ  ഇത്തരത്തിൽ ഉള്ള എല്ലാവിധ പ്രതികൂല ഘടകങ്ങളെയും മാറ്റിനിർത്തികൊണ്ട് എല്ലാവര്ക്കും ഒരേ രീതിയിൽ ഉള്ള കാൻസർ ചികിത്സ ലഭിക്കുവാനുള്ള സാഹചര്യം വളർത്തിയെടുക്കുവാനാണ് ശ്രമിക്കുന്നത് , അതിനെ ആണ് “ക്ലോസ് ദ കെയർ ഗ്യാപ്പ്” എന്ന് പറയുന്നത്.

കാന്‍സറിനെ കുറിച്ച് പറയുമ്പോഴും കേള്‍ക്കുമ്പോള്‍ പോലും ഉണ്ടാകുന്ന ഭീതിയാണ് പലതരത്തിൽ ഉള്ള മിഥ്യാധാരണകൾക്ക് കാരണമാകുന്നത്. കാൻസറിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കാനും രോഗത്തെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്താനും നമ്മുടെ സമൂഹത്തിനെ പ്രാപ്തരാക്കേണ്ടതുണ്ട്. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!