Connect with us

Breaking News

കണ്ണൂർ സർക്കാർ ആസ്പത്രിയിൽ പേ വിഷബാധക്കുള്ള വാക്‌സിനുകൾ കിട്ടാനില്ല

Published

on

Share our post

കണ്ണൂർ: പേ വിഷബാധക്കുള്ള ആന്റി വാക്‌സിനുകൾ സ്വകാര്യ മേഖലയിൽ ആവശ്യത്തിന് ലഭിക്കുമ്പോഴും സർക്കാർ ആസ്പത്രികളിൽ കിട്ടാനില്ല. പേ വിഷബാധയേ​റ്റവർക്ക് 24 മണിക്കൂറിനുള്ളിൽ നൽകേണ്ട ആന്റി റാബീസ് വാക്‌സിൻ (എ.ആർ.എസ്) കുത്തിവെപ്പ് മരുന്നിനാണ് ക്ഷാമം. ജില്ലയിലെ മിക്ക ആശുപത്രികളിലും ആന്റി വാക്‌സിൻ സ്​റ്റോക്ക് തീർന്നിരിക്കുകയാണ്.

കണ്ണൂർ ജില്ലാ ആശുപത്രിയിലും സ്‌​റ്റോക്ക് തീരാറായ സ്ഥിതിയിലാണ്. സ്വകാര്യ ആസ്പത്രികളിൽ ഒരു ഡോസിന് 350 രൂപ മുതലാണ് ഈടാക്കുന്നത്. ഇത്തരത്തിൽ ഒമ്പത് ഡോസ് വരെ സ്വീകരിക്കേണ്ടവർ കൂട്ടത്തിലുണ്ട്. ഇവർക്ക് 3000ലധികം തുക ചെലവാകും. പ്രതിദിനം തെരുവുനായ്ക്കളുടെയും മറ്റ് മൃഗങ്ങളുടെയും ആക്രമണം വർദ്ധിച്ചു വരുമ്പോഴാണ് സർക്കാർ മേഖലയിൽ ഈ അനാസ്ഥ.

സാധാരണക്കാരുൾപ്പെടെ വൻ തുക ഈടാക്കി സ്വകാര്യ ആശുപത്രികളിൽ നിന്നും വാസ്കിനെടുക്കാൻ നിർബന്ധിക്കപ്പെടുകയാണ്. മലയോര മേഖലകളിലടക്കം ജില്ലയിലെ പല ഉൾപ്രദേശങ്ങളിലേയും പി.എച്ച്‌.സികളിൽ പേ വിഷബാധയേൽക്കുന്നവർക്ക് കുത്തിവെപ്പ് നടത്താനുള്ള സംവിധാനങ്ങളില്ല. ഇവിടുന്ന് മെഡിക്കൽ കോളജിലേക്കോ ജില്ലാ ആസ്പത്രികളിലേക്കോ പറഞ്ഞുവിടാറാണ് പതിവ്. വാഹനത്തിന് പണവും മുടക്കി ദീർഘദൂരം സഞ്ചരിച്ച് ആസ്പത്രികളിൽ എത്തുമ്പോഴാണ് വാക്‌സിൻ ഇല്ലെന്ന കാര്യം അറിയുന്നത്. സർക്കാർ ആസ്പത്രികളിൽ സൗജന്യമായി ലഭിക്കുന്ന ഈ വാക്‌സിൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമി​റ്റഡാണ്(കെ.എം.എസ്‌.സി.എൽ) വിതരണം ചെയ്യുന്നത്. സ്റ്റോക്കില്ലാത്തതാണ് മരുന്നിന് ക്ഷാമം നേരിടുന്നതിന് കാരണമായി ആരോഗ്യ വകുപ്പ് പറയുന്നത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!