Connect with us

Breaking News

കളർലൈറ്റ്, ശബ്ദസംവിധാനം, ടൂറിസ്റ്റ് ബസ്സുകളെ വെല്ലും കെ.എസ്.ആർ.ടി.സി; മൂന്നാർ യാത്ര ഏഴിന്

Published

on

Share our post

പെരിന്തൽമണ്ണ: സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളെപ്പോലെ കെ.എസ്.ആർ.ടി.സി. ബസ്സിനെയും ടൂർപാക്കേജുകൾക്കായി മാറ്റിയെടുത്ത് പെരിന്തൽമണ്ണ ഡിപ്പോ. തലശ്ശേരിയിൽനിന്ന് പെരിന്തൽമണ്ണ ഡിപ്പോയ്ക്ക് നൽകിയ സൂപ്പർ എക്‌സ്പ്രസ് ബസാണ് സെമിസ്ലീപ്പർ എയർബസ് സൗകര്യങ്ങളോടെ മാറ്റിയെടുത്തത്. 

പുഷ്ബാക്ക് സീറ്റുകളും കവറുകളുമുണ്ട്. ബസിന്റെ മുകൾഭാഗം തകിടുകൊണ്ട് മനോഹരമാക്കുകയും കളർലൈറ്റുകൾ സ്ഥാപിച്ചിട്ടുമുണ്ട്. കൂടാതെ കെ.എസ്.ആർ.ടി.ഇ.എ. (സി.ഐ.ടി.യു.) പെരിന്തൽമണ്ണ യൂണിറ്റ് നൽകിയ ശബ്ദസംവിധാനവും ബസിലുണ്ട്. നോൺ എ.സി. ബസിൽ ഗ്ലാസ് വിൻഡോകൾക്ക് കർട്ടനുകളുമിട്ടിട്ടുണ്ട്. വിനോദസഞ്ചാരികളെ പരമാവധി ആകർഷിക്കുന്ന വിധത്തിലാണ് ബസ് സജ്ജമാക്കിയിട്ടുള്ളതെന്ന് പെരിന്തൽമണ്ണ ഡി.ടി.ഒ. കെ.പി. രാധാകൃഷ്ണൻ അറിയിച്ചു.

Perinthalmanna KSRTC

വിവാഹയാത്രപോലുള്ള സ്വകാര്യ ആവശ്യങ്ങൾക്കും ടൂർ പാക്കേജുകൾക്കും ബസ് നിശ്ചിത വാടക ഈടാക്കി വിട്ടുനൽകും. നവീകരിച്ച ബസിന്റെ ആദ്യവിനോദയാത്ര മൂന്നാറിലേക്കാണ്. ഏഴിന് രാവിലെ പത്തിന് പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് പുറപ്പെടും. രാത്രിയോടെ മൂന്നാറിലെത്തും. കെ.എസ്.ആർ.ടി.സി.യുടെ തന്നെ ബസ്സുകളിൽ താമസസൗകര്യവുമുണ്ടാകും. പിറ്റേന്ന് രാവിലെ മൂന്നാറിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കും. രാത്രിയോടെ മടങ്ങി പുലർച്ചെ പെരിന്തൽമണ്ണയിൽ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 

സ്ഥലസന്ദർശനമടക്കം 1,200 രൂപയാണ് ഒരു സീറ്റിന് നിരക്ക്. ഭക്ഷണവും മറ്റു ചെലവുകളും യാത്രക്കാർ വഹിക്കണം. മൂന്നാർ യാത്രയ്ക്ക് 9048848436, 9544088226, 9745611975 നമ്പറുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യണം. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഗ്രൂപ്പ് ബുക്കിങ്ങും സ്വീകരിക്കും. ബുക്കിങ് അനുസരിച്ച് എല്ലാ തിങ്കളാഴ്ചയും മൂന്നാർയാത്ര സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെയും പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന് വിനോദയാത്രകൾ സംഘടിപ്പിച്ചിരുന്നു.1


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!