Connect with us

Breaking News

മൃഗാസ്പത്രികളിൽ ഡോക്ടർമാർക്ക് ക്ഷാമം; മലയോര കർഷകർ വലയുന്നു

Published

on

Share our post

കണ്ണൂർ: മൃഗാസ്പത്രികളിൽ വേണ്ടത്ര ഡോക്ടർമാരില്ലാത്തതിനാൽ കൃഷിക്കാർ ബുദ്ധിമുട്ടുന്നു. ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നത് മലയോര മേഖലകളിലെ ക്ഷീരകർഷകരാണ്. ജില്ലാ മൃഗാസ്പത്രിയടക്കം ജില്ലയിലെ 90 ക്ലിനിക്കുകളിൽ വേണ്ടത് 105 ഡോക്ടർമാർ. നിലവിലുള്ളത് 79 പേർ. ഒഴിവുകളുടെ എണ്ണം 26. ഇരിട്ടി, ഉളിക്കൽ, കാക്കയങ്ങാട്, തില്ലങ്കേരി എന്നീ സമീപ മൃഗാസ്പത്രികളിലൊന്നും ഡോക്ടർമാരില്ല.

ചിലർക്ക് രണ്ട് മൃഗാസ്പത്രികളുടെ അധികച്ചുമതല നൽകിയതിനാൽ ഒരിടത്തും കൃത്യമായി ജോലിചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ജില്ലാ ആസ്പത്രിയിൽ ചികിൽസിക്കാൻ കൊണ്ടുവരുന്നതിൽ അധികവും പട്ടികളും പൂച്ചകളും പക്ഷികളുമായിരിക്കും. എന്നാൽ, മലയോരങ്ങളിൽ പശുക്കളും എരുമകളും പന്നികളുമായിരിക്കും. പശുക്കൾക്ക് പ്രവസസംബന്ധമായ പ്രശ്നങ്ങളുണ്ടാവുമ്പോഴാണ് ഡോക്ടർമാരുടെ സേവനം കിട്ടാതെ കൃഷിക്കാർ ഏറെ ബുദ്ധിമുട്ടുന്നത്. ആളില്ലാത്തത് കാരണം ജില്ലയിലൊരിടത്തും ഡോക്ടർമാരുടെ രാത്രികാല സേവനം ലഭിക്കാത്ത സ്ഥിതിയുമുണ്ട്.

11 ബ്ലോക്ക് കേന്ദ്രങ്ങളിലെ ആസ്പത്രികളിൽ രാത്രികാല സേവനം നടത്തുന്നതിന് സന്നദ്ധരായ ഡോക്ടർമാരെ അഭിമുഖത്തിന് വിളിച്ചിരുന്നെങ്കിലും അഞ്ചുപേർ മാത്രമേ എത്തിയിരുന്നുള്ളൂ. കൃഷിക്കാരുടെ വീടുകളിൽപ്പോയി ജോലിചെയ്യാൻ സന്നദ്ധതയുള്ളവർക്ക് താമസിക്കാനുള്ള സൗകര്യവും ചെയ്തുകൊടുക്കും. പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരുന്ന സമയത്തായതിനാലാണ് ഡോക്ടർമാർ അഭിമുഖത്തിനെത്താതിരുന്നതെന്നാണ് പറയപ്പെടുന്നത്. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുവഴി ഈ ഒഴിവുകൾ നികത്താൻ ശ്രമിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തികവർഷം പൂർത്തിയാവാൻ രണ്ടുമാസം മാത്രമേ ബാക്കിയുള്ളൂ. ഈ സമയത്തിനുള്ളിൽ മൃഗഡോക്ടർമാരുടെ ഒഴിവുകൾ നികത്തിയില്ലെങ്കിൽ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ജോലികളുടെ താളംതെറ്റും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!