Connect with us

Breaking News

ജാഗ്രതസമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കണം: ജില്ലാ ആസൂത്രണ സമിതി

Published

on

Share our post

കണ്ണൂർ : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജാഗ്രത സമിതികളും ആര്‍.ആര്‍.ടി.കളും കൂടുതല്‍ ഊര്‍ജിതവും കാര്യക്ഷമവുമാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം. ആസൂത്രണ സമിതി അധ്യക്ഷ പി.പി. ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിന്റേതാണ് നിര്‍ദ്ദേശം. ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഹോം ഐസൊലേഷന്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും പി.പി. ദിവ്യ പറഞ്ഞു. ഭക്ഷണം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് ജനകീയ ഹോട്ടലുകള്‍ വഴി ഭക്ഷണം നല്‍കുന്നതിനുള്ള സംവിധാനം തദ്ദേശ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തണം. ഉത്സവകാലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ജനജീവിതത്തെ ബാധിക്കാത്ത രീതിയിലുള്ള നിയന്ത്രണങ്ങളാണ് ജില്ലയില്‍ നടപ്പാക്കുന്നതെന്ന് ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ പറഞ്ഞു. സ്വയം നിയന്ത്രണത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രാദേശിക ബോധവത്കരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ 184 കുടുംബ ക്ഷേമ ഉപകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഏഴ് കോടി രൂപ വീതം അനുവദിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മത്സ്യഫെഡിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഹൈടെക്ക് ഫിഷ്മാര്‍ട്ട് നിര്‍മിച്ചു നല്‍കുമെന്ന് മത്സ്യഫെഡ് അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് പഞ്ചായത്തുകള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.

നഗരസഞ്ചയ പഞ്ചവത്സര പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. 2021-22 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ അംഗീകരിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ വികസനരേഖ മാര്‍ച്ച് 10 നകം പൂര്‍ത്തീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്ഥാപന പരിധിയിലെ വിനോദ സഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ വികസനത്തിനായി ഡി.പി.ആര്‍ തയ്യാറാക്കാനും യോഗം നിര്‍ദ്ദേശിച്ചു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ. പ്രകാശന്‍, ആസൂത്രണസമിതി അംഗങ്ങള്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പോലീസിനെ കണ്ട് എം.ഡി.എം.എ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് എം.ഡി.എം.എ പൊതി വിഴുങ്ങിയയാള്‍ മരിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. പൊലീസിനെ കണ്ട് യുവാവ് കയ്യിലുണ്ടായിരുന്ന രണ്ട് എം.ഡി.എം.എ പാക്കറ്റുകള്‍ വിഴുങ്ങുകയായിരുന്നു. ഉടൻ താമരശ്ശേരി പൊലീസ് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. 130 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നുവെന്നാണ് വിവരം.പൊലീസിനെ കണ്ട യുവാവ് ഓടുന്നതിനിടയില്‍ഒരു പാക്കറ്റ് വിഴുങ്ങുന്നത് പൊലീസ് കണ്ടിരുന്നു. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ വയറില്‍ ചെറിയ വെള്ളത്തരികള്‍ കാണുകയായിരുന്നു. അപ്പോഴാണ് വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് വ്യക്തമായത്. ശസ്ത്രക്രിയയിലൂടെ പാക്കറ്റ് പുറത്തെടുക്കാനായിരുന്നു തീരുമാനം.


Share our post
Continue Reading

Breaking News

കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ  സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.


Share our post
Continue Reading

Breaking News

കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ കിംസ്‌ ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.


Share our post
Continue Reading

Trending

error: Content is protected !!