Breaking News
തുറക്കാത്ത ജ്വല്ലറിയുടെ പേരില്‍ പണം തട്ടി; വനിതാ നേതാവിന് നഷ്ടമായത് മൂന്ന് കോടി
കാളികാവ്: മലപ്പുറം ജില്ലയില്‍ മലയോര മേഖല കേന്ദ്രീകരിച്ച് നടന്ന പണമിടപാട് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികളെത്തുന്നു. കാസര്‍കോട്ട് തുറക്കാത്ത ജ്വല്ലറിയുടെ പേരില്‍ കാളികാവ് ഉദരംപൊയില്‍ സ്വദേശിയുടെ നേതൃത്വത്തില്‍നടന്ന തട്ടിപ്പില്‍ ഒരു വനിതാ നേതാവിന് മൂന്നുകോടി രൂപ നഷ്ടമായെന്ന പരാതിയാണ് ഒടുവില്‍ പുറത്തുവന്നത്. ഒരു കോടിരൂപ സ്വന്തംസമ്പാദ്യവും രണ്ടു കോടി ബന്ധുക്കളില്‍നിന്ന് സമാഹരിച്ചതുമാണ് നഷ്ടമായതെന്ന് ഇവര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഈ കേസില്‍ വന്‍തട്ടിപ്പാണ് നടന്നതെന്ന് സൂചനയുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്ക് പണം നഷ്ടപ്പെട്ടതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. കാളികാവ് ഉദരംപൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയത്. കാസര്‍കോട്ടെ തുറക്കാത്ത ജ്വല്ലറി കാണിച്ച് പണമിടപാട് അവിടെയാണു നടന്നത് എന്നതിനാല്‍ ഇവിടെ കേസെടുക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ്.
പണമിടപാടിന് നേതൃത്വംനല്കിയവര് ഇപ്പോള്‍ ദുബായിലുമാണ്. ഇതിലെ നിക്ഷേപകരില്‍ ഭൂരിഭാഗവും വീട്ടമ്മമാരും യുവാക്കളുമാണ്. ഇതുകൂടാതെ രണ്ടുതട്ടിപ്പുകള്കൂടി മലയോരമേഖലയില്‍ അരങ്ങേറിയിട്ടുണ്ട്. പൂക്കോട്ടുംപാടം സ്വദേശി നടത്തിയ ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ 1500 കോടിയിലേറെ രൂപ, തട്ടിപ്പ് സംഘത്തിന് നേതൃത്വം നല്‍കിയയാളുടെ ബാങ്ക് അക്കൗണ്ടിലെത്തിയതായി വിവരമുണ്ട്.
കാളികാവ്, കരുവാരക്കുണ്ട്, പൂക്കോട്ടുംപാടം തുടങ്ങിയ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. തലശ്ശേരി കേന്ദ്രീകരിച്ചു നടന്ന പണമിടപാടാണ് മറ്റൊന്ന്. ഇതില്‍ ചോക്കാട് കല്ലാമൂല സ്വദേശികള്‍ക്ക് ഭീമമായ തുക നഷ്ടപ്പെട്ടിട്ടുണ്ട്. പണം നഷ്ടപ്പെട്ടവരുടെ 20 പരാതികള്‍ കാളികാവ് പോലീസ് സ്റ്റേഷനില്‍മാത്രം ലഭിച്ചിട്ടുണ്ട്. ആദ്യമൊക്കെ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്ക് വലിയ തുക തിരികെക്കൊടുത്താണ് തട്ടിപ്പുകാര്‍ വലവിരിച്ചതെന്ന് പോലീസ് പറയുന്നു.
വിശ്വാസ്യത തോന്നിയ ഇടപാടുകാര്‍ ലാഭവിഹിതം ഉള്‍പ്പെടെയുള്ള തുകയ്ക്ക് പുറമെ വന്‍ തുക കൂടി നിക്ഷേപിച്ചു. കാലാവധിക്ക് ശേഷം പണം തിരിച്ച് കിട്ടാതെയായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടത്. ഗ്രാമങ്ങളിലെ പ്രമുഖരെ വലയിലാക്കിയും ജീവകാരുണ്യ മേഖലകളില്‍ ശ്രദ്ധേയമായ ഇടപാട് നടത്തിയുമാണ് തട്ടിപ്പ് സംഘങ്ങള്‍ വേരുറപ്പിച്ചത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login